AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Investment For Home: ഒരു വീടൊക്കെ വേണ്ടേ? 5 വര്‍ഷം കൊണ്ട് സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാം, ഇങ്ങനെ നിക്ഷേപിച്ചോളൂ

How To Invest Money For Home: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു വീട് വെക്കാനായി നിങ്ങള്‍ പദ്ധതിയിടുന്നുണ്ട് എങ്കില്‍ തന്ത്രപരമായ നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഗുണം ചെയ്യും. മികച്ച നിക്ഷേപ മാര്‍ഗങ്ങളെ കുറിച്ചറിയാം.

Investment For Home: ഒരു വീടൊക്കെ വേണ്ടേ? 5 വര്‍ഷം കൊണ്ട് സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാം, ഇങ്ങനെ നിക്ഷേപിച്ചോളൂ
പ്രതീകാത്മക ചിത്രം Image Credit source: Freepik
Shiji M K
Shiji M K | Published: 18 Apr 2025 | 10:33 AM

ഒരു വീട് വെക്കണം, സന്തോഷത്തോടെ ജീവിക്കണം എന്നതാണ് പലരുടെയും സ്വപ്നം. എന്നാല്‍ ഇന്നത്തെ കാലത്ത് നല്ലൊരു വീട് വെക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വീട് വെക്കാനായി വലിയൊരു തുക തന്നെ ആവശ്യമാണ്. വീട് വെക്കാനായി പണം മാറ്റിവെക്കേണ്ടത് എങ്ങനെയാണെന്നും പലര്‍ക്കും അറിയില്ല.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു വീട് വെക്കാനായി നിങ്ങള്‍ പദ്ധതിയിടുന്നുണ്ട് എങ്കില്‍ തന്ത്രപരമായ നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഗുണം ചെയ്യും. മികച്ച നിക്ഷേപ മാര്‍ഗങ്ങളെ കുറിച്ചറിയാം.

മ്യൂച്വല്‍ ഫണ്ടുകള്‍

മികച്ച വരുമാനം നേടുന്നതിനായി റിസ്‌ക്കെടുക്കാന്‍ നിങ്ങള്‍ തയാറാണെങ്കില്‍ തീര്‍ച്ചയായും മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍, ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവ മികച്ച ഓപ്ഷനുകളാണ്. ഡെറ്റ് ഫണ്ടുകള്‍ സ്ഥിരമായ സെക്യൂരിറ്റികളിലാണ് നിക്ഷേപം നടത്തുന്നത്.

ബാലന്‍സ്ഡ് ഹൈബ്രിഡ് ഫണ്ടുകള്‍ ഇക്വിറ്റി, ഡെറ്റ് നിക്ഷേപങ്ങളെ സംയോജിപ്പിക്കുന്നു. മാത്രമല്ല മിതമായ റിസ്‌ക് നിലനിര്‍ത്തികൊണ്ട് സ്ഥിര നിക്ഷേപങ്ങള്‍ പോലുള്ള സേവിങ്‌സ് ഓപ്ഷനുകളേക്കാള്‍ മികച്ച റിട്ടേണും നല്‍കുന്നു.

സിസ്റ്റമാറ്റി ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍

ഇതൊരു ദീര്‍ഘകാല നിക്ഷേപമാണ്. ഇക്വിറ്റി ഫണ്ടുകളിലാണ് ഇവിടെ നിക്ഷേപം നടത്തേണ്ടത്. ലാര്‍ജ് ക്യാപ്, ഇന്‍ഡെക്‌സ് മ്യൂച്വല്‍ ഫണ്ടുകള്‍, മിഡ് ക്യാപ് അല്ലെങ്കില്‍ സ്‌മോള്‍ ക്യാപ് തുടങ്ങിയവയെ അപേക്ഷിച്ച് അസ്ഥിരത ഇക്വിറ്റി ഫണ്ടുകള്‍ക്ക് കുറവായിരിക്കും. അച്ചടക്കത്തോടെ പണം സമ്പാദിക്കാന്‍ സഹായിക്കുന്നതോടൊപ്പം മികച്ച റിട്ടേണും എസ്‌ഐപി വാഗ്ദാനം ചെയ്യുന്നു.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

പതിനഞ്ച് വര്‍ഷത്തെ കാലാവധിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടുകള്‍ക്ക് ഉള്ളതെങ്കിലും അഞ്ച് വര്‍ഷത്തിന് ശേഷം ഭാഗികമായി പിന്‍വലിക്കാവുന്നതാണ്. മാത്രമല്ല നിങ്ങളുടെ നിക്ഷേപത്തിന് നികുതി ഉണ്ടായിരിക്കുകയുമില്ല.

Also Read: Systematic Investment Plan: 5,000 മതി, അതുകൊണ്ട് കോടികള്‍ സമ്പാദിക്കാം; മികച്ച ലാഭത്തിന് എസ്‌ഐപിയില്‍ ഇത്ര വര്‍ഷങ്ങള്‍ മതി

റിക്കറിങ് ഡെപ്പോസിറ്റുകള്‍

റിക്കറിങ് ഡെപ്പോസിറ്റുകള്‍ സ്വാഭാവികമായും അപകട സാധ്യത കുറഞ്ഞവയാണ്. നിശ്ചിത കാലായളവിനുള്ളില്‍ മികച്ച സമ്പാദ്യം നേടിയെടുക്കാനും സാധിക്കും. ബാങ്കുകളും പോസ്റ്റ് ഓഫീസും ഉയര്‍ന്ന പലിശ നിരക്കാണ് ആര്‍ഡികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.