5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Lottery Result Today : ആരാകും ഇന്നത്തെ വിന്നർ? വിൻ-വിൻ ഭാഗ്യക്കുറി നറുക്കെടുപ്പ് ഉടൻ

Kerala Lottery Today Win-Win W-788 Result : തിങ്കളാഴ്ചകളിൽ നറുക്കെടുപ്പ് സംഘടിപ്പിക്കുന്ന വിൻ-വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. 40 രൂപയാണ് ഒരു വിൻ-വിൻ ഭാഗ്യക്കുറി ടിക്കറ്റിൻ്റെ വില

Kerala Lottery Result Today : ആരാകും ഇന്നത്തെ വിന്നർ? വിൻ-വിൻ ഭാഗ്യക്കുറി നറുക്കെടുപ്പ് ഉടൻ
വിൻ വിൻ ലോട്ടറി (Image Credits : Creative Touch Imaging Ltd./NurPhoto via Getty Images)
Follow Us
jenish-thomas
Jenish Thomas | Updated On: 23 Sep 2024 18:06 PM

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് തിങ്കളാഴ്ചകളിൽ നറുക്കെടുപ്പ് നടത്തുന്ന വിൻ-വിൻ ലോട്ടറിയുടെ ഫലം ഇന്ന് പുറത്ത് വിടും. വിൻ-വിൻ ഭാഗ്യക്കുറിയുടെ W-788 സീരീസിലുള്ള ടിക്കറ്റിൻ്റെ നറുക്കെടുപ്പാണ് ഇന്ന് സംഘടിപ്പിക്കുക. ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ഗോർക്കി ഭവനിൽ വെച്ച് ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. 3.30 ഓടെ ഫലത്തിൻ്റെ പൂർണരൂപം അറിയാൻ സാധിക്കും. 75 ലക്ഷം രൂപയാണ് വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനം ജേതാവിന് ലഭിക്കുക. 75 ലക്ഷം രൂപ സമ്മാനമായി ലഭിക്കുന്ന വിൻ-വിൻ ഭാഗ്യക്കുറി ടിക്കറ്റിൻ്റെ വില 40 രൂപയാണ്.

75 ലക്ഷം രൂപയ്ക്ക് പുറമെ അഞ്ച് ലക്ഷം, ഒരു ലക്ഷം തുടങ്ങി ഏറ്റവും കുറഞ്ഞത് 100 രൂപ വരെ വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ സമ്മാനമായി ലഭിക്കും. വിൻ-വിൻ W-788 ലോട്ടറി സമ്മാനത്തുക പരിശോധിക്കാം:

  1. ഒന്നാം സമ്മാനം – 75 ലക്ഷം രൂപ
  2. സമാശ്വാസ സമ്മാനം – 8,000 രൂപ
  3. രണ്ടാം സമ്മാനം – അഞ്ച് ലക്ഷം രൂപ
  4. മൂന്നാം സമ്മാനം – ഒരു ലക്ഷം രൂപ (12 പേർക്ക് വീതം ലഭിക്കുന്നതാണ്)
  5. നാലാം സമ്മാനം – 5,000 രൂപ
  6. അഞ്ചാം സമ്മാനം – 2,000 രൂപ
  7. ആറാം സമ്മാനം- 1,000 രൂപ
  8. ഏഴാം സമ്മാനം – 500 രൂപ
  9. എട്ടാം സമ്മാനം- 100 രൂപ

ALSO READ : Thiruvonam Bumper 2024 : ആകെ അടിച്ച ടിക്കറ്റ് 40 ലക്ഷം, ഇതുവരെ വിറ്റുപോയത് 37 ലക്ഷം; തിരുവോണം ബമ്പർ വില്പന പൊടിപൊടിയ്ക്കുന്നു

സമ്മാനർഹമായ ടിക്കറ്റുകൾ 30 ദിവസത്തിനകം ഹാജരാക്കണം സമ്മാനത്തുക കൈപ്പറ്റണം. 5,000 രൂപയിൽ താഴെ സമ്മാനം ലഭിച്ച ടിക്കറ്റുകൾ ലോട്ടറി ഏജൻ്റിനെ സമീപിച്ച് സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്. 5,000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിച്ച ടിക്കറ്റുകൾ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസുകളിലോ ബാങ്കിലോ ടിക്കറ്റ് നേരിട്ടെത്തി സമർപ്പിക്കേണ്ടതാണ്. സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റിനൊപ്പം ഉടമയുടെ തിരച്ചറിയിൽ രേഖയും സമർപ്പിക്കേണ്ടതാണ്.

വിൻ വിൻ ലോട്ടറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, അക്ഷയ, സ്ത്രീശക്തി, നിർമൽ, കാരുണ്യ പ്ലസ്, എന്നിങ്ങിനെ ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്. അടുത്തതായി എല്ലാവരും കാത്തിരിക്കുന്നത്

തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പിനായിട്ടാണ്. ഒക്ടോബർ ഒമ്പതാം തീയതിയാണ് ഓണം ബമ്പർ നറുക്കെടുപ്പ് സംഘടിപ്പിക്കുക. 25 കോടി രൂപയാണ് ഓണം ബമ്പറിൻ്റെ ഒന്നാം സമ്മാനം. ഇതുവരെ 37 ലക്ഷം ടിക്കറ്റുകളാണ് ഓണം ബമ്പറിൻ്റേതായി വിറ്റു പോയിട്ടുള്ളത്. ആകെ അച്ചടിച്ചത് 40 ലക്ഷം ടിക്കറ്റുകളാണ്. 500 രൂപയാണ് ഒരു തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിൻ്റെ വില

Latest News