Gold Rate Today: സ്വർണ്ണ വിലയിൽ നേരിയ ആശ്വാസം; വെള്ളി വില മാറ്റമില്ലാതെ തുടരുന്നു
Gold Rate Today In Kerala: കേരളത്തിലെ സ്വർണ്ണ വിലയിൽ ഇന്ന് നേരിയ കുറവ്. ഓഗസ്റ്റ് 17 ന് ആണ് ഈ മാസത്തിൽ സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വൻ വർധനയുണ്ടായത്. ഈ മാസം ഏഴ്, എട്ട് തീയതികളിലാണ് ഓഗസ്റ്റിലെ താഴ്ന്ന നിരക്കിലേക്ക് സ്വർണ്ണ വില എത്തിയത്.
കേരളത്തിലെ സ്വർണ്ണ വിലയിൽ (Gold Rate) നേരിയ കുറവ്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 53,440 രൂപയാണ്. അതേസമയം ഒരു ഗ്രാമിന് 6,680 രൂപയുമാണ് വില. ഇന്നലത്തെ വിലയിൽ നിന്നും 240 രൂപയാണ് കുറഞ്ഞത്. കേരളത്തിലെ വെള്ളി വിലയിലും (Silver Rate) മാറ്റമില്ലാതെ തുടരുകയാണ്. രണ്ടു ദിവസമായി കേരളത്തിലെ സ്വർണ്ണ വിലയിൽ കാര്യമായ മാറ്റം വന്നിട്ടില്ല. ഇക്കഴിഞ്ഞ ശനിയാഴ്ച്ച സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വൻ വർധനവാണ് ഉണ്ടായത്.
പവന് 840 രൂപയും, ഗ്രാമിന് 105 രൂപയുമാണ് വർധിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയും സ്വർണ്ണ വില വർദ്ധിച്ചിരുന്നു. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് വില കൂടിയിരുന്നത്. ഇത്തരത്തിൽ വാരാന്ത്യത്തിലെ രണ്ട് ദിവസങ്ങൾ കൊണ്ട് പവന് 920 രൂപയും, ഗ്രാമിന് 115 രൂപയുമാണ് വില വർദ്ധിച്ചത്. ഈ മാസം ഏഴ്, എട്ട് തീയതികളിലാണ് ഓഗസ്റ്റിലെ താഴ്ന്ന നിരക്കിലേക്ക് സ്വർണ്ണ വില എത്തിയത്. അന്ന് പവന് 50,800 രൂപയും, ഗ്രാമിന് 6,350 രൂപയുമായിരുന്നു നിരക്കുകൾ.
വെള്ളി വില
സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 91 രൂപയാണ് വില. എട്ട് ഗ്രാമിന് 728 രൂപ,10 ഗ്രാമിന് 910 രൂപ,100 ഗ്രാമിന് 9,1000 രൂപ, ഒരു കിലോഗ്രാമിന് 91,000 രൂപ എന്നിങ്ങനെയാണ് വെള്ളി നിരക്കുകൾ.
അന്താരാഷ്ട്ര സ്വർണവില
കഴിഞ്ഞ ദിവസമാണ് സ്വർണ വില ഔൺസിന് 2532 ഡോളർ എന്ന സർവകാല റെക്കോർഡ് തൊട്ടത്. എന്നാൽ ഇന്ന് രാജ്യാന്തര വില 2500.67 ഡോളറായി കുറഞ്ഞിട്ടുണ്ട്. ഇത് ഇന്ത്യയിലെ സ്വർണ വിലയേയും സ്വാധീനിച്ചു.
ALSO READ: സ്ത്രീകളുടെ പണമെല്ലാം ആവിയാവുകയാണോ? അക്കൗണ്ടുണ്ട് പക്ഷെ ഡെപ്പോസിറ്റില്ല
ഓഗസ്റ്റ് മാസത്തിലെ സ്വർണനിരക്ക് ഇങ്ങനെ
ഓഗസ്റ്റ് 1: 51,600
ഓഗസ്റ്റ് 2: 51,840
ഓഗസ്റ്റ് 3: 51,760
ഓഗസ്റ്റ് 4: 51,760
ഓഗസ്റ്റ് 5: 51,760
ഓഗസ്റ്റ് 6: 51,120
ഓഗസ്റ്റ് 7: 50,800
ഓഗസ്റ്റ് 8: 50,800
ഓഗസ്റ്റ് 9: 51,400
ഓഗസ്റ്റ് 10: 51,560
ഓഗസ്റ്റ് 11: 51,560
ഓഗസ്റ്റ് 12: 51,760
ഓഗസ്റ്റ് 13: 52,520
ഓഗസ്റ്റ് 14: 52,440
ഓഗസ്റ്റ് 15: 52,440
ഓഗസ്റ്റ് 16: 52,520
ഓഗസ്റ്റ് 17: 53,360
ഓഗസ്റ്റ് 18: 53,360
ഓഗസ്റ്റ് 19: 53,360
ഓഗസ്റ്റ് 20: 53,280
ഓഗസ്റ്റ് 21: 53,680