5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Post Office Saving Scheme: വെറും 100 രൂപ കൊണ്ട് 3 ലക്ഷം നേടാം; പോസ്റ്റ് ഓഫീസൊരുക്കുന്നു കിടിലന്‍ പദ്ധതികള്‍

Post Office RD Benefits: പോസ്റ്റ് ഓഫീസ് മുന്നോട്ടുവെക്കുന്ന നിക്ഷേപ മാര്‍ഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനപ്രിയമായത് ആര്‍ഡികളാണ്. ഒട്ടും റിസ്‌ക്കെടുക്കാതെ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതി വളരെ മികച്ചതാണ്.

Post Office Saving Scheme: വെറും 100 രൂപ കൊണ്ട് 3 ലക്ഷം നേടാം; പോസ്റ്റ് ഓഫീസൊരുക്കുന്നു കിടിലന്‍ പദ്ധതികള്‍
പോസ്റ്റ് ഓഫീസ്‌ Image Credit source: NurPhoto/Getty Images Editorial
shiji-mk
Shiji M K | Updated On: 30 Jan 2025 20:00 PM

ബാങ്കുകള്‍ മുന്നോട്ടുവെക്കുന്ന സമ്പാദ്യ പദ്ധതികള്‍ പോലെ തന്നെ പോസ്റ്റ് ഓഫീസും നിരവധി പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ മറ്റ് നിക്ഷേപ രീതികളെ അപേക്ഷിച്ച് ഇവയ്ക്ക് അപകട സാധ്യത കുറവാണ്.

പോസ്റ്റ് ഓഫീസ് മുന്നോട്ടുവെക്കുന്ന നിക്ഷേപ മാര്‍ഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനപ്രിയമായത് ആര്‍ഡികളാണ്. ഒട്ടും റിസ്‌ക്കെടുക്കാതെ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതി വളരെ മികച്ചതാണ്.

ആര്‍ഡിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായിട്ടും പോസ്റ്റ് ഓഫീസ് ആര്‍ഡിയുടെ ഭാഗമാകാവുന്നതാണ്. അഞ്ച് വര്‍ഷത്തേക്കായിരിക്കും നിക്ഷേപം നടത്തേണ്ടത്. പ്രതിദിനം 100 രൂപ വെച്ച് നിക്ഷേപിക്കുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് 2,14,097 രൂപ സമ്പാദിക്കാവുന്നതാണ്.

പ്രതിദിനം 100 രൂപ നിക്ഷേപത്തിനായി മാറ്റിവെക്കുകയാണെങ്കില്‍ ഒരു മാസമാകുമ്പോള്‍ 3,000 സമാഹരിക്കാന്‍ സാധിക്കും. ഓരോ മാസവും 3,000 രൂപ വെച്ച് ആര്‍ഡിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ പ്രതിവര്‍ഷം 36,000 രൂപ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. ഇത്തരത്തില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ നിക്ഷേപിക്കുന്നത് ആകെ 1,80,000 രൂപയായിരിക്കും.

6.7 ശതമാനം പലിശയാണ് നിലവില്‍ ഈ പദ്ധതിക്ക് ലഭിക്കുന്നത്. അങ്ങനയാണെങ്കില്‍ പലിശയിനത്തില്‍ മാത്രം നിങ്ങള്‍ക്ക് 34,097 രൂപ ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ആകെ 2,14,097 രൂപയാണ് നിങ്ങള്‍ക്ക് ലഭിക്കുക.

Also Read: Tips For Investing In Gold: ‘പൊന്നിന് എന്താ വില’; പക്ഷെ നിക്ഷേപിക്കും മുമ്പ് ഇതൊന്ന് അറിഞ്ഞുവെച്ചോളൂ

അഞ്ച് വര്‍ഷത്തേക്കാണ് ആര്‍ഡിയുടെ കാലാവധി എങ്കിലും മറ്റൊരു അഞ്ച് വര്‍ഷത്തേക്ക് കൂടി നിങ്ങള്‍ക്ക് കാലാവധി നീട്ടാവുന്നതാണ്. സ്ഥിരമായ നിക്ഷേപവും കുറഞ്ഞ അപകട സാധ്യതയും പ്രതീക്ഷിക്കുന്നവര്‍ക്ക് പോസ്റ്റ് ഓഫീസ് ആര്‍ഡി സ്‌കീമുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ ഓരോ നിക്ഷേപത്തിന്റെയും അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.