New ATM transaction rules: മെയ് ഒന്ന് മുതൽ എടിഎം ഇടപാടുകൾക്ക് ചെലവേറും; പുതിയ മാറ്റങ്ങൾ ഇങ്ങനെ….

New ATM transaction rules: എടിഎം ഇടപാടുകൾക്ക് ഫീസ് ഈടാക്കൻ റിസർവ് ബാങ്ക്. മേയ് ഒന്ന് മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരും. അതിനാൽ നാളെ മുതൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നവർ പുതിയ മാറ്റങ്ങളെ കുറിച്ച് വിശദമായി അറിഞ്ഞിരിക്കണം.

New ATM transaction rules: മെയ് ഒന്ന് മുതൽ എടിഎം ഇടപാടുകൾക്ക് ചെലവേറും; പുതിയ മാറ്റങ്ങൾ ഇങ്ങനെ....

പ്രതീകാത്മക ചിത്രം

Updated On: 

30 Apr 2025 | 11:09 AM

എടിഎം ഇടപാടുകൾക്ക് ഫീസ് ഈടാക്കൻ റിസർവ് ബാങ്ക്. മേയ് ഒന്ന് മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരും. അതിനാൽ നാളെ മുതൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നവർ പുതിയ മാറ്റങ്ങളെ കുറിച്ച് വിശദമായി അറിഞ്ഞിരിക്കണം.

ഉപഭോക്താക്കളിൽ നിന്ന് എത്ര തുക ഈടാക്കും?
2025 മെയ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങൾ പ്രകാരം സൗജന്യ ഇടപാടുകൾക്ക് പുറമേയുള്ള ഓരോ ട്രാൻസാക്ഷനും 2 രൂപ അധികമായി നൽകേണ്ടിവരും. നിലവിൽ 21 രൂപയാണ് ഫീസ്. ഇത് നാളെ മുതൽ 23 രൂപയായി വർധിക്കും.

അതേസമയം, സൗജന്യ ഇടപാടുകളുടെ എണ്ണത്തിൽ മാറ്റമുണ്ടാകില്ല. സൗജന്യ എടിഎം ഇടപാടുകളുടെ എണ്ണം സംസ്ഥാനങ്ങളിലും ബാങ്കുകളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത്, ഉപഭോക്താക്കൾക്ക് സ്വന്തം ബാങ്ക് എടിഎമ്മുകളിൽ പ്രതിമാസം അഞ്ച് സൗജന്യ എടിഎം ഇടപാടുകൾ അനുവദിക്കും. മെട്രോ ന​ഗരങ്ങളിൽ പ്രതിമാസം മൂന്ന് സൗജന്യ ഇടപാടുകൾക്കും മെട്രോ ഇതര പ്രദേശങ്ങളിൽ അഞ്ച് സൗജന്യ ഇടപാടുകൾക്കും ഉപഭോക്താക്കൾക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ ഉപയോഗിക്കാം.

പുതിയ മാറ്റം കൂടുതൽ ബാധിക്കുന്നത് ആരെ? 

ആർബിഐയുടെ പുതിയ തീരുമാനം ശാഖകൾ കുറവുള്ള ചെറിയ ബാങ്കുകളുടെ ഉപഭോക്താക്കളെ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്, കാരണം അവർക്ക് ഉപയോ​ഗിക്കാൻ എടിഎമ്മുകൾ വളരെ കുറവാണ്. അതുകൊണ്ട് തന്നെ വലിയ ബാങ്കുകളുടെ എടിഎം ആണ് അവർ കൂടുതൽ ആശ്രയിക്കുന്നത്. സൗജന്യ പരിധി കഴിഞ്ഞാൽ ഇവർക്ക് കൂടുതൽ പണം നൽകേണ്ടി വരും.

 

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ