Dalai Lama net worth: ആത്മീയാചാര്യൻ, ആസ്തി 1000 കോടിയിലധികം? ദലൈലാമയുടെ സ്വത്ത് വിവരങ്ങൾ….
Dalai Lama net worth: ടിബറ്റിനറെ ആത്മീയ ആചാര്യനായ ദലൈലാമയുടെ ആസ്തി എത്രയാണെന്ന് അറിയാമോ? അദ്ദേഹത്തിന് ഈ പണം ലഭിക്കുന്നത് എവിടെ നിന്നാകും, വിനിയോഗിക്കുന്നത് എന്തിനാകും? പരിശോധിക്കാം....

ടിബറ്റിന്റെ ആത്മീയാചാര്യൻ ദലൈലാമയുടെ പിൻഗാമി ആരാകും എന്ന കാത്തിരിപ്പിലാണ് ലോകം. ജൂലൈ ആറിന് തന്റെ 90 ജന്മദിനാഘോഷ വേളയിൽ തന്റെ പിൻഗാമിയെ കുറിച്ച് ചർച്ച ചെയ്യുമെന്ന് ദലൈലാമ പറഞ്ഞിരുന്നു. ചൈനയും ഇന്ത്യയും തമ്മിൽ ദലൈലാമയുടെ പിൻഗാമിയുടെ തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കം നിലനിൽക്കുന്നു.
എന്നാൽ ടിബറ്റിനറെ ആത്മീയ ആചാര്യനായ ദലൈലാമയുടെ ആസ്തി എത്രയാണെന്ന് അറിയാമോ? അദ്ദേഹത്തിന് ഈ പണം ലഭിക്കുന്നത് എവിടെ നിന്നാകും, വിനിയോഗിക്കുന്നത് എന്തിനാകും? പരിശോധിക്കാം….
ദലൈലാമയുടെ ആസ്തി എത്രയാണ്?
ഒരു സന്യാസി എന്ന നിലയിൽ അദ്ദേഹം ഭൂമിയിലെ സ്വത്തുക്കൾ കൈവശം വയ്ക്കാൻ പാടില്ല. പരമ്പരാഗതമായി ബുദ്ധ സന്യാസികൾ ലൗകിക സ്വത്തുക്കൾ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും റിപ്പോർട്ടുകളനുസരിച്ച് ദലൈലാമയുടെ ആസ്തി ഏകദേശം 1,285 കോടി രൂപയോളം വരും.
വരുമാന സ്രോതസ്സ്
പരമ്പരാഗത ശമ്പളമോ വ്യക്തിഗത വരുമാനമോ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ സ്വാധീനം ഈ സമ്പത്ത് ശേഖരിക്കാൻ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ, ഡോക്യുമെന്ററികൾ, പഠിപ്പിക്കലുകൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന സംഭാവനകളിലൂടെയും റോയൽറ്റികളിലൂടെയും കൂടാതെ സിനിമകളിലും മാധ്യമങ്ങളിലും ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ ചിത്രത്തിന്റെ ലൈസൻസിലൂടെയുമാണ് ഈ തുക സമ്പാദിക്കുന്നത്. അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള അവാർഡുകളും ആസ്തിയുടെ ഭാഗമാകുന്നു.
ആസ്തി ഉപയോഗം
ഈ സമ്പത്ത് അദ്ദേഹം വ്യക്തിപരമായി ആവശ്യങ്ങൾക്കായല്ല, മറിച്ച് ദലൈലാമയുടെ ഗാഡെൻ ഫോഡ്രാങ് ഫൗണ്ടേഷൻ പോലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ടിബറ്റൻ അഭയാർത്ഥികളുടെ സാമ്പത്തിക ആവശ്യങ്ങൾക്കും സംരക്ഷണത്തിനും ഉൾപ്പെടെയുള്ള മാനുഷിക ആവശ്യങ്ങൾക്കായി ഈ പണം വിനിയോഗിക്കുന്നു.
പിൻഗാമിക്ക് ലഭിക്കുന്നത്?
അദ്ദേഹത്തിന്റെ പിൻഗാമിക്ക് ഇപ്പോഴത്തെ ദലൈലാമയിൽ നിന്ന് വ്യക്തിപരമായ ഒരു സമ്പത്തും ലഭിച്ചേക്കില്ലെങ്കിലും, ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന സമൂഹത്തിൽ അദ്ദേഹത്തിന് സ്വാധീനം അവകാശപ്പെടാൻ കഴിയും.
ദലൈലാമയുടെ അവാർഡുകളും ബഹുമതികളും
പതിനാലാമത് ദലൈലാമയായ ടെൻസിൻ ഗ്യാറ്റ്സോ, നാടുകടത്തപ്പെട്ട ടിബറ്റൻ സമൂഹത്തെ പ്രതിനിധീകരിക്കുന്ന ആത്മീയ തലവൻ എന്ന നിലയിൽ ശക്തമായ പ്രശസ്തി നേടിയെടുക്കുക മാത്രമല്ല, അന്താരാഷ്ട്ര തലത്തിൽ വൻ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. 89 വയസ്സുള്ള അദ്ദേഹത്തതിന് നിരവധി അവാർഡുകളും ബഹുമതികളും ലഭിച്ചിട്ടുണ്ട്. റാമോൺ മഗ്‌സസെ അവാർഡ്, സമാധാനത്തിനുള്ള നോബൽ സമ്മാനം, യുഎസ് കോൺഗ്രസ്ഷണൽ ഗോൾഡ് മെഡൽ, ഫ്രീഡം മെഡൽ എന്നിവ അതിൽ ചിലത് മാത്രം.