Paytm: പേടിഎമ്മില്‍ ശമ്പള പരിഷ്‌കരണം; ബോര്‍ഡ് അംഗങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ചു
Paytm Remuneration: പുതുക്കിയ ശമ്പള ഘടന 2024 ഏപ്രില്‍ 1 മുതല്‍ ബാധകമാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. നല്ല ഭരണ സമ്പ്രദായങ്ങളും സമാന മേഖലകളിലെ കമ്പനികളും അല്ലെങ്കില്‍ സമാനമായ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ഉള്ള ബിസിനസ് നടത്തുന്നവരെയും കണക്കിലെടുത്താണ് കമ്പനി പുതിയ ശമ്പള പരിഷ്‌കരണം നടത്തിയതെന്നാണ് വിവരം.
ന്യൂഡല്‍ഹി: പേടിഎമ്മില്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കാനൊരുങ്ങി ഡയറക്ടര്‍ ബോര്‍ഡ്. സെപ്റ്റംബര്‍ 12ന് നടക്കുന്ന വാര്‍ഷിക പൊതുയോഗത്തിന് മുന്നോടിയായാണ് പുതിയ നീക്കം. കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായാണ് കമ്പനിയുടെ പുതിയ നീക്കം നടത്തുന്നത്. ഓഹരി ഉടമകളുടെ അംഗീകാരം ലഭിക്കുന്നതോടെ ശമ്പള പരിഷ്‌കരണം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ പേടിഎമ്മിന്റെ ബോര്‍ഡ് അംഗങ്ങളുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍മാരായ അഷിത് രഞ്ജിത് ലിലാനി എന്നിവര്‍ക്കുള്‍പ്പെടെ 1.65 കോടി രൂപയായിരുന്നു വാര്‍ഷിക ശമ്പളമായി നല്‍കിയിരുന്നത്. എന്നാല്‍ ഗോപാലസമുദ്രം ശ്രീനിവാസരാഘവന്‍ സുന്ദരരാജന് വാര്‍ഷിക ശമ്പളമായി നല്‍കിയിരുന്നത് 2.07 രൂപയായിരുന്നു.
Also Read: Women Bank Deposit: സ്ത്രീകളുടെ പണമെല്ലാം ആവിയാവുകയാണോ? അക്കൗണ്ടുണ്ട് പക്ഷെ ഡെപ്പോസിറ്റില്ല
എന്നാല്‍ പുതുക്കിയ ശമ്പള ഘടന അനുസരിച്ച് ഓരോ നോണ്‍ എക്‌സിക്യൂട്ടീവ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറുടെയും വാര്‍ഷിക നഷ്ടപരിഹാരം 48 ലക്ഷം രൂപയായിരിക്കും. കൂടാതെ നല്ല ഭരണം ഉറപ്പാക്കുന്നതിനായി ബോര്‍ഡിന്റെ വിവിധ കമ്മിറ്റികളില്‍ നടക്കുന്ന മീറ്റിങ്ങുകളിലും മറ്റ് പ്രധാന സ്ഥാനങ്ങളിലും ഈ പുതുക്കിയ മാനദണ്ഡങ്ങള്‍ നടപ്പിലാകുന്നുവെന്ന് ഉറപ്പുവരുത്തും.
പുതുക്കിയ ശമ്പള ഘടന 2024 ഏപ്രില്‍ 1 മുതല്‍ ബാധകമാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. നല്ല ഭരണ സമ്പ്രദായങ്ങളും സമാന മേഖലകളിലെ കമ്പനികളും അല്ലെങ്കില്‍ സമാനമായ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ഉള്ള ബിസിനസ് നടത്തുന്നവരെയും കണക്കിലെടുത്താണ് കമ്പനി പുതിയ ശമ്പള പരിഷ്‌കരണം നടത്തിയതെന്നാണ് വിവരം.
മുന്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേറ്ററും മുന്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസസ് ഓഫീസറുമായ രാജീവ് കൃഷ്ണമുരളീലാല്‍ അഗര്‍വാളിനെ പേടിഎമ്മിന്റെ ബോര്‍ഡിലേക്ക് നിയമിക്കുന്നതിന് മറ്റ് ഷെയര്‍ഹോള്‍ഡര്‍മാരുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. നിരവധി പ്രമുഖരെ കമ്പനിയുടെ ബോര്‍ഡ് അംഗങ്ങളായി നിയമിക്കുന്നത് കുറച്ചുനാളുകളായി പേടിഎം തുടരുന്ന രീതിയാണ്.
Also Read: Kerala Lottery Result: ലക്ഷമൊക്കെ പണ്ട്, ഇത് കോടികളുടെ കളി; ഫിഫ്റ്റി ഫിഫ്റ്റി അടിച്ചത് ഈ ഭാഗ്യവാന്
കൂടാതെ, എലിവേഷന്‍ ക്യാപിറ്റലിന്റെ സ്ഥാപകനും സഹ-മാനേജിംഗ് പാര്‍ട്ണറുമായ രവി ചന്ദ്ര അഡുസുമല്ലിയെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് വീണ്ടും നിയമിക്കുന്നതിന് കമ്പനി ഷെയര്‍ഹോള്‍ഡര്‍മാരുടെ അനുമതി തേടിയിട്ടുണ്ട്. പേടിഎമ്മിന്റെ പ്രാരംഭ പിന്തുണക്കാരില്‍ ഒരാളായിരുന്നു എലിവേഷന്‍ ക്യാപിറ്റല്‍.