AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

അമേരിക്കൻ പ്രസിഡന്റിന് തുല്യമായ വരുമാനം; ആഡംബര കാർ; മാർപാപ്പയുടെ വത്തിക്കാനിലെ ജീവിതം ഇങ്ങനെ

Pope Leo XIV Net Worth:വരുമാനത്തിനു പുറമെ മറ്റ് വിവിധ ആനുകൂല്യങ്ങളും പോപ്പിന് ലഭിക്കുന്നുണ്ട്. പോപ്പ്മൊബൈൽ എന്ന പ്രത്യേക കാർ, ഒരു പേഴ്സണൽ ഫാർമസി, സൗജന്യ ഭക്ഷണം, താമസം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

അമേരിക്കൻ പ്രസിഡന്റിന് തുല്യമായ വരുമാനം; ആഡംബര കാർ; മാർപാപ്പയുടെ വത്തിക്കാനിലെ ജീവിതം ഇങ്ങനെ
Pope Leo Xiv (1)Image Credit source: PTI
Sarika KP
Sarika KP | Published: 18 May 2025 | 09:23 AM

വത്തിക്കാൻ സിറ്റി: ആ​ഗോള കത്തോലിക്കാ സഭയുടെ 267–ാം മാർപാപ്പയായി ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം ഇന്ന്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇന്നു രാവിലെ 10നാണ് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ചടങ്ങ് നടക്കുക. ലോകമെമ്പാടുമുള്ള ഒരു ബില്യണിലധികം ആളുകളാണ് പോപ്പിനെ പിന്തുടരുന്നുണ്ട്. വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ നേതാവും പോപ്പ് തന്നെയാണ്. ആ​ഗോള കാര്യങ്ങളിലും പോപ്പിന് വലിയ സ്വാധീനമുണ്ട്. ഇത്രയും അധികാരങ്ങൾ ഉള്ള പോപ്പിന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടോ? പോപ്പിന് ലഭിക്കുന്ന ശമ്പളത്തെയും മറ്റ് ആനുകൂല്യങ്ങളെയും കുറിച്ച് ചുരുക്കത്തിൽ നോക്കാം.

പുതിയ മാർപാപ്പയായി തിരഞ്ഞെടുത്ത പോപ്പ് ലിയോ പതിനാലാമന് പ്രതിമാസം 33,000 യുഎസ് ഡോളർ (28 ലക്ഷത്തിലധികം രൂപ) ശമ്പളം ലഭിക്കും എന്നാണ് ഫോർച്യൂണിന്റെ റിപ്പോർട്ട് പറയുന്നത്. അതായത് അമേരിക്കൻ പ്രസിഡന്റിന് തുല്യമായ വരുമാനം. ഇതിനു പുറമെ മറ്റ് വിവിധ ആനുകൂല്യങ്ങളും പോപ്പിന് ലഭിക്കുന്നുണ്ട്. പോപ്പ്മൊബൈൽ എന്ന പ്രത്യേക കാർ, ഒരു പേഴ്സണൽ ഫാർമസി, സൗജന്യ ഭക്ഷണം, താമസം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Also Read:ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം ഇന്ന്; പ്രാർത്ഥനയോടെ ലോകം

എന്നാൽ ചരിത്രം പരിശോധിച്ചാൽ മിക്ക പോപ്പുകളും തങ്ങൾക്ക് വാഗ്ദാനം ചെയ്ത ഉയർന്ന ശമ്പളം നിരസിച്ചിട്ടുണ്ട്. ഇതിന് ഉദാഹരണമാണ് പോപ്പ് ലിയോയുടെ മുൻഗാമിയായിരുന്ന ഫ്രാൻസിസ് മാർപാപ്പ. പണവും സമ്പത്തും ഒരിക്കലും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നില്ല. ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രതിമാസം 32000 ഡോളര്‍ (ഏകദേശം 27 ലക്ഷം രൂപ) ആയിരുന്നു അനുവദിച്ചത്. 2013ല്‍ ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷനായി ചുമതലയേറ്റ അദ്ദേഹം തൊട്ടുപിന്നാലെ ഈ തുക വേണ്ടെന്ന് വെക്കുകയായിരുന്നു. ഈ തുക പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന് കൈമാറാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.ഇക്കാര്യത്തിൽ ലിയോ പതിനാലാമൻ മാർപാപ്പയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.