Fixed Deposit Rates: എഫ്ഡിക്ക് പലിശ കൂടുമോ? റിസർവ്വ് ബാങ്ക് പ്രഖ്യാപനത്തിന് മുൻപ് പലിശ നിരക്കിൽ മാറ്റം വരുത്തി ബാങ്കുകൾ
New Fixed Deposit Rates: ബാങ്കുകളുടെ എല്ലാം പലിശ നിരക്ക് ജനുവരി മുതൽ പ്രാബല്യത്തിൽ വന്നു, കൃത്യമായി പലിശ പരിശോധിച്ച് വേണം നിക്ഷേപം നടത്താൻ, മുതിർന്നവർക്ക് പലിശയിൽ മാറ്റമുണ്ട്

റിസർവ്വ് ബാങ്കിൻ്റെ പുതിയ മോണിറ്ററി പോളിസി വരാനിരിക്കെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റം വരുത്തിയിരിക്കുകയാണ് ബാങ്കുകൾ. യൂണിയൻ ബാങ്ക്, പിഎൻബി, ആക്സിസ് ബാങ്ക്, ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക്, കർണാടക ബാങ്ക്, ഫെഡറൽ ബാങ്ക് എന്നീ ബാങ്കുകളാണ് തങ്ങളുടെ എഫ്ഡി പലിശ നിരക്കിൽ മാറ്റം വരുത്തിയത്. ബാങ്കുകളുടെ എല്ലാം പലിശ നിരക്ക് ജനുവരി മുതൽ പ്രാബല്യത്തിൽ വന്നു. ഏതൊക്കെയാണ് ആ ബാങ്കുകൾ എന്ന് പരിശോധിക്കാം.
പഞ്ചാബ് നാഷണൽ ബാങ്ക് (PNB)
303 ദിവസത്തെ പുതിയ എഫ്ഡി സ്കീം പഞ്ചാബ് നാഷണൽ ബാങ്ക് ആരംഭിച്ചിട്ടുണ്ട്,7 ശതമാനമാണ് ഇവിടുത്തെ പലിശ നിരക്ക് . സാധാരണ പൗരന്മാർക്ക് 506 ദിവസത്തെ എഫ്ഡിക്ക് 6.7 ശതമാനം പലിശ ലഭിക്കും. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെയുള്ള എഫ്ഡികളിൽ സാധാരണ പൗരന്മാർക്ക് 3.50 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 400 ദിവസത്തെ എഫ്ഡിയിൽ 7.25 ശതമാനമാണ് ഉയർന്ന പലിശ നിരക്ക്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
മൂന്ന് കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ (എഫ്ഡി) പലിശ നിരക്കാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മാറ്റം വരുത്തിയത്. 7 ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്ഡി കാലയളവിൽ പലിശ നിരക്ക് 3.5 ശതമാനത്തിൽ നിന്ന് 7.30 ശതമാനമായി ഉയർത്തി. സാധാരണ പൗരന്മാർക്ക് 456 ദിവസത്തേക്ക് 7.30 ശതമാനം FD ഉയർന്ന പലിശ നിരക്ക് ലഭ്യമാണ്. ജനുവരി ഒന്നു മുതൽ പുതിയ നിരക്കുകൾ നിലവിൽ വന്നു.
കർണാടക ബാങ്ക്
സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്ഡി കാലയളവുകൾക്ക് കർണാടക 3.50 ശതമാനം മുതൽ 7.50 ശതമാനം വരെ പലിശ നൽകുന്നുണ്ട്. 375 ദിവസത്തേക്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.50 ശതമാനമാണ്. പുതിയ നിരക്കുകൾ ജനുവരി 2 മുതൽ പ്രാബല്യത്തിൽ വന്നു.
ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക് (SFB)
ജനുവരി 22 മുതൽ പ്രാബല്യത്തിൽ വന്ന ഫിക്സഡ് ഡെപ്പോസിറ്റ് (എഫ്ഡി) പലിശ നിരക്കുകൾ പ്രകാരം ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്കിൽ. സാധാരണ പൗരന്മാർക്ക് എഫ്ഡിക്ക് പലിശ 3.50 ശതമാനം മുതൽ 8.80 ശതമാനം വരെയാണ്, മുതിർന്ന പൗരന്മാർക്ക് ഇത് നിരക്ക് 4 ശതമാനത്തിൽ നിന്ന് 9.30 ശതമാനമാകും.
ആക്സിസ് ബാങ്ക്
മൂന്ന് കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപ (എഫ്‌ഡി)ങ്ങളുടെ പലിശ നിരക്കിൽ ആക്‌സിസ് ബാങ്ക് മാറ്റം വരുത്തി. സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ 3 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. പുതിയ നിരക്കുകൾ ജനുവരി 27 മുതൽ പ്രാബല്യത്തിൽ വരും.