AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Price : സ്വര്‍ണവില മുകളിലേക്ക് തന്നെ, സര്‍വകാല റെക്കോഡ്‌! വിനയായത് ട്രംപിന്റെ ‘കളി’കള്‍

Gold prices hit all time record: ഒരു ദിവസം താഴേക്ക് വന്നാല്‍, പിറ്റേദിവസം ഇരട്ടിയായി വര്‍ധിക്കുന്നതാണ് നിലവിലെ കാഴ്ച. രൂപയുടെ മൂല്യം താഴുന്നതും, ഡോളര്‍ ശക്തി പ്രാപിക്കുന്നതുമാണ് ഒരു കാരണം. മെക്‌സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ യുദ്ധവും തിരിച്ചടിയാണ്. ഇത് ഉള്‍പ്പെടെയുള്ള ട്രംപിന്റെ നയങ്ങള്‍ സ്വര്‍ണവില കുതിപ്പിന് ശക്തി പകരുന്നു

Kerala Gold Price : സ്വര്‍ണവില മുകളിലേക്ക് തന്നെ, സര്‍വകാല റെക്കോഡ്‌! വിനയായത് ട്രംപിന്റെ ‘കളി’കള്‍
സ്വര്‍ണവില Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 06 Feb 2025 | 06:27 PM

പിടിവിട്ട സ്വര്‍ണവില ഇന്നും സര്‍വകാല റെക്കോഡിലെത്തി. ഇന്ന് പവന് 63,440 രൂപയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 63,230 രൂപയായിരുന്നു നിരക്ക്. ഒറ്റ ദിവസം കൊണ്ട് 200 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിനും ഇന്ന് 20 രൂപ വര്‍ധിച്ചു. 7930 രൂപയിലാണ് ഗ്രാമിന് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 7905 രൂപയായിരുന്നു മുന്‍നിരക്ക്. പണിക്കൂലിയും, നികുതിയും ഉള്‍പ്പെടുത്തുമ്പോള്‍ കൂടുതല്‍ തുക നല്‍കേണ്ടി വരുമെന്നതാണ് ആശങ്ക. ഒരു ദിവസം താഴേക്ക് വന്നാല്‍, പിറ്റേദിവസം ഇരട്ടിയായി വര്‍ധിക്കുന്നതാണ് നിലവിലെ കാഴ്ച. രൂപയുടെ മൂല്യം താഴുന്നതും, ഡോളര്‍ ശക്തി പ്രാപിക്കുന്നതുമാണ് ഒരു കാരണം. ചില രാജ്യങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ യുദ്ധവും തിരിച്ചടിയാണ്. ഇത് ഉള്‍പ്പെടെയുള്ള ട്രംപിന്റെ നയങ്ങള്‍ സ്വര്‍ണവില കുതിപ്പിന് ശക്തി പകരുന്നു.

2024ല്‍ സ്വര്‍ണവിലയില്‍ 26 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വന്‍തോതില്‍ വാങ്ങിക്കൂട്ടിയതടക്കം സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും, ആഗോള രാഷ്ട്രീയ പ്രതിസന്ധിയും കാരണമായി. സുരക്ഷിത നിക്ഷേപമെന്ന വിശേഷണവും തുടര്‍ച്ചയായ സ്വര്‍ണവില വര്‍ധനവിലേക്ക് നയിക്കുന്നു.

ഫെബ്രുവരിയില്‍ ഇതുവരെ 1480 രൂപയുടെ വര്‍ധനവാണ് സംഭവിച്ചത്. ഫെബ്രുവരി ആദ്യം 61960 രൂപയായിരുന്നു നിരക്ക്. ഫെബ്രുവരി മൂന്നായപ്പോഴേക്കും, ഇത് 61,640 ആയി കുറഞ്ഞു. ഈ മാസത്തെ ഇതുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ നിരക്കാണ് ഫെബ്രുവരി മൂന്നിന് രേഖപ്പെടുത്തിയത്. എന്നാല്‍ ആ സന്തോഷം അധികം നാള്‍ നീണ്ടുനിന്നില്ല. ഫെബ്രുവരി നാലിന് 62,480 ആയി വര്‍ധിച്ചു. ഫെബ്രുവരി അഞ്ചായപ്പോഴേക്കും 63,000 കടന്നു.

സ്വര്‍ണവില വരും ദിവസങ്ങളിലും വര്‍ധിക്കുമെന്ന സൂചനയാണ് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏതാനും നാളുകളായി അടിക്കടി സ്വര്‍ണവില വര്‍ധിക്കുന്നത് സാധാരണക്കാരന് നിരാശയാണ് സമ്മാനിക്കുന്നത്. ജനുവരിയില്‍ മാത്രം 4640 രൂപയാണ് വര്‍ധിച്ചത്.