8th Pay Commission : ഫിറ്റ്മെൻ്റ് ഫാക്ടർ 2.5 ആയാൽ പിന്നെ പറയേണ്ട! സർക്കാർ ജീവനക്കാർക്ക് കോളടിച്ചത് തന്നെ
8th Pay Commission Salary Hike Expectations : 2025 ഡിസംബർ 31-ാം തീയതി വരെയാണ് ഏഴാം ശമ്പള കമ്മീഷൻ്റെ കാലാവധി. 2016ൽ ഏഴാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വന്നപ്പോൾ സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 7,000ത്തിൽ നിന്നും 18,000 രൂപയായി ഉയർന്നിരുന്നു.
എട്ടാം ശമ്പളം കമ്മീഷൻ്റെ രൂപീകരണത്തിനായിട്ടുള്ള കേന്ദ്ര സർക്കാരിൻ്റെ പ്രഖ്യാപനം നടന്നിട്ട് ഇപ്പോൾ നാല് മാസം പിന്നിട്ടിരിക്കുകയാണ്. പുതിയ ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരുമ്പോൾ സർക്കാർ ജീവനക്കാരുടെയും പെൻഷൻ ഉപയോക്താക്കളുടെയും ശമ്പളം ആനുകൂല്യങ്ങൾ വർധിക്കുകയും ചെയ്യും. ജനുവരിയിൽ കേന്ദ്രത്തിൻ്റെ പ്രഖ്യാപനത്തിന് ശേഷം അടിസ്ഥാന ശമ്പളവും പെൻഷൻ എത്രയാകും വർധിക്കുകയെന്നറിയാൻ കാത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻ ഉപയോക്താക്കളും. സർക്കാർ ജീവനക്കാരുടെ ശമ്പള വർധനയ്ക്ക് പ്രധാന പങ്കുവഹിക്കുന്നത് ഫിറ്റ്മെൻ്റ് ഫാക്ടറാണ്. സർക്കാർ നിശ്ചയിക്കുന്ന ഫിറ്റ്മെൻ്റ് ഫാക്ടറിനെ അസ്ഥാനമാക്കിയാണ് ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും പെൻഷൻ ഉപയോക്താക്കളുടെ പെൻഷനിലും വർധനവുണ്ടാകുക.
ഫിറ്റ്മെൻ്റ് ഫാക്ടറും ശമ്പള വർധനവും
ഉദ്ദാഹരണത്തിന് 2016ൽ ഏഴാം ശമ്പളം കമ്മീഷൻ പ്രാബല്യത്തിൽ വന്നപ്പോൾ അന്ന് ഫിറ്റ്മെൻ്റ് ഫാക്ടർ 2.57 ആയിരുന്നു. അതായത് ആറാം ശമ്പള കമ്മീഷൻ സമയത്തുള്ള അടിസ്ഥാന ശമ്പളത്തിൻ്റെ 2.57 തവണയാണ് ഏഴാം ശമ്പള കമ്മീഷനിലേക്ക് വരുമ്പോൾ ജീവനക്കാരുടെ ബേസിക് സാലറി വർധിച്ചത്. അതായത്, 7,000ത്തിൽ നിന്ന് 18,000 രൂപയായി ഉയർന്നു. അടിസ്ഥാന പെൻഷൻ 3,500 നിന്നും 9,000 ആയി.
അടിസ്ഥാന ശമ്പളം എത്ര രൂപ വർധിക്കും?
ഇനി അറിയേണ്ടത് എട്ടാം ശമ്പള കമ്മീഷനിലേക്ക് വരുമ്പോൾ സർക്കാർ ഫിറ്റ്മെൻ്റ് ഫാക്ട് എത്രയായിട്ടാകും നിശ്ചയിക്കുക എന്നത്. ചില റിപ്പോർട്ടുകൾ പ്രകാരം 2.57നെക്കാളും ഇത്തവണ ഫിറ്റ്മെൻ്റ് ഫാക്ടറുകൾ ഉയരാൻ സാധ്യതയുണ്ടെന്നാണ്. അങ്ങനെയെങ്കിൽ 2.5 ഫിറ്റ്മെൻ്റ് ഫാക്ടറിൽ അടിസ്ഥാനമാക്കി സർക്കാർ ജീവനക്കാർക്കുണ്ടാകാൻ പോകുന്ന ശമ്പള വർധനവ് എത്രയാണെന്ന് പരിശോധിക്കാം.
അടിസ്ഥാന ശമ്പളം 18,000 രൂപയുള്ള ജീവനക്കാരന്, ഫിറ്റ്മെൻ്റ് ഫാക്ടർ 2.5 തവണയാണെങ്കിൽ, എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരുമ്പോൾ അടിസ്ഥാന ശമ്പളം 45,000 രൂപയാകും.
അടിസ്ഥാന ശമ്പളം 40,000 രൂപയുള്ള ജീവനക്കാരന്, ഫിറ്റ്മെൻ്റ് ഫാക്ടർ 2.5 തവണയാണെങ്കിൽ, എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരുമ്പോൾ അടിസ്ഥാന ശമ്പളം ഒരു ലക്ഷം രൂപയാകും. ഇതിന് പുറമെ ഡിഎ മറ്റ് അലവൻസുകൾ എല്ലാം ചേർന്ന് വരുമ്പോൾ കുറഞ്ഞപക്ഷം ഒന്നര ലക്ഷത്തിനോട് അടുത്ത കൈയ്യിൽ ശമ്പളം ലഭിച്ചേക്കും.
ഫിറ്റ്മെൻ്റ് ഫാക്ടർ എത്രയായിരിക്കും?
എട്ടാം ശമ്പള കമ്മീഷൻ്റെ ഫിറ്റ്മെൻ്റ് ഫാക്ടർ പുതിയ പേ കമ്മീഷൻ പ്രാബല്യത്തിൽ വരുമ്പോൾ മാത്രമെ അറിയാൻ സാധിക്കൂ. എന്നാൽ ഫിനാഷ്യൽ എക്സ്പ്രസിൻ്റെ റിപ്പോർട്ട് രണ്ടിന് മുകളിൽ ഫിറ്റ്മെൻ്റ് ഫാക്ടർ നൽകാൻ കേന്ദ്ര താൽപര്യമില്ല. ഏകദേശം 1.92 ഫിറ്റ്മെൻ്റ് ആകാൻ സാധ്യതയെന്ന് മുൻ ഫൈനാൻസ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗർഗിനെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ടിൽ പറയുന്നത്.
പത്ത് വർഷത്തേക്കാണ് ഒരോ ശമ്പള കമ്മീഷനും രൂപീകരിക്കുന്നത്. 2014ൽ രണ്ടാം യുപിഎ സർക്കാർ രൂപീകരിച്ച ഏഴാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വന്നത് 2016ൽ ഒന്നാം മോദി സർക്കാരിൻ്റെ കാലത്താണ്. 2026 ജനുവരി ഒന്ന് മുതലാണ് പുതിയ എട്ടാം ശമ്പള കമ്മീഷൻ്റെ കാലാവധിക്ക് തുടക്കമാകുക. പുതിയ പേ കമ്മീഷൻ പ്രാബല്യത്തിൽ വരാൻ വൈകിയാൽ പോലും വർധിക്കുന്ന ശമ്പളം മുൻകാല പ്രാബല്യത്തിലാണ് ജീവനക്കാർക്ക് ലഭിക്കുക.