AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kissan Credit Card : ഇനി 3 ലക്ഷമല്ല, കർഷകരുടെ വായ്പാ പരിധി ഉയർത്തി

നിലവിലെ പരിധിയാണ് 3 ലക്ഷത്തിൽ നിന്നും വർധിപ്പിച്ചത്, നിരവധി കർഷകർക്കാണ് ഇതിൽ നിന്നും പ്രയോജനം ലഭിക്കുന്നത്

Kissan Credit Card : ഇനി 3 ലക്ഷമല്ല, കർഷകരുടെ വായ്പാ പരിധി ഉയർത്തി
Kissan Credit Card 2025Image Credit source: PTI
arun-nair
Arun Nair | Updated On: 01 Feb 2025 13:12 PM

ന്യൂഡൽഹി: കർഷകർക്ക് സന്തോഷം പകരുന്ന വാർത്തയാണ് ബജറ്റ് പ്രഖ്യാപനത്തിൽ നിന്നും എത്തുന്നത്. നിലവിൽ കർഷകരുടെ കിസ്സാൻ ക്രെഡിന് കാർഡിൻ്റെ വായ്പാ പരിധി 3 ലക്ഷത്തിൽ നിന്നും അഞ്ച് ലക്ഷമാക്കി ഉയർത്തി.  ഇതോടൊപ്പം കർഷകാർക്കായി പുതിയ പദ്ധതിയായ ജൻ ധാന്യ യോജന  പദ്ധതിയും പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളുമായി ചേർന്നാണ് ഇത് നടപ്പാക്കുക. നിരവധി കർഷകർക്കാണ് ബജറ്റ് പ്രഖ്യാപനം വഴി നേട്ടം ഉണ്ടാകുക. പിഎം കിസാൻ ആനുകൂല്യവും ഉയർത്തുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. 100 ജില്ലകൾ കേന്ദ്രീകരിച്ച് കാർഷിക വികസനം ത്വരിതപ്പെടുത്തുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. മാത്രമല്ല യൂറിയ ക്ഷാമം പരിഹരിക്കാനായി 12.7 ലക്ഷം മെട്രോ ടൺ വാർഷിക ശേഷിയുള്ള പ്ലാൻ്റ് അസമിലെ നാംരൂപിൽ സ്ഥാപിക്കും.

എന്താണ് കിസാൻ ക്രെഡിറ്റ് കാർഡ്?

1998-ൽ കർഷകർക്കുള്ള വായ്പാ നടപടികൾ ലളിതമാക്കാൻ ലക്ഷ്യമിട്ട ആരംഭിച്ച പദ്ധതിയാണ് കിസ്സാൻ ക്രെഡിറ്റ് കാർഡ് . പദ്ധതി വഴി കാർഷിക പ്രവർത്തനങ്ങൾക്ക് വെറും 4 ശതമാനം പലിശ നിരക്കിൽ വായ്പ ലഭിക്കും. വായ്പയ്ക്ക് അപേക്ഷിക്കുന്ന കർഷകരുടെ കുറഞ്ഞ പ്രായം 18 വയസ്സായിരിക്കണം, ഉയർന്ന പ്രായപരിധി ഇല്ല. ഈ സ്കീമിന് കീഴിൽ പരമാവധി 3 ലക്ഷം രൂപ വരെ വായ്പ എടുക്കാം, പരമാവധി വായ്പ കാലാവധി 5 വർഷമാണ്.  അഞ്ച് വർഷമാണ് കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ കാലാവധി.

അപേക്ഷകൻ കാർഷിക ഉൽപാദനത്തിലോ മൃഗസംരക്ഷണം പോലുള്ള അനുബന്ധ പ്രവർത്തനങ്ങളിലോ മത്സ്യബന്ധനം പോലെയുള്ള കാർഷികേതര പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിരിക്കുന്നവരായിരിക്കണം. നേരത്തെ 1.60 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകൾക്ക് ഗ്യാരണ്ടി ആവശ്യമായിരുന്നു. അടുത്തിടെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗ്യാരണ്ടി രഹിത വായ്പ പരിധി 2 ലക്ഷം രൂപയായി ഉയർത്തിയിരുന്നു. നിലവിൽ കിസ്സാൻ ക്രെഡിറ്റ് കാർഡ് വഴി 2 ലക്ഷം രൂപ വരെയുള്ള വായ്പകൾ യാതൊരു ഈടും കൂടാതെ ലഭിക്കും.