Kerala Gold Rate: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; ഇന്ന് വാങ്ങുന്നത് ഏറ്റവും നല്ലത്
Kerala Gold Price on September 25: അടുത്തകാലത്തൊന്നും സ്വര്‍ണത്തിന് വലിയ വിലക്കുറവുണ്ടാകുമെന്ന പ്രതീക്ഷ വേണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഘട്ടം ഘട്ടമായി വാങ്ങിക്കുന്നതാണ് ഉചിതമെന്നും സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കി.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വന്‍ കുതിച്ചുചാട്ടം നടത്തിയ സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കുറയുന്നത്. ഒരു ദിവസം രണ്ട് തവണ വില വര്‍ധിച്ച ദിവസങ്ങളും കടന്നുപോയി. സാധാരണക്കാര്‍ക്ക് മോഹിക്കാന്‍ പോലും സാധിക്കാത്ത അത്രയും ഉയരത്തിലേക്കാണ് നിലവില്‍ സ്വര്‍ണത്തിന്റെ കുതിപ്പ്. ഇന്നത്തെ വില പരിശോധിക്കാം.
ഇന്നത്തെ വില
സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 83,920 രൂപയാണ്ണ് വില. എന്നെങ്കിലും വളരെ കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണമെത്തുമെന്ന പ്രതീക്ഷകളാണ് ദിനംപ്രതി വീണുടയുന്നത്. 10,490 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 84,600 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 10,575 രൂപയുമായിരുന്നു വില. ഒരു ഗ്രാമിന് 85 രൂപയും പവന് 680 രൂപയും ഇന്ന് കുറഞ്ഞു.
Also Read: Gold Rate: ദീപാവലിക്ക് സ്വര്‍ണം വാങ്ങിക്കണോ? ജിഎസ്ടി എങ്ങനെ ബാധിക്കുമെന്ന് നോക്കൂ
അടുത്തകാലത്തൊന്നും സ്വര്‍ണത്തിന് വലിയ വിലക്കുറവുണ്ടാകുമെന്ന പ്രതീക്ഷ വേണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഘട്ടം ഘട്ടമായി വാങ്ങിക്കുന്നതാണ് ഉചിതമെന്നും സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കി.