Union Budget 2025: കോടികൾ വരുമാനം, ഒരു രൂപ നികുതിയില്ല; ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം
Union Budget 2025 Facts: സംസ്ഥാനത്തിനകത്തുള്ള വരുമാനത്തിനാണ് സിക്കിമിൽ നികുതി വേണ്ടാത്തത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നത് വാടകയായാലും, ശമ്പളമായാലും നികുതിയുണ്ട്

കോടികൾ വരുമാനം ഉണ്ടായിട്ടും ഇന്ത്യയിൽ ഒരു രാജ്യം. 1 രൂപ പോലും നികുതി കൊടുക്കിന്നില്ലെന്നത് എത്ര പേർക്കറിയം. നികുതി അടയ്ക്കാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണ് സിക്കിം. വടക്കുകിഴക്കൻ സംസ്ഥാനമായ സിക്കിമിനെ നികുതി പരിധിയിൽ നിന്ന് ഒഴിവാക്കിയതിന് കാരണമെന്താണെന്ന് അറിയുമോ? അതിനെ പറ്റിയാണ് ഇവിടെ പരിശോധിക്കുന്നത്. ആദായനികുതി നിയമത്തിലെ സെക്ഷൻ 10 (26 എഎഎ) പ്രകാരമാണ് സിക്കിമിന് നികുതിയിൽ ഇളവുള്ളത്. 330 വർഷം നാട്ടുരാജ്യമായിരുന്ന സിക്കീം 1975-ലാണ് ഇന്ത്യൻ യൂണിയനിൽ ലയിച്ചത്. ലയനത്തിന് ശേഷവും സിക്കിമിന്റെ പഴയ നികുതി ഘടന തുടരാമെന്ന വ്യവസ്ഥയിലാണ് നികുതി ഇളവുള്ളത്.
2008-ൽ ലെ ആദായനികുതി നിയമം സെക്ഷൻ 10 (26 എഎഎ) പ്രകാരം സംസ്ഥാനത്ത് താമസിക്കുന്നവർക്ക് വരുമാനം, പലിശ എന്നിങ്ങനെ ഏതു വരുമാനത്തിനും നികുതി ഒഴിവാക്കിയിരിക്കുന്നു. 1975 ഏപ്രിൽ 26 മുതൽ സിക്കിമിൽ താമസിക്കുന്ന ഏതൊരു വ്യക്തിക്കും നികുതി നൽകേണ്ടതില്ല. സിക്കിമിൻ്റെ പ്രത്യേക പദവിക്ക് അനുസൃതമായി ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 371 (എഫ്) പ്രകാരമാണ് ഈ ആനുകൂല്യം. ഇതിനുപുറമെ, മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന് സിക്കിമിലെ പൗരന്മാർക്ക് പാൻ കാർഡ് നൽകേണ്ടത് നിർബന്ധമല്ല.
എപ്പോഴാണ് ഈ നിയമം ബാധകമാകാത്തത്?
സംസ്ഥാനത്തിനകത്തുള്ള വരുമാനത്തിനാണ് സിക്കിമിൽ നികുതി വേണ്ടാത്തത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നത് വാടകയായാലും, ശമ്പളമായാലും നിയമാനുസൃതമായ നികുതി കൊടുക്കണം. 2008 ഏപ്രിൽ ഒന്നിന് ശേഷം സിക്കിമിന് പുറത്ത് നിന്ന് വിവാഹം കഴിച്ച സ്ത്രീകൾക്കും ഈ ഇളവ് ബാധകമല്ല. ഈ വാദം കോടതികളിൽ നേരത്തെ ചോദ്യം ചെയ്യപ്പെട്ടെങ്കിലും. 2008-ൽ സുപ്രീം കോടതി ഇത് ശരിവച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് നികുതിയിളവില്ല.
ഇതിനുപുറമെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മിസോറാം, മണിപ്പൂർ, നാഗാലാൻഡ്, അസം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പട്ടികവർഗ അംഗങ്ങൾക്കും നികുതി അടയ്ക്കേണ്ട. ലഡാക്ക് മേഖലയിലും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലും താമസിക്കുന്ന ഗോത്രവർഗക്കാർക്കും നികുതി നൽകേണ്ടതില്ല.