Kerala Gold Rate: സ്വര്‍ണവിലയില്‍ ഞെട്ടിച്ച് ജൂണ്‍ ആദ്യവാരം, ‘ഒടുവില്‍ ലഭിച്ച ആശ്വാസം’ വരും ആഴ്ചകളിലും തുടരുമോ? ആശ്വസിക്കാന്‍ വരട്ടെ
Kerala Gold Price June 8 2025: ആഭരണപ്രേമികള്‍ക്ക് ഞെട്ടല്‍ സമ്മാനിക്കുന്നതാണ് സമീപകാല ട്രെന്‍ഡ്. എന്നാല്‍ ഒടുവില്‍ സംഭവിച്ച വിലക്കുറവിലാണ് പ്രതീക്ഷ. വരും ദിവസങ്ങളിലും നിരക്ക് കുറയുമെന്നതിനുള്ള സൂചനയാണോ ഇതെന്നതാണ് പലരുടെയും ചോദ്യം

ജൂണ്‍ ആദ്യ വാരം അവസാനിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണവിപണി സമ്മാനിച്ചത് ഞെട്ടിക്കുന്ന നിരക്കുകള്‍. ജൂണ്‍ ആദ്യ വാരത്തില്‍ ഒരേ ഒരു ദിവസം മാത്രമാണ് നിരക്കില്‍ നേരിയ കുറവുണ്ടായത്. മറ്റ് ദിവസങ്ങളിലെല്ലാം നിരക്ക് കുത്തനെ വര്‍ധിച്ചു. ജൂണ്‍ ആദ്യ ദിനം 71,360 രൂപയായിരുന്നു പവന് വില. പിറ്റേ ദിവസം ഇത് 71,600 ആയി വര്‍ധിച്ചു. ജൂണ്‍ രണ്ടിന് 72,480 ആയി മൂന്നിന് 72,640 ആയും, നാലിന് 72,720 ആയും വര്‍ധിച്ചു. ജൂണ്‍ അഞ്ചിന് വീണ്ടും ഞെട്ടിച്ചു. അന്ന് 73,040 പവന്റെ നിരക്ക്, ജൂണ്‍ ആറിന് വിലയില്‍ മാറ്റമുണ്ടായില്ല. ഒടുവില്‍ ജൂണ്‍ ആദ്യ ആഴ്ചയില്‍ ഏറ്റവും ഒടുവില്‍ നിരക്ക് നേരിയ തോതില്‍ കുറഞ്ഞു. ഇന്നലെ 71,840 രൂപയായിരുന്നു പവന്റെ നിരക്ക്. നിലവില്‍ പവന് 71,840 രൂപയിലും, ഗ്രാമിന് 8920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒടുവില്‍ ചെറുതായി വിലക്കുറവ് സംഭവിച്ചെങ്കിലും ഇത് സാധാരണക്കാരന് ആശ്വാസം പകരുന്നതല്ല. പണിക്കൂലിയടക്കം കൊടുക്കുമ്പോള്‍ നിരക്ക് ഇതിലും വര്‍ധിക്കും. അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാല്‍ പോലും 77,000-ലധികം രൂപ ഒരു പവന് നല്‍കേണ്ടി വരുമെന്നതാണ് യാഥാര്‍ത്ഥ്യം.
ആഭരണപ്രേമികള്‍ക്ക് ഞെട്ടല്‍ സമ്മാനിക്കുന്നതാണ് സമീപകാല ട്രെന്‍ഡ്. എന്നാല്‍ ഒടുവില്‍ സംഭവിച്ച വിലക്കുറവിലാണ് പ്രതീക്ഷ. വരും ദിവസങ്ങളിലും നിരക്ക് കുറയുമെന്നതിനുള്ള സൂചനയാണോ ഇതെന്നതാണ് പലരുടെയും ചോദ്യം. എന്നാല്‍ അത്തരത്തിലുള്ള വിലയിരുത്തലുകള്‍ നിലവില്‍ സാധ്യമല്ല. അപ്രതീക്ഷിതമായി ഉടലെടുക്കുന്ന സംഭവവികാസങ്ങളാണ് പലപ്പോഴും സ്വര്‍ണവിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമാകുന്നത്. ഓഹരി വിപണിയിലെ സംഭവവികാസങ്ങളും, ഡോളര്‍-രൂപ വിനിമയനിരക്കുമടക്കം പലവിധ സംഭവങ്ങള്‍ ഇതില്‍ നിര്‍ണായകമാണ്.
അവസാനം സംഭവിച്ചത്
അമേരിക്കയിലെ തൊഴില്‍ കണക്കുകളാണ് ഏറ്റവും ഒടുവില്‍ നേരിയ തോതിലെങ്കിലും വിലക്കുറവിന് കാരണമായ ഒരു സംഭവമെന്നാണ് അനുമാനം. അമേരിക്ക സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നുവെന്ന് തോന്നിക്കുന്ന രീതിയിലുള്ള കണക്കുകളാണ് പുറത്തുവന്നത്. ബിഎല്‍എസിന്റെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ കഴിഞ്ഞ മാസം 1.39 ലക്ഷം പേര്‍ക്ക് പുതിയതായി ജോലി ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.




രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന്റെ സൂചനയായാണ് യുഎസ് ഫെഡറല്‍ റിസര്‍വ് ഇത് വിലയിരുത്തുന്നത്. ഇതോടെ ഉടനെങ്ങും ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കില്ലെന്നും വിലയിരുത്തലുകളുണ്ടായി. ഇത് സ്വര്‍ണവിപണിയിലും പ്രതിഫലിച്ചു.
Read Also: Education Loan: ഇന്‍ഷുറന്‍സ് പരിരക്ഷ വിദ്യാഭ്യാസ വായ്പയ്ക്കും ആവശ്യമാണോ?
എന്നാല്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ കരുതല്‍ ശേഖരത്തിലേക്ക് വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് വിലവര്‍ധനവിന് അനുകൂലമായ ഒരു ഘടകമാണ്. ഇതിനൊപ്പം റഷ്യ-യുക്രൈന്‍ സംഘര്‍ഷം വീണ്ടും ശക്തമാകുന്നതും, സ്റ്റീലിനും അലുമിനിയത്തിനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുവ വര്‍ധിപ്പിച്ചതും വെല്ലുവിളി ഉയര്‍ത്തുന്ന ഘടകങ്ങളാണ്.