Coconut Oil Price: വെളിച്ചെണ്ണ വില വീണ്ടും തകര്‍ന്നടിഞ്ഞു; ഇപ്പോള്‍ ഇരട്ടിലാഭത്തില്‍ വാങ്ങാം
Coconut Oil Price Drops: തുവരപരിപ്പിനും ചെറുപയറിനും കിലോയ്ക്ക് അഞ്ച് രൂപ വീതം കുറച്ചു. 88,85 രൂപയാണ് പുതുക്കിയ വില. ഇതുകൂടാതെ ഒക്ടോബര്‍ മുതല്‍ എട്ട് കിലോ ശബരി അരിയ്ക്ക് പുറമെ 20 കിലോ വീതം അധിക അരിയും ലഭിക്കുന്നതാണ്.

വെളിച്ചെണ്ണ
കേരളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വെളിച്ചെണ്ണയ്ക്ക് വില കുറഞ്ഞു. വെളിച്ചെണ്ണ ക്വിന്റലിന് 100 രൂപയാണ് കുറഞ്ഞത്. കേരളത്തില്‍ 100 രൂപ കുറഞ്ഞപ്പോള്‍ തമിഴ്‌നാട്ടിലെ കാങ്കയത്ത് 200 രൂപ ഇടിഞ്ഞു. എണ്ണ വിറ്റൊഴിവാക്കാന്‍ മില്ലുകളും സ്റ്റോക്ക് കൈവശം വെച്ചിരിക്കുന്നവരും നടത്തുന്ന ശ്രമം വില ഇനിയും കുറയ്ക്കുമെന്നാണ് വിവരം.
വെളിച്ചെണ്ണയ്ക്ക് ക്വിന്റലിന് 36,600 രൂപയാണ്. കൊപ്രയ്ക്ക് 27,700 രൂപയിലേക്കും വിലയെത്തി. കനത്ത മഴയ്ക്കും കൊപ്ര വില ഇടിയുന്നതിന് കാരണമാകുന്നുണ്ട്. ശക്തമായ മഴ തുടരുകയാണെങ്കില്‍ ഇവയുടെ വില ഇനിയും കുറയുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു.
സപ്ലൈകോ വഴി വില്‍പന
സെപ്റ്റംബര്‍ 22 മുതല്‍ സപ്ലൈകോ വഴി വെളിച്ചെണ്ണയും മറ്റ് അവശ്യ വസ്തുക്കളും കുറഞ്ഞ നിരക്കില്‍ വില്‍പന ആരംഭിച്ചിരുന്നു. വെളിച്ചെണ്ണ, തുവരപരിപ്പ്, ചെറുപയര്‍ എന്നിവയ്ക്ക് വില കുറഞ്ഞു. സബ്‌സിഡിയുള്ള ശബരി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപ കുറച്ചു. സബ്‌സിഡിയിതര വെളിച്ചെണ്ണയ്ക്ക് 30 രൂപയും കുറച്ചിട്ടുണ്ട്.
പുതുക്കിയ വില
ശബരി വെളിച്ചെണ്ണ സബ്‌സിഡി നിരക്കില്‍ ഒരു ലിറ്ററിന് 319 രൂപയാണ് വില. സബ്‌സിഡിയില്ലാതെ നിങ്ങള്‍ക്ക് 359 രൂപയ്ക്കും വെളിച്ചെണ്ണ സ്വന്തമാക്കാവുന്നതാണ്. ഇതിന് പുറമെ കേരഫെഡിന്റെ കേര വെളിച്ചെണ്ണയും സ്‌പൈകോ വഴി വിലക്കുറവില്‍ വില്‍ക്കുന്നുണ്ട്. 429 രൂപയില്‍ നിന്ന് 10 രൂപ കുറച്ച് 419 രൂപയ്ക്കാണ് വില്‍പന.
Also Read: Coconut Oil Price: വെളിച്ചെണ്ണ വില കുറഞ്ഞു; സപ്ലൈകോയില്‍ മാത്രമല്ല കടകളിലും ലാഭത്തില്‍ തന്നെ
തുവരപരിപ്പിനും ചെറുപയറിനും കിലോയ്ക്ക് അഞ്ച് രൂപ വീതം കുറച്ചു. 88,85 രൂപയാണ് പുതുക്കിയ വില. ഇതുകൂടാതെ ഒക്ടോബര്‍ മുതല്‍ എട്ട് കിലോ ശബരി അരിയ്ക്ക് പുറമെ 20 കിലോ വീതം അധിക അരിയും ലഭിക്കുന്നതാണ്. കിലോയ്ക്ക് 25 രൂപ നിരക്കിലാകും വില്‍പന. പുഴുക്കലരിയോ പച്ചരിയോ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.