5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Airlines Increased Flight Ticket Fare: ഓണക്കാലമായതോടെ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടി; വെട്ടിലായി പ്രവാസികൾ

Airlines Hike Flight Ticket Prices for Festival Season: ഓണം, ദീപാവലി തുടങ്ങിയ ഉത്സവകാലം പ്രമാണിച്ച് വിമാന ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവാണ് ഉണ്ടായത്. ഉത്സവക്കാലത്ത് നാട്ടിലേക്ക് വരാനൊരുങ്ങുന്ന പ്രവാസികൾക്ക് ഇതൊരു വലിയ തിരിച്ചടിയാണ്. എല്ലാ വർഷവും ഇത്തരത്തിൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാറുണ്ടെങ്കിലും ഇത്തവണ മൂന്നും നാലും ഇരട്ടിയാണ് വർദ്ധിപ്പിച്ചത്.

Airlines Increased Flight Ticket Fare: ഓണക്കാലമായതോടെ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടി; വെട്ടിലായി പ്രവാസികൾ
Follow Us
nandha-das
Nandha Das | Updated On: 25 Aug 2024 11:45 AM

ഉത്സവകാലം പ്രമാണിച്ച് ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ച് വിമാന കമ്പനികൾ. ഇത്തവണ ടിക്കറ്റ് തുക മൂന്നും നാലും ഇരട്ടിയാണ് വർധിച്ചത്. ഉത്സവക്കാലങ്ങളിൽ സാധാരണയായി ഇത്തരത്തിൽ ഇരട്ടിയിലുമധികം ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ പാർലമെൻറിൽ അടക്കം വിഷയം ഉയർന്നിട്ടും വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ തയ്യാറായിട്ടില്ല. പ്രധാന ആഭ്യന്തര റൂട്ടുകളിലെ വൺവേ ടിക്കറ്റ് നിരക്ക് ദീപാവലിക്ക് 10 മുതൽ 15 ശതമാനം വരെയും, ഓണത്തിന് കേരളത്തിലേക്കുള്ള വിമാനങ്ങൾക്ക് 20 മുതൽ 25 ശതമാനം വരെയും വർദ്ധനവാണ് ഉണ്ടായത്.

സാധാരണ 12000 മുതൽ 15000 രൂപയ്ക്ക് ലഭ്യമാവുന്ന ടിക്കറ്റുകൾക്ക് ഒറ്റയടിക്ക് വർധിച്ചത് 35000 രൂപയ്ക്ക് അടുത്താണ്. അതോടെ ടിക്കറ്റ് നിരക്കുകൾ 50000-ത്തിന് മുകളിലായി. ഉത്സവകാലം കഴിയുന്ന വരെ ടിക്കറ്റ് നിരക്കയിൽ കുറവുണ്ടാകില്ല. ഓഗസ്റ്റ് 25-ന് ശേഷം കണ്ണൂരിൽ നിന്ന് ദോഹയിലേക്ക് പോകുന്ന എയർഇന്ത്യ എക്സ്പ്രസ്സ് ടിക്കറ്റ് നിരക്ക് 30000 രൂപ മുതൽ 50000 രൂപ വരെയാക്കി. സാധാരണ ദോഹയിലേക്കുള്ള ടിക്കറ്റ് നിരക്ക് 15000 രൂപ വരെയാണ്. ഓഗസ്റ്റ് 25ന് ദോഹയിലേക്കുള്ള ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് 32000 രൂപയാണ്. എയർഇന്ത്യ എക്സ്പ്രസ്സ് വിമാന ടിക്കറ്റ് നിരക്ക് സാധാരണ 15000 മുതൽ 17000 വരെയാണ്. എന്നാൽ ഓഗസ്റ്റ് 27ന് ടിക്കറ്റ് നിരക്ക് 54,145 രൂപയാണ്. സദാഹര ൧൬൦൦൦ രൂപ വരെ ടിക്കറ്റ് നിരക്ക് വരാറുള്ള റിയാദിലേക്കുള്ള ടിക്കറ്റിന് ഓഗസ്റ്റ് 25ആം തീയതി ഈടാക്കുന്നത് 39,456 രൂപയാണ്. 25000 മുതൽ 28000 രൂപ വരെ ടിക്കറ്റ് നിരക്ക് വരാറുള്ള ജിദ്ധയിലേക്ക് 28ന് ടിക്കറ്റ് നിരക്ക് 48000 രൂപയാണ്.

ഡൽഹി-ചെന്നൈ റൂട്ടിൽ ഒക്‌ടോബർ 30 മുതൽ നവംബർ 5 വരെയുള്ള കാലയളവിൽ  ശരാശരി ടിക്കറ്റ് നിരക്ക് 25 ശതമാനം വർധിച്ച് 7,618 രൂപയായി. കൂടാതെ, ഡൽഹി-ഗോവ, ഡൽഹി-അഹമ്മദാബാദ് റൂട്ടുകളിൽ 19% വർധിച്ച് 5,999 രൂപയും, മുംബൈ-ഹൈദരാബാദ് റൂട്ടിൽ 21% വർധിച്ച് 5,162 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്. എന്നാൽ, മുംബൈ-അഹമ്മദാബാദ് റൂട്ടിൽ ടിക്കറ്റ് നിരക്ക് 27% കുറച്ച് 2,508 രൂപയായി. ഉത്സവകാലം പ്രമാണിച്ച്, ചില റൂട്ടുകളിൽ ടിക്കറ്റ് നിരക്കുകൾ ഒന്ന് മുതൽ 25 ശതമാനം വരെ വർദ്ധിപ്പിച്ചെങ്കിലും, മുംബൈ-ഉദയ്പൂർ, ബെംഗളൂരു-ഹൈദരാബാദ്, മുംബൈ-ജമ്മു റൂട്ടുകളിൽ നിരക്കുകൾ 21 മുതൽ 35 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്.

1994-ൽ എയർ കോർപ്പറേഷൻ നിയമം പിൻവലിച്ചതോടെ, ടിക്കറ്റ് നിരക്ക് നിയന്ത്രണങ്ങൾ സർക്കാർ റദ്ദാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ മാസം, വിമാനക്കമ്പനികൾ നിരക്ക് നിയന്ത്രണവും മിതത്വവും പാലിക്കണമെന്ന് മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചിരുന്നു. എങ്കിലും വിമാന കമ്പനികൾ ഇത്തവണയും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചതോടെ പ്രവാസികൾ ബുദ്ധിമുട്ടിലായി.

Latest News