5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala gold rate : കുതിച്ചുയർന്ന് സ്വർണവില; നാലുദിവസത്തിനിടെ കൂടിയത് 1200 രൂപ

Gold Rate Today In Kerala: സ്വർണവില സെപ്റ്റംബർ 16നാണ് വീണ്ടും 55,000 കടന്നത്. എന്നാൽ പിന്നീടുള്ള മൂന്ന് ദിവസം വില ഇടിഞ്ഞതോടെ സ്വർണവില വീണ്ടും 55,000ൽ താഴെയെത്തുകയായിരുന്നു.

Kerala gold rate : കുതിച്ചുയർന്ന് സ്വർണവില; നാലുദിവസത്തിനിടെ കൂടിയത് 1200 രൂപ
7000 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ 1400 രൂപയുടെ വർധനയാണ് സ്വർണ വിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് പവന് 55000 രൂപ കടന്നത്. ഇതിനു ശേഷം കുറഞ്ഞും കൂടിയും സ്വർണവിപണി മുന്നോട്ട് പോയിരുന്നു.(Photos credit: Getty Images)
Follow Us
aswathy-balachandran
Aswathy Balachandran | Published: 23 Sep 2024 10:50 AM

കൊച്ചി: ഇന്നലെ മാറ്റമില്ലാതെ നിന്ന സ്വർണവില ഇന്ന് വീണ്ടും കുതിച്ചുയർന്നു. റെക്കോഡുകൾ ഭേദിച്ചാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഉയരുന്നത്. കഴിഞ്ഞ ദിവസം കൂടിയെങ്കിലും ഇന്നലെ മാറ്റമില്ലായിരുന്നു സ്വർണവിലയ്ക്ക്. 160 രൂപ വർധിച്ച് 55,840 രൂപയായി ഉയർന്നിട്ടുണ്ട്.

ഗ്രാമിന് 20 രൂപയാണ് ഇപ്പോൾ വർധിച്ചത്. 6980 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇപ്പോഴത്തെ വില. മെയിലാണ് ഏറ്റവും ഉയർന്ന റേറ്റ് രേഖപ്പെടുത്തിയത്. അന്ന് പവന് 55,120 എന്ന റെക്കോർഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം സ്വർണവില കൂടിയത്. ഈ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു സ്വർണവില. ഇത് ഈ മാസത്തെ കുറഞ്ഞ വിലയാണ്.

ALSO READ – പൊങ്ങാതെ താഴാതെ സ്വർണവില; ഇന്ന് വാങ്ങിയാൽ ഇന്നലത്തെ വി

പിന്നീട് പെട്ടെന്ന് ഉയരുകയായിരുന്നു. തുടർന്ന് സ്വർണവില സെപ്റ്റംബർ 16നാണ് വീണ്ടും 55,000 കടന്നത്. എന്നാൽ പിന്നീടുള്ള മൂന്ന് ദിവസം വില ഇടിഞ്ഞതോടെ സ്വർണവില വീണ്ടും 55,000ൽ താഴെയെത്തുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 480 രൂപ കൂടി. അതോടെ വീണ്ടും സ്വർണവില 55,000ന് മുകളിൽ എത്തി. ഇതോടെ റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുമെന്ന് സൂചന ലഭിക്കുന്നു.

സെപ്റ്റംബർ മാസത്തിലെ സ്വർണ നിരക്ക്

  • സെപ്റ്റംബർ 1: 53,560
  • സെപ്റ്റംബർ 2: 53,360
  • സെപ്റ്റംബർ 3: 53,360
  • സെപ്റ്റംബർ 4: 53,360
  • സെപ്റ്റംബർ 5 : 53,360
  • സെപ്റ്റംബർ 6: 53,760
  • സെപ്റ്റംബർ 7 : 53,440
  • സെപ്റ്റംബർ 8 : 53,440
  • സെപ്റ്റംബർ 10 : 53440
  • സെപ്റ്റംബർ 11 : 53720
  • സെപ്റ്റംബർ 12 : 53640
  • സെപ്റ്റംബർ 13 : 54600
  • സെപ്റ്റംബർ 14 :54920
  • സെപ്റ്റംബർ 15 : 54920
  • സെപ്റ്റംബർ 16 : 55040
  • സെപ്റ്റംബർ 17 : 54920
  • സെപ്റ്റംബർ 18 : 54800
  • സെപ്റ്റംബർ 19 : 54600
  • സെപ്റ്റംബർ 20 : 55080
  • സെപ്റ്റംബർ 21 : 55,680
  • സെപ്റ്റംബർ 22 :55,680

Latest News