8th Pay Commission: സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത? 6 മാസം, പ്രവർത്തനങ്ങൾ ഇങ്ങനെ

8th Pay Commission Updates : 2025 നവംബറിലാണ് എട്ടാം ശമ്പളകമ്മീഷനെ നിയോഗിച്ചത്. കമ്മീഷൻ രൂപീകരിച്ച് ആറ് മാസം കഴിഞ്ഞതോടെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ശുപാർശകൾ സമർപ്പിക്കാൻ 18 മാസത്തെ സമയപരിധിയാണ് നൽകിയിരുന്നത്. ഇപ്പോൾ അതിന്റെ മൂന്നിലൊന്ന് സമയം പൂർത്തിയായിരിക്കുകയാണ്.

8th Pay Commission: സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത? 6 മാസം, പ്രവർത്തനങ്ങൾ ഇങ്ങനെ

പ്രതീകാത്മക ചിത്രം

Updated On: 

06 May 2026 | 10:28 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും ഉറ്റുനോക്കുന്ന ഒന്നാണ് എട്ടാം ശമ്പളകമ്മീഷൻ. ശമ്പളവർദ്ധനവ്, ഡിഎ, ആനുകൂല്യങ്ങൾ തുടങ്ങിയ ഒട്ടെറെ കാര്യങ്ങളിലെ പരിഷ്കരണമാണ് വരാനുള്ളത്. ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31ഓടെ അവസാനിച്ചതോടെ ജനുവരി 1 മുതൽ എട്ടാം ശമ്പളകമ്മീഷൻ പ്രാബല്യത്തിൽ വന്നേക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ അത് നീണ്ടുപോവുകയാണ്.

എട്ടാം ശമ്പളകമ്മീഷൻ പ്രവർത്തനങ്ങൾ

2025 നവംബറിലാണ് എട്ടാം ശമ്പളകമ്മീഷനെ നിയോഗിച്ചത്. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയെ ചെയർപേഴ്സാണായും പ്രൊഫ. പുലക് ഘോഷിനെ പാർട്ട് ടൈം അംഗമായും പങ്കജ് ജെയിനിനെ മെമ്പർ സെക്രട്ടറിയായും നിയമിച്ചു. ഇപ്പോഴിതാ, കമ്മിഷനെ പ്രഖ്യാപിച്ച് ആറ് മാസം പിന്നിട്ടിരിക്കുകയാണ്.

കമ്മീഷൻ രൂപീകരിച്ച് ആറ് മാസം കഴിഞ്ഞതോടെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ശുപാർശകൾ സമർപ്പിക്കാൻ 18 മാസത്തെ സമയപരിധിയാണ് നൽകിയിരുന്നത്. ഇപ്പോൾ അതിന്റെ മൂന്നിലൊന്ന് സമയം പൂർത്തിയായിരിക്കുകയാണ്. നിലവിൽ ജീവനക്കാരുടെ യൂണിയനുകളുമായി ആലോചനകളും നിർദേശങ്ങളും ശേഖരിക്കുന്ന ഘട്ടത്തിലാണ്. ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവ സംബന്ധിച്ച പ്രധാന തീരുമാനങ്ങൾ ഇപ്പോഴും മുന്നിലുണ്ടെന്നും അന്തിമ ശുപാർശകൾക്ക് കൂടുതൽ സമയം വേണ്ടിവരുമെന്നുമാണ് റിപ്പോർട്ട്. വിവിധ ജീവനക്കാരുടെ സംഘടനകൾ കുറഞ്ഞ വേതനം, ഫിറ്റ്‌മെന്റ് ഫാക്ടർ, പെൻഷൻ പരിഷ്കാരം തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും, അന്തിമ തീരുമാനങ്ങൾ സർക്കാർ അംഗീകാരം ലഭിച്ച ശേഷമേ നടപ്പാകൂ.

ALSO READ: ഡിഎ കൂട്ടുന്നതിൽ ശമ്പള കമ്മീഷന് റോളുണ്ടോ?

ജീവനക്കാരുടെ ആവശ്യങ്ങൾ

സർക്കാർ ജോലിയിൽ മുപ്പത് വർഷത്തെ സേവനകാലയളവിൽ കുറഞ്ഞത് 5 പ്രമോഷനെങ്കിലും ലഭ്യമാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കുറഞ്ഞത് വാർഷിക ഇൻക്രിമെന്റ് വർദ്ധിപ്പിക്കണമെന്ന ആവശ്യവും മുന്നോട്ട് വച്ചിട്ടുണ്ട്. നിലവിൽ ഏഴാം ശമ്പളകമ്മീഷന് പ്രകാരം, മൂന്ന് ശതമാനമാണ് വാർഷിക ഇൻക്രിമെന്റ്. ഇത് 6 ശതമാനമാക്കണമെന്നാണ് ആവശ്യം.

നിലവിൽ പതിനഞ്ച് വർ‌ഷം കഴിയുമ്പോഴാണ് മുഴുവൻ പെൻഷൻ പുനസ്ഥാപിക്കുന്നത്. ഇത് 11, 12 വർഷമാക്കി കുറയ്ക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. നാഷണൽ പെൻഷൻ സിസ്റ്റം ഒഴിവാക്കി പഴയ പെൻഷൻ പദ്ധതി വീണ്ടും നടപ്പിലാക്കണമെന്നതാണ് മറ്റൊരു ആവശ്യം.

ഫിറ്റ്മെന്റ് ഫാക്ടർ 3.0 ആയി ഉയർത്തണമെന്ന ആവശ്യവും കമ്മീഷന് മുന്നിൽ എത്തിയിട്ടുണ്ട്. ഇത് അം​ഗീകരിച്ചാൽ, കേന്ദ്രസർക്കാർ ജീവനക്കാരുടെ അടിസ്ഥാനശമ്പളത്തിൽ വലിയൊരു വർദ്ധനവ് ഉണ്ടാകും. ഡിഎ ഫോർമുല പരിഷ്കരണവും മുന്നോ‍ട്ട് വച്ചിട്ടുണ്ട്.

പെൻഷൻകാരുടെ ആവശ്യങ്ങൾ

​ഗ്രാറ്റുവിറ്റി പരിധി ഉയർത്തണമെന്നതാണ് ആവശ്യങ്ങളിൽ പ്രധാനം. നിലവിലെ 25 ലക്ഷം രൂപയിൽ നിന്ന് ഗ്രാറ്റുവിറ്റി പരിധി 75 ലക്ഷം രൂപയായി വർദ്ധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവിലുള്ള പുതിയ പെൻഷൻ സ്കീം (എൻപിഎസ്), സംയുക്ത പെൻഷൻ സ്കീം (യുപിഎസ്) എന്നിവ നിർത്തലാക്കി പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) തിരികെ കൊണ്ടുവരണമെന്ന ആവശ്യവും ജീവനക്കാരുടെ സംഘടന ഉന്നയിച്ചിട്ടുണ്ട്. പെൻഷൻ കമ്മ്യൂട്ടേഷൻ തുക തിരിച്ചുപിടിക്കുന്ന കാലയളവ് 11 വർഷമായി കുറയ്ക്കണമെന്ന ആവശ്യവും ശ്രദ്ധേയമാണ്. നിലവിൽ അത് 15 വർഷമാണ്.

English Summary:

8th Pay Commission has completed about six months since its formation on November 3, 2025, and the process is now moving from the initial setup stage into a more active phase. The commission has used this period to organise its work and has begun consultations with employee unions and stakeholders to gather inputs on salary, allowances, and pension revisions.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്