AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

GST: ജിഎസ്ടി കുറഞ്ഞാല്‍ എസിയും ടിവിയും കുറഞ്ഞ വിലയ്ക്ക് ലഭിക്കുമോ?

GST Reduction on Electronics: ദീപാവലി സമ്മാനമായി എത്തുന്ന നികുതി പിന്‍വലിക്കല്‍ തീര്‍ച്ചയായും സാധാരണക്കാരെ എല്ലാ അര്‍ത്ഥത്തിലും സഹായിക്കും. നിലവില്‍ 12 ശതമാനം നികുതി ബാധകമാകുന്ന 99 ശതമാനം സാധനങ്ങളില്‍ക്കും നിയമം പ്രാബല്യത്തില്‍ വരുന്നതോടെ 5 ശതമാനം മാത്രമേ ഉണ്ടാകൂ.

GST: ജിഎസ്ടി കുറഞ്ഞാല്‍ എസിയും ടിവിയും കുറഞ്ഞ വിലയ്ക്ക് ലഭിക്കുമോ?
പ്രതീകാത്മക ചിത്രം Image Credit source: Constantine Johnny/Moment/Getty Images
shiji-mk
Shiji M K | Updated On: 19 Aug 2025 09:02 AM

സാധാരണക്കാരുടെ മേലുള്ള നികുതിഭാരം കുറയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണ്. രാജ്യത്തെ ജിഎസ്ടി നികുതി ഘടനയില്‍ വലിയ മാറ്റമാണ് കൊണ്ടുവരാന്‍ പോകുന്നത്. 5, 12, 18, 28 ശതമാനം എന്നിങ്ങനെയുള്ള നാല് നികുതി സ്ലാബുകള്‍ 5, 18 ശതമാനം എന്നിങ്ങനെയാക്കി കുറയ്ക്കും. 12, 28 ശതമാനം നികുതികള്‍ പൂര്‍ണമായും ഇല്ലാതാകുകയാണ്. നികുതി കുറയുന്നത് സാധനങ്ങളുടെ വില കുറയുന്നതിന് കാരണമാകുമോ എന്ന സംശയം എല്ലാവര്‍ക്കുമില്ലേ?

ദീപാവലി സമ്മാനമായി എത്തുന്ന നികുതി പിന്‍വലിക്കല്‍ തീര്‍ച്ചയായും സാധാരണക്കാരെ എല്ലാ അര്‍ത്ഥത്തിലും സഹായിക്കും. നിലവില്‍ 12 ശതമാനം നികുതി ബാധകമാകുന്ന 99 ശതമാനം സാധനങ്ങളില്‍ക്കും നിയമം പ്രാബല്യത്തില്‍ വരുന്നതോടെ 5 ശതമാനം മാത്രമേ ഉണ്ടാകൂ. 28 ശതമാനം ഉള്ള 90 ശതമാനം ഉത്പന്നങ്ങള്‍ക്കും 18 ശതമാനമായും നികുതി കുറയും.

ഫെസ്റ്റിവല്‍ സമയത്താണ് ആളുകള്‍ കൂടുതലായും ഗൃഹോപകരണങ്ങള്‍ വാങ്ങിക്കുന്നത്. അതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ഏകദേശം 10 ശതമാനം ലാഭം പ്രതീക്ഷിക്കാമെന്നാണ് പ്രമുഖ കമ്പനികള്‍ വ്യക്തമാക്കുന്നത്. അടിസ്ഥാന വിലയില്‍ ജിഎസ്ടി ബാധകമാകുന്നതിനാല്‍ വിലക്കുറവില്‍ 6-7 ശതമാനം നേരിട്ടുള്ള ആനുകൂല്യം നല്‍കുമെന്ന് പാനസോണിക് ലൈഫ് സൊല്യൂഷന്‍സ് ഇന്ത്യ ചെയര്‍മാന്‍ മനീഷ് ശര്‍മ പറഞ്ഞു.

Also Read: GST: കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും ജിഎസ്ടി ഇളവ്? അറിയേണ്ടതെല്ലാം

പ്രീമിയം മോഡലുകള്‍ വാങ്ങിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്നും കമ്പനികള്‍ വ്യക്തമാക്കുന്നു. 32 ഇഞ്ചിന് മുകളിലുള്ള ടിവികള്‍ക്ക് 28ല്‍ നിന്നും നികുതി 18 ആയി കുറയാന്‍ സാധ്യതയുണ്ട്. ജിഎസ്ടി കുറയുന്നത് ടിവി വിപണിയില്‍ ആവശ്യകത വര്‍ധിപ്പിക്കും. വിവിധ ബ്രാന്‍ഡുകള്‍ക്ക് വര്‍ഷം തോറും 20 ശതമാനം വളര്‍ച്ച കൈവരിക്കാനും സാധിക്കും.