GST Price Cut: ജിഎസ്ടി നിരക്ക് കുറഞ്ഞിട്ടും വിലയില്‍ മാറ്റമില്ലേ? ഉടന്‍ തന്നെ പരാതി അറിയിക്കൂ

Price Not Reduced After GST: 5%, 12%, 18%, 28% എന്നീ നാല് സ്ലാബുകളില്‍ നിന്ന് വെറും രണ്ട് സ്ലാബുകളിലാണ് നിലവില്‍ ജിഎസ്ടി, 5%, 18% എന്നിവയാണവ. 99 ശതമാനം വസ്തുക്കളിലും ഈ ജിഎസ്ടിയാണ് ബാധകം.

GST Price Cut: ജിഎസ്ടി നിരക്ക് കുറഞ്ഞിട്ടും വിലയില്‍ മാറ്റമില്ലേ? ഉടന്‍ തന്നെ പരാതി അറിയിക്കൂ

പ്രതീകാത്മക ചിത്രം

Published: 

24 Sep 2025 15:48 PM

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതുക്കിയ ചരക്ക് സേവന നികുതി (ജിഎസ്ടി) സെപ്റ്റംബര്‍ 22 മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നു. എന്നാല്‍ ജിഎസ്ടി കുറഞ്ഞതിന് ശേഷം വിലയില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന സംശയം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ ഇക്കാര്യം നിങ്ങള്‍ക്ക് നേരിട്ട് സര്‍ക്കാരിനെ അറിയിക്കാം. പരാതികള്‍ അറിയിക്കാനുള്ള നമ്പറുകള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് പുറത്തിറക്കി.

1915 എന്ന ടോള്‍ ഫ്രീ നമ്പറില്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ്‌ ലൈനിലോ, അല്ലെങ്കില്‍ 8800001915 എന്ന നമ്പറില്‍ വാട്‌സ്ആപ്പ് വഴിയോ നിങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം. ഇതിന് പുറമെ ഇന്റഗ്രേറ്റഡ് ഗ്രീവന്‍സ് റിഡ്രസല്‍ മെക്കാനിസം പോര്‍ട്ടല്‍ വഴിയും പരാതികളും സംശയങ്ങളും നിങ്ങള്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്.

5%, 12%, 18%, 28% എന്നീ നാല് സ്ലാബുകളില്‍ നിന്ന് വെറും രണ്ട് സ്ലാബുകളിലാണ് നിലവില്‍ ജിഎസ്ടി, 5%, 18% എന്നിവയാണവ. 99 ശതമാനം വസ്തുക്കളിലും ഈ ജിഎസ്ടിയാണ് ബാധകം. പുതുക്കിയ ജിഎസ്ടി നിരക്കുമായി ബന്ധപ്പെട്ട പരാതികള്‍ ഉണ്ടാകാതിരിക്കാന്‍ ആന്റി പ്രോഫിറ്റയറിങ് സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.

Also Read: GST Price Cut: ടൂ വീലര്‍ വാങ്ങിക്കേണ്ടേ? ജിഎസ്ടി കുറച്ചതോടെ വമ്പന്‍ വിലക്കിഴിവ്

ജിഎസ്ടി പരിഷ്‌കരണത്തിന് പിന്നാലെ നിരക്കുകളിലെ ആനുകൂല്യങ്ങള്‍ ഉപഭോക്താള്‍ക്ക് നേരിട്ട് കൈമാറുന്നതിനായി നിരവധി കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വില കുറച്ചു. എന്നാല്‍ ചിലര്‍ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്