AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

8th Pay Commission Updates: ശമ്പളം 18,000-ൽ നിന്ന് 51,480 ; ശമ്പളക്കമ്മീഷൻ ഉടൻ

8th Pay Commission Grade Pay Wise Salary: എട്ടാം ധനകാര്യ കമ്മീഷൻ നടപ്പിലാക്കിയാൽ വ്യത്യസ്ത ഗ്രേഡ് ശമ്പളമുള്ള ജീവനക്കാർക്ക് വ്യത്യസ്ത ശമ്പളം ലഭിക്കും. നിലവിൽ ലെവൽ മൂന്ന് തസ്തികകളിൽ 57,456 രൂപ ശമ്പളമാണ് ലഭിക്കുന്നത്.

8th Pay Commission Updates: ശമ്പളം 18,000-ൽ നിന്ന് 51,480 ; ശമ്പളക്കമ്മീഷൻ ഉടൻ
8th Pay Commission Updates Salary ChangesImage Credit source: TV9 Network
arun-nair
Arun Nair | Published: 08 Jun 2025 14:59 PM

നരേന്ദ്ര മോദി സർക്കാർ എട്ടാം ധനകാര്യ കമ്മീഷന് (എട്ടാം ശമ്പള കമ്മീഷൻ) പച്ചക്കൊടി കാണിച്ചിരിക്കുന്നത് എല്ലാവർക്കും അറിയാമല്ലോ. 2026 ജനുവരി 1 മുതൽ എട്ടാം ധനകാര്യ കമ്മീഷൻ പ്രാബല്യത്തിൽ വരുമെന്നാണ് വിശ്വസം. സർക്കാർ ജീവനക്കാരെ കാത്തിരിക്കുന്നത് വമ്പൻ നേട്ടമാണെന്നാണ് റിപ്പോർട്ട്. വിവിധ സാമ്പത്തിക വിദഗ്ധരുടെ പ്രവചനം പ്രകാരം എട്ടാം ശമ്പളക്കമീഷൻ്റെ ഫിറ്റ്മെൻ്റ് ഘടകം 2.86 ആയേക്കാമെന്നാണ് വിശ്വാസം. ഫിറ്റ്മെന്റ് ഘടകം 2.86 ആയി തുടരുകയാണെങ്കിൽ, ഏറ്റവും കുറഞ്ഞ ശമ്പളം 18,000 രൂപയിൽ നിന്ന് 51,480 രൂപയായി ഉയരും. അതേസമയം, പെൻഷൻ 9000 രൂപയിൽ നിന്ന് 25,740 രൂപയായി ഉയരും. ഏഴാം ശമ്പളക്കമീഷനിൽ 2.57 ശതമാനമായിരുന്നു.

എട്ടാം ധനകാര്യ കമ്മീഷൻ നടപ്പിലാക്കിയാൽ വ്യത്യസ്ത ഗ്രേഡ് ശമ്പളമുള്ള ജീവനക്കാർക്ക് വ്യത്യസ്ത ശമ്പളം ലഭിക്കും. നിലവിൽ ലെവൽ മൂന്ന് തസ്തികകളിൽ 57,456 രൂപ ശമ്പളമാണ് ലഭിക്കുന്നത്. ഇത് 74,845 രൂപയായി ഉയരാം. അതേസമയം, ലെവൽ 6 ജീവനക്കാരുടെ ശമ്പളം 93,708 രൂപയിൽ നിന്ന് 1.2 ലക്ഷം രൂപയായും ഉയരാം.

ഗ്രേഡ് പേ 2000, ലെവൽ 3

2000 രൂപ ഗ്രേഡ് പേ ലഭിച്ചിരുന്ന പെൻഷൻകാർക്ക് ഫിറ്റ്മെന്റ് ഫാക്ടർ 1.92 ആയാൽ അവരുടെ പെൻഷൻ 13,000 രൂപയിൽ നിന്ന് 24,960 രൂപയായി ഉയരും. മറുവശത്ത്, ഫിറ്റ്മെന്റ് ഫാക്ടർ 2.28 അനുസരിച്ച്, ലെവൽ 3 ലെ പെൻഷൻകാർക്ക് 27,040 രൂപ പെൻഷനായി ലഭിക്കും. 16,000 രൂപ പെൻഷൻ ലഭിച്ചവർക്ക് ഇത് 30,720 രൂപയായും ഉയരും.

ഗ്രേഡ് പേ 2800

എട്ടാം ധനകാര്യ കമ്മീഷൻ നടപ്പിലാക്കിയതിനുശേഷം 2800 രൂപ ഗ്രേഡ് പേ നിന്നും വിരമിച്ച ജീവനക്കാർക്ക് 15,700 രൂപയ്ക്ക് പകരം 30,140 രൂപ പെൻഷൻ ലഭിക്കും. ഫിറ്റ്മെന്റ് ഘടകം 2.28 നടപ്പിലാക്കിയാൽ അവരുടെ പെൻഷൻ 32,656 രൂപയാകും. ലെവൽ 5 പെൻഷൻകാരുടെ ഏറ്റവും കുറഞ്ഞ പെൻഷൻ 1.92 ഫിറ്റ്മെന്റിൽ 39,936 രൂപയും 2.28 ഫിറ്റ്മെന്റ് ഘടകം നടപ്പിലാക്കിയാൽ 43,264 രൂപയുമായിരിക്കും.

ഗ്രേഡ് പേ 4200

4200 ഗ്രേഡ് പേ പേയിൽ വിരമിച്ച ലെവൽ 6 ജീവനക്കാർക്ക് 28,450 രൂപയ്ക്ക് പകരം 54,624 രൂപ പെൻഷൻ ലഭിക്കും. ഫിറ്റ്മെന്റ് ഫാക്ടർ 2.28 നടപ്പിലാക്കിയാൽ അവരുടെ പെൻഷൻ 59,176 രൂപയാകും.