Consumerfed Onam Fair: കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം വിപണി ആരംഭിക്കാറായി; വമ്പന്‍ വിലക്കുറവ്

Onam 2025 Grocery Subsidy: സഹകരണ സ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 349 രൂപയായിരിക്കും വില. സബ്‌സിഡി, നോണ്‍ സബ്‌സിഡി ഇനങ്ങളില്‍ 300 കോടി രൂപയുടെ വില്‍പന കൈവരിക്കുക എന്നതാണ് കണ്‍സ്യൂമര്‍ഫെഡ് ലക്ഷ്യം വെച്ചിരിക്കുന്നത്.

Consumerfed Onam Fair: കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം വിപണി ആരംഭിക്കാറായി; വമ്പന്‍ വിലക്കുറവ്

കണ്‍സ്യൂമര്‍ഫെഡ്‌

Updated On: 

23 Aug 2025 10:02 AM

കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണ ഓണം വിപണി ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ നാല് വരെയാണ് വിപണി. വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം 26ന് വൈകീട്ട് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാനത്തൊട്ടാകെ 1,800 ഓണം വിപണികളാണ് പ്രവര്‍ത്തിക്കുക.

13 ഇന അവശ്യസാധനങ്ങള്‍ സബ്‌സിഡിയോടെ ആളുകളിലേക്ക് എത്തും. ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍, ജില്ലാ മൊത്ത വ്യാപാര സഹകരണ സ്റ്റോറുകള്‍, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, പിന്നാക്ക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എസ് സി – എസ് ടി സംഘങ്ങള്‍, ഫിഷര്‍മെന്‍ സഹകരണ സംഘങ്ങള്‍ എന്നിവ വഴിയാണ് വില്‍പന.

13 ഇനം ഉത്പന്നങ്ങള്‍ സബ്‌സഡി നിരക്കിലും, സബ്‌സിഡി ഇല്ലാതെ പൊതുവിപണിയേക്കാള്‍ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ മറ്റ് നിത്യോപയോഗ സാധനങ്ങളും ലഭ്യമാകും.

സഹകരണ സ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 349 രൂപയായിരിക്കും വില. സബ്‌സിഡി, നോണ്‍ സബ്‌സിഡി ഇനങ്ങളില്‍ 300 കോടി രൂപയുടെ വില്‍പന കൈവരിക്കുക എന്നതാണ് കണ്‍സ്യൂമര്‍ഫെഡ് ലക്ഷ്യം വെച്ചിരിക്കുന്നത്.

Also Read: Coconut Oil Price: വെളിച്ചെണ്ണ വില കുറയുന്നു, പച്ചക്കറി വിലയിലും മാറ്റം

പച്ചക്കറികളും വിപണിയിലുണ്ടാകും. ഓണത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടക്കീഴില്‍ നിങ്ങള്‍ക്ക് ലഭിക്കും. വിപണനകേന്ദ്രങ്ങളില്‍ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാനായി മൂന്‍കൂറായി കൂപ്പണ്‍ നല്‍കുന്നതാണ്.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ