LPG Cylinder Insurance Policy: ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നവരാണോ? 50 ലക്ഷം വരെ സൗജന്യമായി കിട്ടും, അറിയാമോ?
LPG Cylinder Insurance Policy: ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനായി പ്രീമിയം തുകയൊന്നും നൽകേണ്ട ആവശ്യമില്ല. തികച്ചും സൗജന്യമായാണ് ഓരോ ഗ്യാസ് ബുക്കിങ്ങിലും 50 ലക്ഷത്തിന്റെ ഇൻഷുറൻസ് ലഭിക്കുന്നത്.

ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ദശലക്ഷക്കണക്കിന് കുടുംബങ്ങൾ എൽപിജി സിലിണ്ടറുകൾ ഉപയോഗിക്കുന്നവരാണ്. പാചകം ചെയ്യാൻ സൗകര്യപ്രദമാണെങ്കിലും, അവയ്ക്കും അപകടസാധ്യതകളുണ്ട്. സുരക്ഷിതമായി കൈകാര്യം ചെയ്തില്ലെങ്കിൽ സിലിണ്ടർ പൊട്ടിത്തെറിച്ചേക്കാം.
എന്നാൽ ഗാർഹിക ഉപഭോക്താക്കൾക്കും അവരുടെ കുടുംബത്തിനുമായി 50 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ കൂടി എൽപിജി ലഭ്യമാക്കുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? അധികം പേർക്കും എൽപിജി ഇൻഷുറൻസിനെ കുറിച്ച് അറിവില്ലായിരിക്കും. 50 ലക്ഷം രൂപ വരെയാണ് ഇത്തരത്തിൽ ലഭിക്കുന്നത്. ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനായി പ്രീമിയം തുകയൊന്നും നൽകേണ്ട ആവശ്യമില്ല. തികച്ചും സൗജന്യമായാണ് ഓരോ ഗ്യാസ് ബുക്കിങ്ങിലും 50 ലക്ഷത്തിന്റെ ഇൻഷുറൻസ് ലഭിക്കുന്നത്.
ഇൻഷുറൻസ് പരിരക്ഷ എപ്രകാരം?
MyLPG.in പ്രകാരം, പെട്രോളിയം കമ്പനികളാണ് എൽപിജി സിലിണ്ടർ ബുക്ക് ചെയ്യുന്ന ഘട്ടത്തിൽ അപകട പരിരക്ഷ ഉറപ്പാക്കുന്നത്. വിവധ ഇൻഷുറൻസ് കമ്പനികളുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഗ്യാസ് ചോർച്ചയ്‌ക്കോ സ്‌ഫോടനത്തിനോ എൽപിജി ഉപഭോക്താക്കൾക്ക് 50 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കും.
ALSO READ: ആത്മീയാചാര്യൻ, ആസ്തി 1000 കോടിയിലധികം? ദലൈലാമയുടെ സ്വത്ത് വിവരങ്ങൾ….
ഒരു കുടുംബാംഗത്തിന് 10 ലക്ഷം രൂപ വീതം 50 ലക്ഷം രൂപയാണ് കുടുംബത്തിനുള്ള പരമാവധി പരിരക്ഷ. സ്വത്ത് നാശനഷ്ടങ്ങൾക്ക് 2 ലക്ഷം രൂപ, മരണത്തിന് 6 ലക്ഷം രൂപ, ചികിത്സാ ചെലവുകൾക്ക് 30 ലക്ഷം രൂപ (അംഗത്തിന് 2 ലക്ഷം രൂപ) എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
എങ്ങനെ ക്ലെയിം ചെയ്യാം?
എൽപിജി സിലിണ്ടറുമായി ബന്ധപ്പെട്ട് അപകടം സംഭവിച്ചാൽ സമീപത്തെ പോലീസ് സ്റ്റേഷനിലും എൽപിജി വിതരണം ചെയ്യുന്ന ഗ്യാസ് ഏജൻസിയേയും വിവരം അറിയിക്കേണ്ടത് നിർണായകമാണ്. തുടർന്ന് നിയോഗിക്കപ്പെട്ട ഇൻഷുറൻസ് കമ്പനി അപകടത്തെ കുറിച്ച് അന്വേഷിക്കും. അവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്ലെയിം നടപടികൾ തനിയെ ആരംഭിക്കുന്നു.
എൽപിജി സിലിണ്ടറിന്റെ അപകട വിവരം പോലീസ് സ്റ്റേഷനിലും ഗ്യാസ് ഏജൻസിയേയും അറിയിച്ചു കഴിഞ്ഞാൽപ്പിന്നെ ക്ലെയിം നടപടികൾക്കായി ഉപഭോക്താവ് ഓടിനടക്കേണ്ട ആവശ്യമില്ല. പോലീസ് റിപ്പോർട്ട്, മെഡിക്കൽ ബില്ലുകൾ, ബാധകമെങ്കിൽ മരണ സർട്ടിഫിക്കറ്റ് എന്നിവ കൈവശം കരുതിയിരിക്കണം.