Kerala Gold Price: കയറിക്കയറി ഇതെങ്ങോട്ടാ! സ്വർണവില വീണ്ടും കൂടി; ഇന്നത്തെ നിരക്ക് അറിയാം
Gold Rate Today 4th February 2025: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു പവന് 320 രൂപ കുറഞ്ഞ് 61,640 രൂപ നിരക്കിലായിരുന്നു സ്വർണ വ്യാപാരം നടന്നത്.

തിരുവനന്തപുരം: സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അല്പം ആശ്വാസം ലഭിക്കുന്ന വാർത്തയായിരുന്നു ഇന്നലെ തേടിയെത്തിയത്. സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു പവന് 320 രൂപ കുറഞ്ഞ് 61,640 രൂപ നിരക്കിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. എന്നാൽ, ഇന്നിതാ ആഭരണപ്രേമികളെ നിരാശരാക്കി കൊണ്ട് സ്വർണ വില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 62,480 രൂപയാണ് വിപണി വില. 840 രൂപയുടെ വർധനവാണ് ഒറ്റ ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്.
തിങ്കളാഴ്ച ഒരു ഗ്രാം സ്വർണത്തിന് 7,705 രൂപ ആയിരുന്നു. ഒരു ഗ്രാമിന് ഇന്ന് 105 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 7,810 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. റെക്കോർഡ് വിലയിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ വ്യാപാരം നടക്കുന്നത്. 2025 ആരംഭിച്ചത് മുതൽ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്ക് ഇന്നത്തേതാണ്.
ഫെബ്രുവരി ഒന്നിന് രേഖപ്പെടുത്തിയ സ്വർണ നിരക്കാണ് ഇന്നേ ദിവസം വരെ സര്‍വകാല റെക്കോഡായി കണക്കാക്കിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 61,960 രൂപയായിരുന്നു. എന്നാൽ, ആ നിരക്കും ഇപ്പോൾ കടത്തിവെട്ടിയിരിക്കുന്നു എന്ന് വേണം പറയാൻ. ജനുവരിയിലെ ട്രെന്‍ഡില്‍ നിന്ന് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍ എത്തുമെന്ന സൂചന ലഭിച്ചിരുന്നു.
ALSO READ: എഫ്ഡിക്ക് പലിശ കൂടുമോ? റിസർവ്വ് ബാങ്ക് പ്രഖ്യാപനത്തിന് മുൻപ് പലിശ നിരക്കിൽ മാറ്റം വരുത്തി ബാങ്കുകൾ
2025 ആരംഭിക്കുന്നത് സ്വർണ വിലയിൽ ഇടിവോട് കൂടിയാണ്. ജനുവരി ഒന്നിന് 57,440 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. സ്വർണം വാങ്ങാൻ പ്ലാൻ ചെയ്തിരുന്നവർക്ക് വലിയ ആശ്വാസം നൽകുന്ന വാർത്തയായിരുന്നു അത്. എന്നാൽ തൊട്ടടുത്ത ദിവസം മുതൽ തന്നെ സ്വർണ വില വർധിച്ച് തുടങ്ങി. ജനുവരി മൂന്നിന് വില 58,000 കടന്നു. തുടർന്ന്, മാസത്തിന്റെ പകുതിയോടെ വില 59,000 പിന്നിട്ടു. പിന്നീട്, ജനുവരി 22നാണ് സ്വര്‍ണവില 60,000 കടന്നത്. ഇതിന് ശേഷം 60,000 രൂപയിൽ താഴെ വില എത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയം. ജനുവരി 22ന് 60,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.