AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price Hike: ശരിക്കും വെളിച്ചെണ്ണ വില എങ്ങനെയാ കൂടുന്നത്? ഓണം വെള്ളത്തിലാകുമോ?

Coconut Oil Price Hike Reason: തമിഴ്‌നാടിനെയാണ് വെളിച്ചെണ്ണയ്ക്കായി നമ്മള്‍ ആശ്രയിക്കുന്നത്. കൊപ്ര അല്ലെങ്കില്‍ വെളിച്ചെണ്ണ എന്ന രീതിയില്‍ ആയിരുന്നു ഇറക്കുമതി. തമിഴ്‌നാട്ടില്‍ കൊപ്രയുടെ ലഭ്യത കുറഞ്ഞതോടെ പല മില്ലുകളും അടച്ചുപൂട്ടി. ഇങ്ങനെ സംഭവിച്ചത് കേരളത്തെയും ബാധിച്ചു.

Coconut Oil Price Hike: ശരിക്കും വെളിച്ചെണ്ണ വില എങ്ങനെയാ കൂടുന്നത്? ഓണം വെള്ളത്തിലാകുമോ?
വെളിച്ചെണ്ണImage Credit source: AshaSathees Photography/Getty Images
shiji-mk
Shiji M K | Updated On: 02 Jul 2025 19:29 PM

വെളിച്ചെണ്ണയുടെ വില ദിനംപ്രതി വര്‍ധിക്കുകയാണ്. ലിറ്ററിന് 450 കടന്നാണ് വെളിച്ചെണ്ണയുടെ ഓട്ടം. ആറ് മാസം മുമ്പ് വരെ ലിറ്ററിന് 200 രൂപയോളം ഉണ്ടായിരുന്ന വെളിച്ചെണ്ണയാണ് ഈ കുതിപ്പ് നടത്തുന്നത്.

കഴിഞ്ഞ മാര്‍ച്ച് മുതലാണ് കേരളത്തില്‍ വെളിച്ചെണ്ണ വില വര്‍ധിച്ച് തുടങ്ങിയത്. വില വര്‍ധനവ് എല്ലാ മലയാളികളെയും ഒരുപോലെ പിടിച്ചുകുലുക്കി എന്ന് തന്നെ പറയാം.

വില വര്‍ധനവിന് കാരണമെന്ത് ?

ആഗോള തലത്തില്‍ കൊപ്രയുടെ ക്ഷാമം നേരിടുന്നതാണ് വെളിച്ചെണ്ണ വില വര്‍ധിക്കുന്നതിന് പ്രധാന കാരണം. കേരളത്തിലേക്ക് വെളിച്ചെണ്ണയും കൊപ്രയും എത്തിയിരുന്നത് കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു. എന്നാല്‍ പണ്ടത്തേത് പോലെയല്ല കാര്യങ്ങള്‍. ഇന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കൊപ്രയുടെ കാര്യത്തില്‍ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്.

തമിഴ്‌നാടിനെയാണ് വെളിച്ചെണ്ണയ്ക്കായി നമ്മള്‍ ആശ്രയിക്കുന്നത്. കൊപ്ര അല്ലെങ്കില്‍ വെളിച്ചെണ്ണ എന്ന രീതിയില്‍ ആയിരുന്നു ഇറക്കുമതി. തമിഴ്‌നാട്ടില്‍ കൊപ്രയുടെ ലഭ്യത കുറഞ്ഞതോടെ പല മില്ലുകളും അടച്ചുപൂട്ടി. ഇങ്ങനെ സംഭവിച്ചത് കേരളത്തെയും ബാധിച്ചു.

400 രൂപയ്ക്ക് മുകളിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ വെളിച്ചെണ്ണ വില. വെളിച്ചെണ്ണ ക്വിന്റലിന് 38000 രൂപയ്ക്ക് മുകളിലും വിലയുണ്ട്. ഓണക്കാലത്തും വെളിച്ചെണ്ണ വിലയില്‍ കാര്യമായ ഇടിവ് സംഭവിക്കാന്‍ സാധ്യതയില്ല എന്നാണ് വ്യാപാരികള്‍ പറയുന്നത്.

Also Read: Coffee Powder-Coconut Oil Price Hike: കാപ്പി കുടി കുറയ്ക്കാം, വെളിച്ചെണ്ണയും വേണ്ട; വില സര്‍വകാല റെക്കോര്‍ഡില്‍

വെളിച്ചെണ്ണ വില നാള്‍ക്കുനാള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും നാളികേര കര്‍ഷകര്‍ക്ക് കാര്യമായ ലാഭം ഒന്നും തന്നെ ഉണ്ടാകുന്നില്ല എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ തന്നെ മുന്നോട്ട് പോകുകയാണെങ്കില്‍ വൈകാതെ വെളിച്ചെണ്ണ 500 രൂപ കടക്കും.