AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Health Insurance: ആരോഗ്യ ഇന്‍ഷുറന്‍സ് വേണ്ടേ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

Health Insurance Tips: ചികിത്സ തേടുന്ന സമയത്ത് പ്രീമിയം അടച്ചിട്ടും മുറി വാടക പരിധി കഴിയുന്നുവെങ്കില്‍, പ്രീമിയം തുക അടച്ചിട്ടും നിങ്ങളുടെ പോക്കറ്റില്‍ നിന്നും വലിയൊരു തുക ചികിത്സയ്ക്കായി ചിലവഴിക്കേണ്ടി വരികയാണെങ്കിലും പ്രത്യേകം ശ്രദ്ധിക്കണം.

Health Insurance: ആരോഗ്യ ഇന്‍ഷുറന്‍സ് വേണ്ടേ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ
പ്രതീകാത്മക ചിത്രം Image Credit source: krisanapong detraphiphat/Getty Images
shiji-mk
Shiji M K | Published: 13 Jun 2025 11:26 AM

ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിന്റെ പ്രാധാന്യം ആര്‍ക്ക് പറഞ്ഞ് മനസിലാക്കി തരേണ്ടതില്ല. ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും ഏതെങ്കിലും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടാകും. എന്നാല്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് നിങ്ങള്‍ മനസിലാക്കിയിരിക്കേണ്ട ചില വസ്തുതകള്‍ പരിചയപ്പെടാം.

പോളിസി പരിരക്ഷ

നിങ്ങള്‍ എടുത്തിരിക്കുന്ന പോളിസിയില്‍ നിന്നും എന്തെല്ലാം പരിരക്ഷ ലഭിക്കുന്നുവെന്ന് മനസിലാക്കി വെക്കുക.
അവ ക്ലെയിം ചെയ്യാന്‍ സ്വീകരിക്കാവുന്ന ലളിതമായ വഴിയും പഠിക്കണം.
പോളിസിയില്‍ നിന്നും ഒഴിവാക്കാന്‍ സാധ്യതയുള്ള ചികിത്സകളെ കുറിച്ചും ബോധവാന്മാരായിരിക്കുക.

ശരിയായ പോളിസി

ചികിത്സ തേടുന്ന സമയത്ത് പ്രീമിയം അടച്ചിട്ടും മുറി വാടക പരിധി കഴിയുന്നുവെങ്കില്‍, പ്രീമിയം തുക അടച്ചിട്ടും നിങ്ങളുടെ പോക്കറ്റില്‍ നിന്നും വലിയൊരു തുക ചികിത്സയ്ക്കായി ചിലവഴിക്കേണ്ടി വരികയാണെങ്കിലും പ്രത്യേകം ശ്രദ്ധിക്കണം.

പ്രമേഹം, ബിപി പോലുള്ള അസുഖങ്ങള്‍ക്ക് ഹ്രസ്വകാല പ്ലാന്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കമ്പനികള്‍ രേഖപ്പെടുത്തുന്ന നിബന്ധനകള്‍ വായിച്ച് മനസിലാക്കാന്‍ ശ്രദ്ധിക്കുക, പോളിസി വാങ്ങി 30 ദിവസത്തിനുള്ളില്‍ അതിലെ തെറ്റുകള്‍ തിരുത്താനുള്ള അവസരമുണ്ടാകും.

Also Read: UPI Changes: ഓഗസ്റ്റ് 1 മുതല്‍ യുപിഐ ഇടപാടുകളിൽ വൻ മാറ്റം; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ..

ക്ലെയിം ചെയ്യുമ്പോള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിന് അപേക്ഷിക്കുമ്പോള്‍ പരമാവധി പിശകുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. പിഇഡി വെളിപ്പെടുത്താതിരിക്കല്‍, പൂര്‍ണമായ മെഡിക്കല്‍ ചരിത്രം വെളിപ്പെടുത്താതിരിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടും അപേക്ഷ നിരസിക്കപ്പെട്ടേക്കാം.