Kerala Gold Rate: സ്വര്‍ണവില കുറഞ്ഞു; 1,200 രൂപ താഴ്ത്തി പുതിയ നിരക്കെത്തി

October 14 Afternoon Gold Rate: രാവിലെ ഉയര്‍ത്തിയ സ്വര്‍ണവില താഴ്ത്തിയും, കുറഞ്ഞത് കൂട്ടിയുമെല്ലാം സ്വര്‍ണം ആളുകളെ ഞെട്ടിക്കുന്നു. ഇന്നും അങ്ങനെയൊരു ഞെട്ടലിലൂടെയാണ് മലയാളികള്‍ കടന്നുപോയത്.

Kerala Gold Rate: സ്വര്‍ണവില കുറഞ്ഞു; 1,200 രൂപ താഴ്ത്തി പുതിയ നിരക്കെത്തി

പ്രതീകാത്മക ചിത്രം

Updated On: 

14 Oct 2025 | 01:46 PM

ഒരു ദിവസം നിരവധി തവണ സ്വര്‍ണവില മാറുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്. രാവിലെ ഉയര്‍ത്തിയ സ്വര്‍ണവില താഴ്ത്തിയും, കുറഞ്ഞത് കൂട്ടിയുമെല്ലാം സ്വര്‍ണം ആളുകളെ ഞെട്ടിക്കുന്നു. ഇന്നും അങ്ങനെയൊരു ഞെട്ടലിലൂടെയാണ് മലയാളികള്‍ കടന്നുപോയത്. രാവിലെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണമെത്തിയത്.

എന്നാലിതാ കൂട്ടിയതെല്ലാം കുറച്ച് സ്വര്‍ണമെത്തി. 1,200 രൂപയാണ് ഉച്ചയ്ക്ക് ശേഷം സ്വര്‍ണത്തിന് കുറഞ്ഞത്. രാവിലെ 94,360 രൂപയെന്ന നിരക്കിലേക്ക് ഉയര്‍ന്ന സ്വര്‍ണം ഉച്ചയ്ക്ക് 93,160 രൂപയിലേക്ക് വില താഴ്ത്തി.

രാവിലെ 11,795 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ ഉച്ചയ്ക്ക് 11,645 രൂപയിലേക്ക് കുറഞ്ഞു. 150 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് കുറഞ്ഞത്.

കേരളത്തില്‍ ഒക്ടോബര്‍ 14ന് ഒറ്റയടിക്ക് വര്‍ധിച്ചത് 2,400 രൂപയാണ്. ഗ്രാമിന് 300 രൂപയും കൂടി. സ്വര്‍ണവിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാറുണ്ടെങ്കിലും ഇത്രയും വലിയ തുക ഒറ്റയടിക്ക് ഉയര്‍ന്നത് ആദ്യമായാണ്. അതോടെ 94,000 എന്ന നാഴികകല്ലും ഭേദിക്കുകയായിരുന്നു സ്വര്‍ണം.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 140 ലേറെ ഡോളര്‍ മുന്നേറ്റം കാഴ്ചവെച്ചതാണ് കേരളത്തിലും പ്രതിഫലിച്ചത്. ഇതോടെ 4,163.24 ഡോളര്‍ എന്ന നിലയിലേക്കെത്തി. ആദ്യമായാണ് രാജ്യാന്തര വിപണിയില്‍ വില 4,100 കടക്കുന്നത്. ഓരോ ഡോളര്‍ ഉയരുമ്പോഴും കേരളത്തില്‍ 2 രൂപ വെച്ചാണ് കൂടുന്നത്.

യുഎസ്-ചൈന വ്യാപാര ബന്ധം മോശമായത്, യുഎസില്‍ അടിസ്ഥാന പലിശ കുറയാനുള്ള സാധ്യത, ട്രംപ് സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍, രൂപയുടെയും ഡോളറിന്റെയും മൂല്യത്തകര്‍ച്ച തുടങ്ങി നിരവധി കാരണങ്ങള്‍ സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമാകാറുണ്ട്.

Also Read: Kerala Gold Rate: പൊന്ന് വാങ്ങാമെന്നത്‌ അതിമോഹമാണ് ദിനേശാ; 94,000 കടന്ന് ഞെട്ടിച്ച് സ്വര്‍ണവില

2026 ആകുന്നതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 5,000 ഡോളര്‍ കടക്കുമെന്നാണ് വിവരം. സാമ്പത്തികരംഗം ദുര്‍ബലപ്പെടുന്നതിന് അനുസരിച്ച് ആളുകള്‍ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ചേക്കേറുന്നു. സ്വര്‍ണമെന്ന നിക്ഷേപമാര്‍ഗത്തെ കൂടുതലാളുകള്‍ പരിഗണിക്കുന്നത് ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും, വില ഉയരുന്നതിന് വഴിവെക്കുകയും ചെയ്യും.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ