AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Post Office Monthly Income Scheme: ഒറ്റത്തവണ നിക്ഷേപം, 5500 രൂപ മാസം ലഭിക്കും; ഒന്നും ചിന്തിക്കാനില്ല, ഇപ്പോള്‍ തന്നെ ചേര്‍ന്നോളൂ

Post Office Monthly Income Scheme Benefits: 1000 രൂപ ഉപയോഗിച്ച് നിങ്ങള്‍ക്ക് എംഐഎസില്‍ അക്കൗണ്ട് തുറക്കാനാകുന്നതാണ്. ജോയിന്റ് അക്കൗണ്ടായോ അല്ലെങ്കില്‍ വ്യക്തിഗത അക്കൗണ്ടായോ ആരംഭിക്കാവുന്നതാണ്. നിങ്ങള്‍ നടത്തുന്ന നിക്ഷേപത്തിന് 7.4 ശതമാനമാണ് പലിശ. അഞ്ച് വര്‍ഷമാണ് പദ്ധതി കാലാവധി.

Post Office Monthly Income Scheme: ഒറ്റത്തവണ നിക്ഷേപം, 5500 രൂപ മാസം ലഭിക്കും; ഒന്നും ചിന്തിക്കാനില്ല, ഇപ്പോള്‍ തന്നെ ചേര്‍ന്നോളൂ
പോസ്റ്റ് ഓഫീസ് Image Credit source: Frank Bienewald/LightRocket via Getty Images
shiji-mk
Shiji M K | Published: 04 Jul 2025 16:35 PM

നമ്മള്‍ ജോലിയെടുത്ത് ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് നിശ്ചിത തുക മികച്ച സ്ഥലത്ത് നിക്ഷേപിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഒരാള്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ 20 ശതമാനം സമ്പാദ്യത്തിലേക്ക് മാറ്റിവെക്കണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ പലര്‍ക്കും 20 ശതമാനം നീക്കിവെക്കാന്‍ സാധിക്കാറില്ല.

ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷമുള്ള കാലത്തേക്കാണ് പ്രധാനമായും നമ്മള്‍ പണം നിക്ഷേപിക്കുന്നത്. വാര്‍ധക്യകാലത്ത് മികച്ച മാസവരുമാനം ലഭിച്ചാല്‍ എങ്ങനെയിരിക്കും? ഇതിന് നിങ്ങളെ സഹായിക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അഥവ എംഐഎസ്. വിരമിക്കലിന് ശേഷമുള്ള ജീവിതം ഈ പദ്ധതി വഴി നിങ്ങള്‍ക്ക് ക്രമീകരിക്കാന്‍ സാധിക്കുന്നു.

1000 രൂപ ഉപയോഗിച്ച് നിങ്ങള്‍ക്ക് എംഐഎസില്‍ അക്കൗണ്ട് തുറക്കാനാകുന്നതാണ്. ജോയിന്റ് അക്കൗണ്ടായോ അല്ലെങ്കില്‍ വ്യക്തിഗത അക്കൗണ്ടായോ ആരംഭിക്കാവുന്നതാണ്. നിങ്ങള്‍ നടത്തുന്ന നിക്ഷേപത്തിന് 7.4 ശതമാനമാണ് പലിശ. അഞ്ച് വര്‍ഷമാണ് പദ്ധതി കാലാവധി.

നിക്ഷേപം നടത്തിയതിന് ശേഷം അഞ്ച് വര്‍ഷത്തേക്ക് നിങ്ങള്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിക്കില്ല. വ്യക്തിഗത അക്കൗണ്ട് ആണെങ്കില്‍ 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ പരമാവധി 15 ലക്ഷം രൂപയുമാണ് നിങ്ങള്‍ക്ക് നിക്ഷേപിക്കാനാകുക.

ഒറ്റത്തവണ നിങ്ങള്‍ നിക്ഷേപം നടത്തി കഴിഞ്ഞാല്‍ എല്ലാ മാസവും ഉറപ്പായ വരുമാനം നേടാന്‍ സാധിക്കും. 9 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 7.4 ശതമാനം പലിശയില്‍ നിങ്ങള്‍ക്ക് പ്രതിമാസം 5500 രൂപ ലഭിക്കുന്നതാണ്. ജോയിന്റ് അക്കൗണ്ടാണെങ്കില്‍ 15 ലക്ഷം രൂപയ്ക്ക് പ്രതിമാസം 9,250 രൂപയും ലഭിക്കുന്നതാണ്.

Also Read: ETF Vs Mutual fund: ഇടിഎഫ് Vs മ്യൂച്വൽ ഫണ്ട്; മികച്ചതേത്, എങ്ങനെ തിരഞ്ഞെടുക്കാം ?

അക്കൗണ്ട് ആരംഭിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്ലോസ് ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ നിക്ഷേപത്തില്‍ നിന്നും 2 ശതമാനം ഫീസായി പിടിക്കുന്നതാണ്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളിലാണ് ക്ലോസ് ചെയ്യുന്നതെങ്കില്‍ 1 ശതമാനവും കുറയ്ക്കുന്നതാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.