AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: ആശ്വാസിക്കാറായോ? കുറഞ്ഞ നിരക്കില്‍ ബ്രേക്കിട്ട് സ്വര്‍ണം, അടുത്ത ആഴ്ച സ്ഥിതി എന്താകും?

Kerala Gold rate prediction for next week: 70,000ൽ താഴെയാണ് സ്വർണവിലയെങ്കിലും ഏത് നിമിഷവും ഇത് ഉയർന്നേക്കാമെന്ന നിലയിലാണ് ഇപ്പോഴത്തെ ട്രെൻഡ്. ആ​ഗോളതലത്തിൽ സാമ്പത്തിക, രാഷ്ട്രീയ രംഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങൾ പോലും സ്വർണവിലയെ സ്വാധീനിക്കാറുണ്ട്.

Kerala Gold Rate: ആശ്വാസിക്കാറായോ? കുറഞ്ഞ നിരക്കില്‍ ബ്രേക്കിട്ട് സ്വര്‍ണം, അടുത്ത ആഴ്ച സ്ഥിതി എന്താകും?
nithya
Nithya Vinu | Updated On: 18 May 2025 10:58 AM

സംസ്ഥാനത്ത് സ്വർണവില ഒരു പവന് 69,760 എന്ന നിരക്കിൽ വ്യാപാരം പുരോ​ഗമിക്കുകയാണ്. ഗ്രാമിന് 8720 രൂപയാണ് നിരക്ക്. ഏപ്രിൽ 22നായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണനിരക്കിന് കേരളം സാക്ഷ്യം വഹിച്ചത്. അന്ന് ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമായിരുന്നു സംസ്ഥാനത്തെ സ്വർണ വില. തുടർന്നും 70,000 രൂപ നിരക്കിൽ തന്നെയായിരുന്നു സ്വർണ വില. ദീർഘ നാളത്തെ കുതിപ്പിന് ശേഷം മെയ് 15നാണ് സ്വർണവില വീണ്ടും 60,000ത്തിലേക്ക് എത്തിയത്. അന്ന് ഒരു പവന്റെ വില, മാസത്തിലെ ഏറ്റവും ചെറിയ നിരക്കായ 68,880 രൂപയായിരുന്നു.

തുടർന്ന് 16ാം തീയതി 880 രൂപ വർധിച്ച് 69760 രൂപ നിരക്കിലെത്തി. പിന്നീട് തുടർച്ചയായ മൂന്ന് ദിവസവും സ്വർണ വില മാറ്റമില്ലാതെ തുടരുകയാണ്. പ്രത്യേകിച്ചും വിവാഹ സീസണ്‍ അടക്കം തൊട്ടടുതെത്തിയ സാഹചര്യത്തില്‍ സ്വര്‍ണവില 70,000ന് താഴെ തുടരുന്നത് സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നുണ്ട്.

എന്നാൽ പൂർണമായും ആശ്വാസിക്കാറായോ എന്ന ചോദ്യം ഇതിനോടൊപ്പം ഉയരുന്നുണ്ട്. 70,000ൽ താഴെയാണ് സ്വർണവിലയെങ്കിലും ഏത് നിമിഷവും ഇത് ഉയർന്നേക്കാമെന്ന നിലയിലാണ് ഇപ്പോഴത്തെ ട്രെൻഡ്. ആ​ഗോളതലത്തിൽ സാമ്പത്തിക, രാഷ്ട്രീയ രംഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങൾ പോലും സ്വർണവിലയെ സ്വാധീനിക്കാറുണ്ട്.

ഡോളർ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകളും, താരിഫുമായി ബന്ധപ്പെട്ട് യുഎസ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതും, റഷ്യ -യുക്രെയ്ൻ ചർച്ചകളും, യുഎസും ഇറാനും തമ്മിലുള്ള ന്യൂക്ലിയർ വിഷയത്തിലെ സമവായ ചർച്ചകളുമെല്ലാം നിലവിൽ സ്വർണവിലയുടെ കുതിപ്പിന് തടസ്സങ്ങളാണ്.

അതേസമയം യുഎസിലെ സാമ്പത്തിക പ്രതിസന്ധി വലിയ വെല്ലുവിളിയാണ്. കൂടാതെ കേന്ദ്ര ബാങ്കുകളുടെ സ്വർണം വാങ്ങലുകൾ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിപ്പിക്കും. ഡോളർ ദുർബലമാകുന്നത് സ്വർണം വൻതോതിൽ വാങ്ങുന്നതിന് കാരണമാകും.