Personal Loan: എന്തിനിത്ര വിഷമം! സ്ത്രീകള്‍ക്കായി മാത്രം പേഴ്‌സണല്‍ ലോണുകളുണ്ട്
Personal Loan For Women: സ്ത്രീകള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ കരുത്തേകാന്‍ നിരവധി വ്യക്തിഗത വായ്പകള്‍ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് വിവിധ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന വ്യക്തിഗത വായ്പകള്‍ പരിശോധിക്കാം.

അപ്രതീക്ഷിതമായെത്തുന്ന ആവശ്യങ്ങള്‍ പണം കണ്ടെത്താനായി വിഷമിക്കുന്നവര്‍ പുരുഷന്മാര്‍ മാത്രമല്ല, അക്കൂട്ടത്തില്‍ സ്ത്രീകളുടെ എണ്ണവും വളരെ വലുതാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ കരുത്തേകാന്‍ നിരവധി വ്യക്തിഗത വായ്പകള്‍ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് വിവിധ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന വ്യക്തിഗത വായ്പകള്‍ പരിശോധിക്കാം.
എസ്ബിഐ
സ്ത്രീകള്‍ക്ക് വേണ്ടി എസ്ബിഐ വാഗ്ദാനം ചെയ്യുന്ന വ്യക്തിഗത വായ്പയ്ക്ക് 10.30 ശതമാനം മുതല്‍ 15.30 ശതമാനം വരെയാണ് പലിശ ഈടാക്കുന്നത്. ഇതിന് പുറമെ വായ്പയുടെ 1.50 ശതമാനം വരെ പ്രോസസിങ് ഫീസായും ബാങ്ക് നിങ്ങളില്‍ നിന്നും ഈടാക്കും.
എച്ച്ഡിഎഫ്‌സി
10.90 ശതമാനം മുതല്‍ 24 ശതമാനം വരെ പലിശ നിരക്കിലാണ് എച്ച്ഡിഎഫ്‌സി ബാങ്ക് സ്ത്രീകള്‍ക്ക് വ്യക്തിഗത വായ്പ നല്‍കുന്നത്. വായ്പയായി നിങ്ങളെടുക്കുന്ന തുകയില്‍ നിന്നും 6,500 രൂപ ജിഎസ്ടി, പ്രോസസിങ് ഫീസായും ഈടാക്കുന്നുണ്ട്.




എച്ച്എസ്ബിസി
എച്ച്എസ്ബിസി ബാങ്ക് വനിതകള്‍ക്ക് പ്രതിവര്‍ഷം 10.15 ശതമാനം മുതല്‍ 16 ശതമാനം വരെ പലിശ നിരക്കിലാണ് വ്യക്തിഗത വായ്പകള്‍ നല്‍കുന്നത്. ഈ വായ്പയില്‍ നിന്നും 2 ശതമാനം വരെ പ്രോസസിങ് ഫീസും നിങ്ങള്‍ നല്‍കണം.
ഇന്‍ഡക്‌സ്
പ്രതിവര്‍ഷം 10.49 ശതമാനം പലിശ നിരക്കിലാണ് ഇന്‍ഡക്‌സ് ബാങ്കിന്റെ സ്ത്രീകള്‍ക്കായുള്ള വ്യക്തിഗത വായ്പ. വായ്പ എടുക്കുന്ന തുകയുടെ 3.5 ശതമാനം വരെ പ്രോസസിങ് ഫീസായും നല്‍കേണ്ടതുണ്ട്.
Also Read: 8th Pay Commission Updates: ശമ്പളം 18,000-ൽ നിന്ന് 51,480 ; ശമ്പളക്കമ്മീഷൻ ഉടൻ
ഐസിഐസിഐ
ഐസിഐസിഐ ബാങ്കും സ്ത്രീകള്‍ക്കായി മികച്ച വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്യുന്നു. 10.85 ശതമാനം മുതല്‍ 16.65 ശതമാനം വരെയാണ് ഈ വായ്പയ്ക്ക് ഈടാക്കുന്ന പലിശ. വായ്പയുടെ 2 ശതമാനം പ്രോസസിങ് ഫീസും ഈടാക്കും.