Kerala Gold Rate: ആഭരണപ്രേമികൾക്ക് ആശ്വാസം, കുതിപ്പിന് ശേഷം സ്വർണവിലയിൽ കുറവ്; നിരക്കറിയാം
December 18 Kerala Gold Rate: സ്വർണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് സംസ്ഥാനത്ത് കുറഞ്ഞു നിൽക്കുമ്പോൾ പ്ലാറ്റിനത്തിന്റെ വിലയിൽ നേരിയ കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

GOLD RATE
കൊച്ചി: സംസ്ഥാനത്ത് കുതിപ്പിന് ശേഷം സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞ്. തുടർച്ചയായുണ്ടായ വില വർദ്ധനവിന് ശേഷമാണ് ഇന്ന് വിപണിയിൽ ഇടിവ് സംഭവിച്ചിരിക്കുന്നത്. ഡിസംബറിൽ സ്വർണവില 60000 പിന്നിടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അത് ശരിവച്ചുകൊണ്ടുള്ള വിലവർദ്ധനവാണ് ഈ മാസത്തിൽ രേഖപ്പെടുത്തിയത്.
ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തിന് ഇന്ന് 57,080 രൂപയാണ് വില. ഇന്നലെ ഒരു പവന് 57,120 രൂപ എന്ന നിലയിലായിരുന്നു സ്വര്‍ണ വ്യാപാരം പുരോഗമിച്ചിരുന്നത്. ഇതിനിടെയാണ് ആഭരണപ്രേമികൾക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7,135 രൂപയാണ്. ഇന്ന് സ്വർണ വ്യാപാരം ആരംഭിക്കുമ്പോൾ 15 രൂപയാണ് ഒരു ഗ്രാമിന് കുറഞ്ഞിരിക്കുന്നത്.
കേരളത്തിലെ ഒരു ഗ്രാം സ്വർണത്തിന്റെ വില
22 കാരറ്റ്: 7,135 രൂപ
24 കാരറ്റ്: 7,784 രൂപ
18 കാരറ്റ്: 5,838 രൂപ
കേരളത്തിലെ ഒരു പവൻ സ്വർണത്തിന്റെ വില
22 കാരറ്റ് 57,080 രൂപ
24 കാരറ്റ് 62,272 രൂപ
18 കാരറ്റ് 46,704 രൂപ
ഡിസംബറിലെ സ്വര്‍ണ നിരക്കുകള്‍
ഡിസംബര്‍ 01: 57,200 രൂപ
ഡിസംബര്‍ 02: 56,720 രൂപ
ഡിസംബര്‍ 03: 57,040 രൂപ
ഡിസംബര്‍ 04: 57,040 രൂപ
ഡിസംബര്‍ 06: 57,120 രൂപ
ഡിസംബര്‍ 07: 56, 920 രൂപ
ഡിസംബര്‍ 08: 56, 920 രൂപ
ഡിസംബര്‍ 09: 57,040 രൂപ
ഡിസംബര്‍ 10: 57,640 രൂപ
ഡിസംബര്‍ 11: 58,280 രൂപ
ഡിസംബര്‍ 12: 58,280 രൂപ
ഡിസംബര്‍ 13: 57,840 രൂപ
ഡിസംബര്‍ 14: 57,120 രൂപ
ഡിസംബര്‍ 15: 57,120 രൂപ
ഡിസംബര്‍ 16: 57,120 രൂപ
ഡിസംബര്‍ 17: 57,200 രൂപ
ഡിസംബര്‍ 18: 57,080 രൂപ
അതേസമയം, സംസ്ഥാനത്തെ വെള്ളിനിരക്കിൽ കാര്യമായ മാറ്റങ്ങളില്ല. കഴിഞ്ഞ ദിവസത്തിന് സമാനമായ രീതിയിൽ തന്നെയാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി 10 പെെസയും കിലോ ഗ്രാമിന് 100 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 99.90 രൂപയാണ് വില നൽകേണ്ടത്. സ്വർണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് സംസ്ഥാനത്ത് കുറഞ്ഞു നിൽക്കുമ്പോൾ പ്ലാറ്റിനത്തിന്റെ വിലയിൽ നേരിയ കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്ലാറ്റിനം ഗ്രാമിന് 8 രൂപ വർദ്ധിച്ച് 2555 രൂപ എന്ന നിരക്കിലും 10 ഗ്രാമിന് 80 രൂപ വർദ്ധിച്ച് 25550 രൂപ എന്ന നിരക്കിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അന്താരാഷ്ട്ര വിപണിയെ ആശ്രയിച്ചാണ് സംസ്ഥാനത്തെ സ്വർണത്തിന്റെയും വെള്ളിയുടെയും നിരക്കിൽ മാറ്റങ്ങളുണ്ടാകുന്നത്. സ്വർണവിലയിൽ കുതിപ്പുണ്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും വെള്ളി വിലയിൽ അടുത്ത ഒരു വർഷത്തേക്ക് മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തത്തൽ.
ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ സംസ്ഥാനത്ത് സ്വർണവില 56,000 മുതൽ 57000 രൂപ വരെയായിരുന്നു. ഡിസംബർ 11, 12 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളിൽ 58,280 രൂപ എന്ന നിരക്കിലായിരുന്നു വ്യാപാരം പുരോഗമിച്ചിരുന്നത്. സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സ്വർണവില അധികം വെെകാതെ തന്നെ 60000 കടക്കും. സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചെന്ന് ബഡ്ജറ്റിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടും സ്വർണവില കുറയാത്തത് ആഭരണപ്രേമികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
കഴിഞ്ഞ ആറ് മാസത്തിനിടെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത് നവംബർ 1-നായിരുന്നു. 59,080 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് നവംബർ 1-ന് നൽകേണ്ടി വന്നത്. എന്നാൽ ആ മാസം തന്നെ ഏറ്റവും കുറഞ്ഞ സ്വർണവിലയും രേഖപ്പെടുത്തി. നവംബർ 14,16,17 തീയതികളിൽ 55,000 രൂപയിലായിരുന്നു സ്വർണവ്യാപരം നടന്നത്.
2024 ഡിസംബർ 1 വരെ സംസ്ഥാനത്ത് സ്വർണവിലയിൽ 29 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധവും ലോകരാജ്യങ്ങളിലെ രാഷ്ട്രീയ സാഹചര്യവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. അതേസമയം, 2024-ന് സമാനമായുള്ള കുതിച്ചുചാട്ടം സ്വർണവിലയിൽ പ്രകടമാകില്ലെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.