Credit Card Gold Purchase: വില കുതിക്കട്ടെ, നമുക്ക് ക്രെഡിറ്റ് കാര്‍ഡ് വെച്ച് സ്വര്‍ണം വാങ്ങിക്കാം

Gold Purchase With Credit Card: വില വര്‍ധിക്കുന്നത് കൊണ്ട് തന്നെ ഈ മഞ്ഞലോഹത്തില്‍ നിക്ഷേപിക്കുന്നതിനെ കുറിച്ചാണ് പലരും ചിന്തിക്കുന്നത്. പല നിക്ഷേപകരും സ്വര്‍ണം വാങ്ങിക്കാനായി ഡെബിറ്റ് കാര്‍ഡോ, യുപിഐ പേയ്‌മെന്റ് സംവിധാനങ്ങളോ ആണ് പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും സ്വര്‍ണം വാങ്ങിക്കാനാകും.

Credit Card Gold Purchase: വില കുതിക്കട്ടെ, നമുക്ക് ക്രെഡിറ്റ് കാര്‍ഡ് വെച്ച് സ്വര്‍ണം വാങ്ങിക്കാം

പ്രതീകാത്മക ചിത്രം

Updated On: 

28 Apr 2025 16:40 PM

സ്വര്‍ണവില ദിനംപ്രതി വര്‍ധിക്കുകയാണ്. എത്രയൊക്കെ വില കുറയുന്നുണ്ടെന്ന് പറഞ്ഞാലും കാര്യമായ മാറ്റങ്ങളൊന്നും തന്നെ സംഭവിക്കുന്നില്ല. സമീപഭാവിയില്‍ വിലയില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വില വര്‍ധിക്കുന്നത് കൊണ്ട് തന്നെ ഈ മഞ്ഞലോഹത്തില്‍ നിക്ഷേപിക്കുന്നതിനെ കുറിച്ചാണ് പലരും ചിന്തിക്കുന്നത്. പല നിക്ഷേപകരും സ്വര്‍ണം വാങ്ങിക്കാനായി ഡെബിറ്റ് കാര്‍ഡോ, യുപിഐ പേയ്‌മെന്റ് സംവിധാനങ്ങളോ ആണ് പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും സ്വര്‍ണം വാങ്ങിക്കാനാകും.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആഭരണങ്ങള്‍ വാങ്ങിക്കണോ?

പല ക്രെഡിറ്റ് കാര്‍ഡുകളും ഓരോ ഉപയോഗത്തിനും ഉപഭോക്താവിന് മികച്ച റിവാര്‍ഡ് പോയിന്റുകളും ക്യാഷ്ബാക്കുകളുമാണ് നല്‍കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആഭരണങ്ങള്‍ വാങ്ങിക്കുമ്പോള്‍ വെല്‍ക്കം ബോണസ് എന്ന നിലയില്‍ ചെലവ് ക്രമീകരിക്കാനും സാധിക്കുന്നു.

മാത്രമല്ല, പല പ്രീമിയം ക്രെഡിറ്റ് കാര്‍ഡുകളും ഉയര്‍ന്ന മൂല്യമുള്ള വാങ്ങലുകള്‍ക്ക് പരിരക്ഷ, വാറണ്ടി തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ കൈവശമുള്ള കാര്‍ഡിന് 0 ശതമാനം എപിആര്‍ പ്രൊമോഷണല്‍ കാലയളവ് ഉണ്ടെങ്കില്‍ പലിശ നല്‍കാതെ തന്നെ പേയ്‌മെന്റുകള്‍ നടത്താം.

ദോഷങ്ങളുമുണ്ട്

ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പലിശയുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ? ബാലന്‍സ് തുക കൃത്യ സമയത്ത് അടച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എല്ലാം തന്നെ ഇല്ലാതാകും. പ്രോസസിങ് ചെലവുകള്‍ നികത്തുന്നതിന്റെ ഭാഗമായി ചില ജ്വല്ലറികള്‍ ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് അധിക ഫീസും ഈടാക്കുന്നു. വലിയ തോതിലുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും.

Also Read: Fixed Deposit: യുവാക്കള്‍ക്ക് എഫ്ഡിയോട് താത്പര്യമില്ലേ? സാമ്പത്തിക സുരക്ഷയേല്ലേ മക്കളേ പ്രധാനം

ഈ സാഹചര്യങ്ങളില്‍ വേണ്ട

 

  1. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്വര്‍ണം വാങ്ങിക്കുമ്പോള്‍ ജ്വല്ലറികള്‍ അധിക ഫീസ് ഈടാക്കുകയാണെങ്കില്‍ സ്വര്‍ണം വേണ്ടെന്ന് വെക്കാം.
  2. പലിശ കൂടുതലാകുന്നതിന് മുമ്പായി തുക അടച്ച് തീര്‍ക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടെങ്കില്‍.
  3. സ്വര്‍ണം വാങ്ങല്‍ നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗത്തെ സാരമായി ബാധിക്കുകയാണെങ്കില്‍.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

 

ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ