Kerala Gold Rate: ആഘോഷിക്കാം സ്വര്‍ണത്തിന് വീണ്ടും വില കുറഞ്ഞു; ഉച്ചയ്ക്കുള്ള നിരക്ക് ഇങ്ങനെ

October 22 Wednesday Afternoon Gold Rate: ഇന്ന് 3,440 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒക്ടോബര്‍ മൂന്നിന് മാത്രമാണ് ഈ മാസം ഏറ്റവും കുറവ് സ്വര്‍ണവില രേഖപ്പെടുത്തിയത്. അന്ന് 86,560 രൂപയായിരുന്നു വില.

Kerala Gold Rate: ആഘോഷിക്കാം സ്വര്‍ണത്തിന് വീണ്ടും വില കുറഞ്ഞു; ഉച്ചയ്ക്കുള്ള നിരക്ക് ഇങ്ങനെ

പ്രതീകാത്മക ചിത്രം

Updated On: 

22 Oct 2025 | 03:19 PM

കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുറഞ്ഞു. രണ്ടാം തവണയാണ് ഇന്നത്തെ ദിവസം സ്വര്‍ണവില കുറയുന്നത്. ഒക്ടോബര്‍ 22 ബുധനാഴ്ച രാവിലെ 2,480 രൂപയാണ് കുറഞ്ഞത്. ഉച്ച കഴിഞ്ഞതോടെ 960 രൂപ വീണ്ടും താഴ്ന്നു. ഗ്രാമിന് 120 രൂപയും കുറഞ്ഞു. ദീപാവലി കഴിഞ്ഞതോടെ സ്വര്‍ണവില കുറയുന്നത് പ്രതീക്ഷകള്‍ക്ക് വഴിവെക്കുന്നു.

ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരു പവന്‍ സ്വര്‍ണത്തിന് 92,320 രൂപയാണ്. ഗ്രാമിന് 11,540 രൂപയുമാണ് വില. രണ്ട് ദിവസം വിലയിടിഞ്ഞിരുന്നു എങ്കിലും കഴിഞ്ഞ ദിവസം രാവിലെ സ്വര്‍ണം വീണ്ടും കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ ഉച്ചയായതോടെ വീണ്ടും താഴ്ന്നു.

ഇന്ന് 3,440 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒക്ടോബര്‍ മൂന്നിന് മാത്രമാണ് ഈ മാസം ഏറ്റവും കുറവ് സ്വര്‍ണവില രേഖപ്പെടുത്തിയത്. അന്ന് 86,560 രൂപയായിരുന്നു വില. എന്നാല്‍ ദീപാവലി അടുത്തതോടെ രാജ്യത്ത് സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിച്ചു, ഇത് വിലക്കയറ്റത്തിന് കാരണമാകുകയായിരുന്നു.

യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം അവസാനിപ്പിക്കുന്നതിനോടൊപ്പം ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ തെളിഞ്ഞതും സ്വര്‍ണവില കുറയുന്നതിന് വഴിവെച്ചു. ഇതിന് പുറമെ സാമ്പത്തിക അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളും സ്വര്‍ണത്തിന് ഗുണം ചെയ്തിരുന്നു. ഇതോടെ പലരും സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ പരിഗണിച്ചു.

Also Read: Kerala Gold Rate: പൊന്നേ… നിനക്കെന്തു പറ്റി? കൂടിയതിന്റെ ഒരംശം കുറഞ്ഞിട്ടുണ്ട്! ഇന്നത്തെ നിരക്ക്

ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ ധാരണയും സ്വര്‍ണത്തെ താഴോട്ടിറക്കി. യൂറോ, യെന്‍, പൗണ്ട് തുടങ്ങിയ ആറ് പ്രമുഖ കറന്‍സികള്‍ക്കെതിരെ യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് ശക്തിപ്രാപിക്കുകയും സ്വര്‍ണം വാങ്ങിക്കുന്നത് ചെലവേറിയതും മഞ്ഞ ലോഹത്തിന് തിരിച്ചടിയായി.

പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ