Aeroplane Cost: ഗ്ലൈഡറുകൾ മുതൽ ജംബോസ് വരെ; വിമാനങ്ങൾക്ക് എത്ര വില വരും?

Aeroplane Cost: യാത്രക്കാരെ വഹിച്ചുകൊണ്ട് പോകുന്ന ഒരു വിമാനത്തിന്റെ വില എത്രയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു വിമാനത്തിന്റെ വില അതിന്റെ വലിപ്പം, ഉപയോഗം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ച് വളരെയധികം വ്യത്യാസപ്പെടുന്നു. 

Aeroplane Cost: ഗ്ലൈഡറുകൾ മുതൽ ജംബോസ് വരെ; വിമാനങ്ങൾക്ക് എത്ര വില വരും?

പ്രതീകാത്മക ചിത്രം

Published: 

13 Jun 2025 13:14 PM

വിവിധ തരം വിമാനങ്ങളാണ് ഇന്നുള്ളത്. എന്നാൽ, ഇത്രയധികം യാത്രക്കാരെ വഹിച്ചുകൊണ്ട് പോകുന്ന ഒരു വിമാനത്തിന്റെ വില എത്രയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു വിമാനത്തിന്റെ വില അതിന്റെ വലിപ്പം, ഉപയോഗം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ച് വളരെയധികം വ്യത്യാസപ്പെടുന്നു.

ഗ്ലൈഡറുകൾ

സെയിൽപ്ലെയിനുകൾ എന്നും അറിയപ്പെടുന്ന ഗ്ലൈഡറുകൾ ഏറ്റവും വിലകുറഞ്ഞ വിമാനങ്ങളിൽ ഒന്നാണ്. അവയുടെ വില ഏകദേശം ആയിരം ഡോളർ മുതൽ പതിനായിരം ഡോളർ വരെയാണ്. ഉപയോഗിച്ച ഗ്ലൈഡറുകൾ അതിലും കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. മത്സര ഗ്ലൈഡറുകൾക്ക് ലക്ഷക്കണക്കിന് ഡോളർ വിലവരും.

ജനറൽ ഏവിയേഷൻ വിമാനങ്ങൾ

ജനറൽ ഏവിയേഷൻ വിമാനങ്ങൾക്ക് സിംഗിൾ എഞ്ചിൻ വിമാനങ്ങൾ മുതൽ ചെറിയ മൾട്ടി എഞ്ചിൻ മോഡലുകൾ വരെയുള്ള വ്യത്യസ്ത തരം ഓപ്ഷനുകളുണ്ട്. അവയിൽ അൾട്രാ പ്ലെയിനുകൾക്ക് 30 ലക്ഷം മുതൽ 60 ലക്ഷം വരെ വിലയാകാറുണ്ട്. സിംഗിൾ എഞ്ചിൻ പ്ലെയ്നിന് 2 കോടി മുതൽ 5 കോടി, രണ്ട് എഞ്ചിൻ ഉള്ള വിമാനങ്ങൾക്ക് 6 കോടി മുതൽ 15 കോടി  ചെറിയ സ്വകാര്യ ജെറ്റ്‌ വിമാനങ്ങൾക്ക് 25 കോടി മുതൽ 50 കോടി വരെ എന്നിങ്ങനെയാണ് വില വരുന്നത്.

ജംബോ വിമാനം

ജംബോ ജെറ്റ് ദീർഘദൂര യാത്രയ്ക്കുള്ള വൈഡ് ബോഡി വിമാനം ആണ്. അന്താരാഷ്ട്ര എയർലൈൻ കമ്പനികൾ ഉപയോഗിക്കുന്ന ഇവയ്ക്ക്  300 മുതൽ 600 യാത്രക്കാരെ വരെ വഹിക്കാനാകും. മോഡലിനെ ആശ്രയിച്ചാണ് വില വരുന്നത്. ബോയിങ് 747-8 ഇൻ്റർകോണ്ടിനെന്റലിന് ഏകദേശം ₹3,000 കോടി വരെ വില വരും. ഏറ്റവും വലിയ പാസഞ്ചർ വിമാനമായ എയർബസ് A380ന് ഏകദേശം ₹4,000 കോടി രൂപയും ബോയിങ് 777-9ന് ഏകദേശം ₹3,200 കോടി രൂപയുമാണ് വില.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും