AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali Bank Holidays: ഒക്ടോബര്‍ 17 മുതല്‍ 23 വരെ ബാങ്ക് അവധി? കേരളത്തില്‍ എത്ര അവധികളുണ്ടെന്ന് പരിശോധിക്കൂ

Kerala Bank Holidays Diwali 2025: ഈ അവധി ഓരോ സംസ്ഥാനങ്ങള്‍ക്കും വ്യത്യാസപ്പെടുന്നു. ചില സംസ്ഥാനങ്ങള്‍ ഒക്ടോബര്‍ 20ന് തിങ്കളാഴ്ച ദീപാവലി ആഘോഷിക്കുമ്പോള്‍ ചിലയിടങ്ങളില്‍ ഒക്ടോബര്‍ 21നാണത്.

Diwali Bank Holidays: ഒക്ടോബര്‍ 17 മുതല്‍ 23 വരെ ബാങ്ക് അവധി? കേരളത്തില്‍ എത്ര അവധികളുണ്ടെന്ന് പരിശോധിക്കൂ
ബാങ്ക് അവധി Image Credit source: TV9 Telugu
shiji-mk
Shiji M K | Published: 17 Oct 2025 17:35 PM

ദീപാവലി ഇങ്ങെത്തി, ഒക്‌ടോബര്‍ 17നും 23 നുമിടയില്‍ ധന്തേരസ്, ചോട്ടി ദീപാവലി, ലക്ഷ്മി പൂജ, ഗോവര്‍ദ്ധന്‍ പൂജ, ഭായിപൂജ എന്നിവയുള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍ മുഴുകും രാജ്യം. ഈ ദിവസങ്ങളില്‍ രാജ്യത്തുടനീളമുള്ള ബാങ്കുകള്‍ക്കും അവധിയായിരിക്കും. എന്നാല്‍ ഈ അവധി ഓരോ സംസ്ഥാനങ്ങള്‍ക്കും വ്യത്യാസപ്പെടുന്നു. ചില സംസ്ഥാനങ്ങള്‍ ഒക്ടോബര്‍ 20ന് തിങ്കളാഴ്ച ദീപാവലി ആഘോഷിക്കുമ്പോള്‍ ചിലയിടങ്ങളില്‍ ഒക്ടോബര്‍ 21നാണത്.

ഒക്‌ടോബര്‍ 17 മുതല്‍ ആഘോഷങ്ങള്‍ ആരംഭിക്കുന്നതിനാല്‍ എത്ര ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കും എന്ന കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പമുണ്ടാകുന്നു. പണം പിന്‍വലിക്കല്‍, ചെക്കുകള്‍ ക്ലിയര്‍ ചെയ്യല്‍, മറ്റ് ബാങ്ക് ഇടപാടുകള്‍ എന്നിവയ്ക്കായി ബാങ്കിനെ സമീപിക്കേണ്ട ആവശ്യമുള്ളവര്‍ക്ക് അവധി വെല്ലുവിളിയുയര്‍ത്തും. എങ്കില്‍ എത്ര ദിവസം ഏതെല്ലാം സംസ്ഥാനങ്ങള്‍ക്ക് അവധി ബാധകമായിരിക്കുമെന്ന് നോക്കാം.

അവധികള്‍ ഇങ്ങനെ

1.ഒക്ടോബര്‍ 19 (ഞായര്‍) ചോട്ടി ദീപാവലി- രാജ്യവ്യാപകമായി ബാങ്ക് അവധി

2. ഒക്ടോബര്‍ 20 (തിങ്കള്‍) ദീപാവലി- ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ത്രിപുര, മധ്യപ്രദേശ്, ചണ്ഡീഗഡ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, അസം, തെലങ്കാന, അരുണാചല്‍ പ്രദേശ്, കേരളം, നാഗാലാന്‍ഡ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി, ഗോവ, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഗുജറാത്ത്, മിസോറാം, കര്‍ണാടക, മേഘാലയ, ഹിമാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് അവധി.

Also Read: Diwali 2025 Investment: ദീപാവലിക്ക് മുമ്പ് വേണം നിക്ഷേപം; ആര്‍ഡി vs എഫ്ഡി, എവിടെ വേണം സമ്പാദിക്കാന്‍?

3. ഒക്ടോബര്‍ 22 (ചൊവ്വ)- ഗോവര്‍ദ്ധന്‍ പൂജ പ്രമാണിച്ച് ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ഉത്തരാഖണ്ഡ്, സിക്കിം, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ അവധിയായിരിക്കും.

4. ഒക്ടോബര്‍ 23 (ബുധന്‍)- ഭായ് ദൂജ്: ഗുജറാത്ത്, സിക്കിം, മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ അടഞ്ഞുകിടക്കും.