EPFO: ഇപിഎഫ്ഒ ഡെത്ത് റിലീഫ് ഫണ്ട് എക്‌സ് ഗ്രേഷ്യ തുക 15 ലക്ഷമായി ഉയര്‍ത്തി

EPFO Ex-Gratia Amount Increased: പുതിയ തുക 2025 ഏപ്രില്‍ 1 മുതല്‍ നിലവില്‍ വന്നതായി കഴിഞ്ഞ ദിവസം ഇപിഎഫ്ഒ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. കൂടാതെ 2026 ഏപ്രില്‍ 1 മുതല്‍ എല്ലാ വര്‍ഷവും എക്‌സ് ഗ്രേഷ്യ തുക 5 ശതമാനം വീതം വര്‍ധിപ്പിക്കും.

EPFO: ഇപിഎഫ്ഒ ഡെത്ത് റിലീഫ് ഫണ്ട് എക്‌സ് ഗ്രേഷ്യ തുക 15 ലക്ഷമായി ഉയര്‍ത്തി

ഇപിഎഫ്ഒ

Updated On: 

21 Aug 2025 12:10 PM

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) സെന്‍ട്രല്‍ ബോര്‍ഡ് ജീവനക്കാരുടെ കുടുംബത്തിന് നല്‍കുന്ന മരണ ദുരിതാശ്വാസ ഫണ്ടിന് (ഡെത്ത് റിലീഫ് ഫണ്ട്) കീഴില്‍ നല്‍കുന്ന എക്‌സ് ഗ്രേഷ്യ തുക വര്‍ധിപ്പിച്ചു. 8.8 ലക്ഷം രൂപയില്‍ നിന്നും 15 ലക്ഷം രൂപയായാണ് തുക വര്‍ധിപ്പിച്ചത്.

പുതിയ തുക 2025 ഏപ്രില്‍ 1 മുതല്‍ നിലവില്‍ വന്നതായി കഴിഞ്ഞ ദിവസം ഇപിഎഫ്ഒ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. കൂടാതെ 2026 ഏപ്രില്‍ 1 മുതല്‍ എല്ലാ വര്‍ഷവും എക്‌സ് ഗ്രേഷ്യ തുക 5 ശതമാനം വീതം വര്‍ധിപ്പിക്കും.

മരണ ദുരിതാശ്വാസ ഫണ്ടിന് കീഴിലുള്ള എക്‌സ് ഗ്രേഷ്യ തുക 8.80 ലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപയായി ഉയര്‍ത്തുന്നതിന് സെന്‍ട്രല്‍ പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ സെന്‍ട്രല്‍ സ്റ്റാഫ് വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റിന്റെ അംഗീകാരത്തിനായി നിര്‍ദേശിക്കുന്നു. സെന്‍ട്രല്‍ ബോര്‍ഡിലെ മരിച്ച ജീവനക്കാരന്റെ കുടുംബാംഗങ്ങള്‍ക്ക് അല്ലെങ്കില്‍ നോമിനി, നിയമപരമായ അവകാശികള്‍ക്ക് സ്റ്റാഫ് വെല്‍ഫയര്‍ ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ എക്‌സ് ഗ്രേഷ്യ നല്‍കുന്നതാണെന്ന് സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം, ഇത് രണ്ടാം തവണയാണ് ഇപിഎഫ്ഒ എക്‌സ് ഗ്രേഷ്യ തുക വര്‍ധിപ്പിക്കുന്നത്. കൊവിഡ് സമയത്ത് വിരമിക്കല്‍ ഫണ്ട് ബോഡി ഈ തുക 4.20 ലക്ഷത്തില്‍ നിന്നും 8 ലക്ഷമാക്കി ഇരട്ടിപ്പിച്ചു.

Also Read: EPFO: വീട് സ്വന്തമാക്കാന്‍ എളുപ്പത്തില്‍ പണം ലഭിക്കും; ഇപിഎഫ്ഒ നിയമങ്ങളില്‍ മാറ്റം

അതേസമയം, ഈ വര്‍ഷം ഇപിഎഫ്ഒ ഉപഭോക്താക്കള്‍ക്കായി നിരവധി സുപ്രധാന നടപടികള്‍ കൈകൊണ്ടിരുന്നു. മരണ ക്ലെയിം പ്രക്രിയ ഉള്‍പ്പെടെ ലളിതമാക്കി. ഇനി മുതല്‍ മരണപ്പെട്ട അംഗത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തുന്നതാണ്. ഗാര്‍ഡിയന്‍ഷിപ്പിന്റെ ആവശ്യമില്ല.

കൂടാതെ, യുഎഎനുമായി ആധാര്‍ ഇതുവരെ ലിങ്ക് ചെയ്തിട്ടില്ലാത്ത അല്ലെങ്കില്‍ പരിശോധിച്ചിട്ടില്ലാത്ത, തിരുത്തലുകള്‍ ആവശ്യമുള്ള അംഗങ്ങള്‍ക്ക് അത് ചെയ്യുന്നതിനുള്ള പ്രക്രിയയും എളുപ്പമുള്ളതായി.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്