AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ETF Vs Mutual fund: ഇടിഎഫ് Vs മ്യൂച്വൽ ഫണ്ട്; മികച്ചതേത്, എങ്ങനെ തിരഞ്ഞെടുക്കാം ?

ETF Vs Mutual Fund: നേരിട്ട് ഓഹരികൾ വാങ്ങുക, ഫണ്ടുകളിൽ നിക്ഷേപിക്കുക എന്നിങ്ങനെ പ്രധാനമായും രണ്ട് രീതിയിലാണ് ഓഹരി വിപണിയിൽ നിക്ഷേപങ്ങൾ നടക്കുക. ഇവയിൽ മ്യൂച്വൽ ഫണ്ടിലും ഇടിഎഫിലും ഫണ്ടുകളിൽ നിക്ഷേപം നടത്തുകയാണ് ചെയ്യുന്നത്.

ETF Vs Mutual fund: ഇടിഎഫ് Vs മ്യൂച്വൽ ഫണ്ട്; മികച്ചതേത്, എങ്ങനെ തിരഞ്ഞെടുക്കാം ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 04 Jul 2025 | 04:30 PM

ഇടിഎഫുകളും മ്യൂച്വൽ ഫണ്ടുകളും ഏറെ ജനപ്രിയമായ നിക്ഷേപ മാർ​ഗങ്ങളാണ്. നേരിട്ട് ഓഹരികൾ വാങ്ങുക, ഫണ്ടുകളിൽ നിക്ഷേപിക്കുക എന്നിങ്ങനെ പ്രധാനമായും രണ്ട് രീതിയിലാണ് ഓഹരി വിപണിയിൽ നിക്ഷേപങ്ങൾ നടക്കുക. ഇവയിൽ മ്യൂച്വൽ ഫണ്ടിലും ഇടിഎഫിലും ഫണ്ടുകളിൽ നിക്ഷേപം നടത്തുകയാണ് ചെയ്യുന്നത്.

ഒറ്റനോട്ടത്തിൽ ഇവ രണ്ടും സാമ്യമുള്ളതായി തോന്നുമെങ്കിലും കൂടുതൽ മനസിലാക്കുമ്പോൾ ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാൻ കഴിയും. ഇടിഎഫ് ആണോ മ്യൂച്വൽ ഫണ്ട് ആണോ മികച്ചത്?എങ്ങനെ തിരഞ്ഞെടുക്കാം, എന്നീ കാര്യങ്ങൾ പരിശോധിക്കാം…

പ്രധാന വ്യത്യാസങ്ങൾ

വില: മ്യൂച്വൽ ഫണ്ടിൽ വിപണി ക്ലോസ് ചെയ്യുന്ന സമയത്തെ വിലയനുസരിച്ച് എൻഎവിയിൽ യൂണിറ്റുകൾ ലഭിക്കും.

വിപണിയിൽ നിന്ന് നേരിട്ട് വാങ്ങുന്നതിനാൽ അതാത് സമയത്തെ ട്രേഡിങ് വിലയ്ക്കനുസരിച്ചാണ് ഇടിഎഫുകൾ വാങ്ങുന്നതും വിൽക്കുന്നതും.

ഇടപാട്: ഇടിഎഫിൽ ഡീമാറ്റ് അക്കൗണ്ടിലൂടെയാണ് ഇടപാടുകൾ നടത്തുന്നത്. മ്യൂച്വൽ ഫണ്ചിൽ അസറ്റ് മാനേജ്മെന്റ് കമ്പനി വഴിയും.

എക്സ്പെൻസ് റേഷ്യോ: ഇടിഎഫിൽ എക്സ്പെൻസ് റേഷ്യോ കുറവാണ്. എക്സിറ്റ് ലോഡും ഇല്ല. എന്നാൽ മ്യൂച്വൽ ഫണ്ടിൽ പൊതുവേ 0.5 –2 ശതമാനം വരെയോ ചിലപ്പോൾ അതിൽ കൂടുതലോ എക്സ്പെൻസ് റേഷ്യോ ഉണ്ടാകും. എക്സിറ്റ് ലോഡും ഉണ്ട്.

ബഞ്ച്മാർക്ക് സൂചിക: ബഞ്ച്മാർക്ക് സൂചികയ്ക്ക് സമാനമായ നേട്ടം ഇടിഎഫുകൾ നൽകുമ്പോൾ മ്യൂച്വൽ ഫണ്ട് സ്കീമുകൾ ബഞ്ച്മാർക്ക് സൂചികയെ മറികടക്കാൻ ശ്രമിക്കും.

ലോക്ക്-ഇൻ കാലയളവ്: ഇടിഎഫുകൾക്ക് നിക്ഷേപകർക്ക് അവർക്ക് ഇഷ്ടമുള്ളപ്പോൾ നിക്ഷേപം വിൽക്കാൻ സ്വാതന്ത്ര്യമുണ്ട്, മിനിമം ഹോൾഡിംഗ് കാലയളവ് ഇല്ല.

മ്യൂച്വൽ ഫണ്ടുകളിൽ പൊതുവെ മൂന്ന് വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉണ്ടാകും. ഈ കാലയളവിൽ, നിക്ഷേപം ലിക്വിഡേറ്റ് ചെയ്യാൻ കഴിയില്ല.

ഫണ്ട് മാനേജർ: ഇടിഎഫുകളിൽ, ഫണ്ടുകൾ മാർക്കറ്റ് ഇൻഡക്സ് ട്രാക്ക് ചെയ്യുക മാത്രമാണ് ചെയ്യുന്നത്.

പരിചയസമ്പന്നനായ ഒരു ഫണ്ട് മാനേജരായിരിക്കും മ്യൂച്വൽ ഫണ്ടുകൾ സജീവമായി കൈകാര്യം ചെയ്യുന്നത്.

മികച്ചത് ഏത്?

വ്യക്തിഗത ആവശ്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും അനുസരിച്ച് ഇവ തിരഞ്ഞെടുക്കാവുന്നതാണ്. മാർക്കറ്റിൽ ട്രേഡ് ചെയ്യാനും, ചുരുങ്ങിയ ചെലവിൽ ഇൻവെസ്റ്റ് ചെയ്യാനും ആഗ്രഹമുള്ളവർക്ക് ഇടിഎഫ് മികച്ച ഓപ്ഷനാണ്. എന്നാൽ ട്രാക്കിംഗ് ചെയ്യാതെ സിസ്റ്റമാറ്റിക് ആയി നിക്ഷേപിക്കാനും ഫണ്ട് മാനേജരുടെ സഹായവും ആഗ്രഹിക്കുന്നവർക്ക് മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കാം.