Gold Rate: ഇങ്ങനെ പോയാല്‍ ശരിയാകില്ല; സ്വര്‍ണവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇറങ്ങുന്നു

Govt May Act in Budget 2026 to Curb Gold Price Hike:ഭൗതിക സ്വര്‍ണത്തിന് പുറമെ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ അഥവ ഇടിഎഫുകള്‍ വഴി ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമെ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളായും സ്വര്‍ണത്തില്‍ നിക്ഷേപിക്കാവുന്നതാണ്.

Gold Rate: ഇങ്ങനെ പോയാല്‍ ശരിയാകില്ല; സ്വര്‍ണവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇറങ്ങുന്നു

പ്രതീകാത്മക ചിത്രം

Updated On: 

19 Jan 2026 | 03:30 PM

അസാധാരണമായ കുതിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ് നിലവില്‍ സ്വര്‍ണവില. 2025ല്‍ മാത്രം ഏകദേശം 80 ശതമാനത്തോളം വില വര്‍ധനവാണ് സ്വര്‍ണത്തില്‍ സംഭവിച്ചത്. 2026ലും ഇത് തുടരുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സ്വര്‍ണവിലയിലെ ക്രമാതീതമായ വളര്‍ച്ച ഇന്ത്യക്കാരെയും ഗുരുതരമായി ബാധിച്ചു. വില നിയന്ത്രിക്കാനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്ത് നടപടിയുണ്ടാകുമെന്ന് ഏറെ നാളായി ഉപഭോക്താക്കള്‍ ചോദിക്കുന്നുമുണ്ട്.

വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ സ്വര്‍ണവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബജറ്റില്‍ സ്വര്‍ണത്തിന്റെയും എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടിന്റെയും നികുതി നിരക്കുകള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പരിഷ്‌കരിക്കാനാണ് സാധ്യത.

ഭൗതിക സ്വര്‍ണത്തിന് പുറമെ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ അഥവ ഇടിഎഫുകള്‍ വഴി ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമെ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളായും സ്വര്‍ണത്തില്‍ നിക്ഷേപിക്കാവുന്നതാണ്. ഇവ വഴി നിക്ഷേപം നടത്തുന്നവര്‍ക്ക് അധിക ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്.

Also Read: Budget 2026: ദമ്പതികള്‍ക്ക് ഒരുമിച്ച് നികുതിഫയല്‍ ചെയ്യാം, ഭാരം കുറയ്ക്കാം; ബജറ്റില്‍ ഈ മാറ്റവും പ്രതീക്ഷിക്കാം

സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന കുതിപ്പ് റീട്ടെയ്ല്‍ വില്‍പനയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ചരക്കുസേവന നികുതി (ജിഎസ്ടി) കുറയ്ക്കണമെന്നാണ് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആവശ്യം. മൂന്ന് ശതമാനത്തില്‍ നിന്ന് 1.5 ശതമാനമായി ജിഎസ്ടി കുറയ്ക്കണമെന്ന് കാണിച്ച് സംഘടന ധനമന്ത്രിക്ക് നിവേദനം നല്‍കി.

ജിഎസ്ടിയില്‍ കുറവ് സംഭവിക്കുന്നത് സ്വാഭാവികമായും ജ്വല്ലറി വ്യാപാരത്തെയും പ്രോത്സാഹിപ്പിക്കും. എന്നാല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം നാള്‍ക്കുനാള്‍ ഇടിയുന്നത് സ്ഥിതിഗതികള്‍ മോശമാക്കുന്നുണ്ട്. രൂപയുടെ മൂല്യം താഴോട്ട് പതിക്കുന്നത് സ്വര്‍ണവില ഇനിയും വര്‍ധിപ്പിക്കും. ഇന്ത്യന്‍ വിപണിയില്‍ നിന്ന് നിക്ഷേപകര്‍ പിന്‍വാങ്ങുന്നതാണ് വില വര്‍ധനവിന് പ്രധാന കാരണം. രൂപയ്ക്ക് കരുത്തേകാന്‍ ആര്‍ബിഐ സ്വീകരിക്കുന്ന നടപടികളും നിര്‍ണായകമാണ്.

 

 

 

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ