Kerala Gold Rate: ഇന്ന് ജ്വല്ലറിയിലേക്ക് പോകേണ്ട; സ്വര്‍ണവില അല്‍പമൊന്ന് ഉയര്‍ന്നിട്ടുണ്ട്‌

Gold Price On November 21 Friday in Kerala: കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വര്‍ണവില കുറഞ്ഞത്. നവംബര്‍ 20ന് രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 91,440 രൂപയും ഉച്ചയ്ക്ക് ശേഷം 91,120 രൂപയുമായിരുന്നു വില. ഈ വിലയിടിവ് എല്ലാവരിലും വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയത്.

Kerala Gold Rate: ഇന്ന് ജ്വല്ലറിയിലേക്ക് പോകേണ്ട; സ്വര്‍ണവില അല്‍പമൊന്ന് ഉയര്‍ന്നിട്ടുണ്ട്‌

പ്രതീകാത്മക ചിത്രം

Updated On: 

21 Nov 2025 | 09:38 AM

സ്വര്‍ണവില കൂടുമോ കുറയുമോ എന്നത് ഇന്നത്തെ കാലത്ത് എല്ലാവരെയും ബാധിക്കുന്ന ഒരു കാര്യമാണ്. സ്വര്‍ണത്തെ ആഭരണം എന്ന നിലയില്‍ മാത്രമല്ല ഇന്ന് ആളുകള്‍ പരിഗണിക്കുന്നത്, മികച്ച ഒരു നിക്ഷേപമായും സ്വര്‍ണം പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില കൂടിയും കുറഞ്ഞും നില്‍ക്കുകയാണ്.

കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വര്‍ണവില കുറഞ്ഞത്. നവംബര്‍ 20ന് രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 91,440 രൂപയും ഉച്ചയ്ക്ക് ശേഷം 91,120 രൂപയുമായിരുന്നു വില. ഈ വിലയിടിവ് എല്ലാവരിലും വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയത്.

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നിരിക്കുകയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണം ലഭിക്കണമെങ്കില്‍ 91,280 നല്‍കണം. ഒരു ഗ്രാം സ്വര്‍ണത്തിന് 11,410 രൂപയാണ് വില. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഒറ്റദിവസം കൊണ്ട് ഉയര്‍ന്നത്.

സ്വര്‍ണം കൂടിയും കുറഞ്ഞും

യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഡിസംബറില്‍ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ മങ്ങിയതാണ് സ്വര്‍ണവില ഇടിയുന്നതിന് വഴിവെച്ചത്. പലിശ നിരക്ക് കുറഞ്ഞാല്‍ അമേരിക്കയിലെ നിക്ഷേപങ്ങളോടുള്ള താത്പര്യം കുറയും. ഇതോടെ ഡോളര്‍ ദുര്‍ബലമാകും. ഇങ്ങനെ സംഭവിക്കുന്ന സ്വര്‍ണവില ഉയരുന്നതിന് വഴിവെക്കും.

Also Read: Gold: സ്വർണവിലയിൽ വൻ മാറ്റം വരുന്നു; വിപണിയിൽ താരം മറ്റൊരു കൂട്ടർ; 2026 ‘പൊൻ’ വർഷമോ?

എന്നാല്‍ പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷകള്‍ മങ്ങിയതോടെ ഡോളര്‍ ശക്തിപ്രാപിച്ചു. യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് 100 കടക്കുകയും ചെയ്തു. ഡോളര്‍ ശക്തിപ്പെടുത്തുന്ന സ്വര്‍ണം വാങ്ങുന്നതിലുള്ള ചെലവ് വര്‍ധിപ്പിക്കും. സ്വര്‍ണത്തിലേക്ക് ഡിമാന്‍ഡ് കുറയ്ക്കാനും ഇത് വഴിവെക്കും.

പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ