Gold ETF: സ്വര്‍ണം വാങ്ങിക്കേണ്ട, പക്ഷെ ഇടിഎഫുകള്‍ വഴി ലാഭമുണ്ടാക്കാം
Best Gold ETF: സ്വര്‍ണത്തിന് ദിനംപ്രതി വില വര്‍ധിക്കുന്നതുകൊണ്ട് തന്നെ അതില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. പണപ്പെരുപ്പം, ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, കറന്‍സിയിലെ ഏറ്റക്കുറച്ചിലുകള്‍ തുടങ്ങിയ കാരണങ്ങള്‍ സ്വര്‍ണവിലയെ ബാധിക്കുന്നു.

സ്വര്‍ണം ഓരോ ദിവസവും ചരിത്ര വിലയില്‍ കുതിക്കുകയാണ്. സ്വര്‍ണത്തിന് ദിനംപ്രതി വില വര്‍ധിക്കുന്നതുകൊണ്ട് തന്നെ അതില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. പണപ്പെരുപ്പം, ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, കറന്‍സിയിലെ ഏറ്റക്കുറച്ചിലുകള്‍ തുടങ്ങിയ കാരണങ്ങള്‍ സ്വര്‍ണവിലയെ ബാധിക്കുന്നു.
എന്നാല്‍ വലിയ വില കൊടുത്ത് സ്വര്‍ണം വാങ്ങിക്കാന്‍ സാധിക്കാത്തവരും നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് ഗുണം ചെയ്യുന്ന ഒരു മാര്‍ഗമാണ് ഗോള്‍ഡ് ഇടിഎഫുകള്‍.
ഗോള്‍ഡ് ഇടിഎഫ്
ഓഹരികള്‍ പോലെ സ്വര്‍ണം വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്ന രീതിയാണ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് അഥവ ഇടിഎഫ്. ഇവിടെ നിങ്ങള്‍ ഭൗതികമായി സ്വര്‍ണം വാങ്ങിക്കുന്നില്ല. മറിച്ച് സ്വര്‍ണത്തില്‍ തന്ത്രപരമായി പണം നിക്ഷേപിക്കുന്നു. ഇപ്പോള്‍ വാങ്ങിക്കാവുന്ന മികച്ച ഗോള്‍ഡ് ഇടിഎഫുകള്‍ പരിചയപ്പെടാം.




ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഗോള്‍ഡ് ഇടിഎഫ്
0.55 ശതമാനമാണ് ഐസിഐസിഐയുടെ ഇടിഎഫിന്റെ ചെലവ് അനുപാതം. 3,000 കോടിയുടെ ആസ്തി കൈകാര്യം ചെയ്യുന്നുണ്ട്. സുതാര്യമായ വിലനിര്‍ണയം, കുറഞ്ഞ ചെലവ്, വിശ്വസനീയമായ ഫണ്ട് ഹൗസ് എന്നിവ നേട്ടങ്ങളായി പരിഗണിക്കാം. സ്ഥിരമായ വരുമാനം തേടുന്നവര്‍ക്ക് തീര്‍ച്ചയായും പരിഗണിക്കാം.
എച്ച്ഡിഎഫ്‌സി ഗോള്‍ഡ് ഇടിഎഫ്
എച്ച്ഡിഎഫ്‌സി ഗോള്‍ഡ് ഇടിഎഫിന്റെ ചെലവ് അനുപാതം 0.50 ശതമാനമാണ്. 4,000 കോടിയുടെ ആസ്തിയുണ്ട്. കുറഞ്ഞ ചെലവ് അനുപാതം, നല്ല ലിക്വിഡിറ്റി, ശക്തമായ മാനേജ്‌മെന്റ് ടീം തുടങ്ങിയവയാണ് നേട്ടങ്ങള്‍.
Also Read: UPI Payments: 3,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് അധിക ചാര്‍ജ് വരുന്നു
നിപ്പോണ്‍ ഇന്ത്യ ഇടിഎഫ് ഗോള്‍ഡ് ബീസ്
രാജ്യത്തെ ഏറ്റവും പഴക്കമേറിയതും ലിക്വിഡിറ്റി വാഗ്ദാനം ചെയ്യുന്നതുമായി ഇടിഎഫ് ആണിത്. 99.5 ശതമാനം പരിശുദ്ധി സ്വര്‍ണത്തിനുണ്ടായിരിക്കും. 0.82 ശതമാനം ആണ് ചെലവ്. 7,000 കോടിയില്‍ അധികം ആസ്തി കൈകാര്യം ചെയ്യുന്നു. ഉയര്‍ന്ന ലിക്വിഡിറ്റി, ശക്തമായ ചരിത്രം, കുറഞ്ഞ ട്രാക്കിങ് പിശക് എന്നിവ നേട്ടങ്ങളാണ്.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.