Retirement Planning: 60 വയസാകുമ്പോഴേക്ക് 3 കോടി രൂപ വേണോ? 48 വയസില്‍ നിക്ഷേപം ആരംഭിച്ചാല്‍ മതി

Investment Option For Retirement Planning: പ്രതിമാസം 4 ലക്ഷം രൂപ വരുമാനമുള്ള ഒരാളാണ് നിങ്ങളെങ്കില്‍ 48 വയസിലും നിക്ഷേപം ആരംഭിക്കാവുന്നതാണ്. 3 കോടി രൂപ വിരമിക്കല്‍ കോര്‍പ്പസ് അറുപതാം വയസില്‍ കെട്ടിപ്പടുക്കുന്നതിനായി എങ്ങനെ നിക്ഷേപം നടത്താമെന്ന് പരിശോധിക്കാം.

Retirement Planning: 60 വയസാകുമ്പോഴേക്ക് 3 കോടി രൂപ വേണോ? 48 വയസില്‍ നിക്ഷേപം ആരംഭിച്ചാല്‍ മതി

പ്രതീകാത്മക ചിത്രം

Published: 

03 Aug 2025 11:38 AM

വിരമിക്കല്‍ കാലത്തേക്കുള്ള കൃത്യമായ സാമ്പത്തിക ആസൂത്രണം എന്നത് വളരെ പ്രധാനമാണ്. ആരോഗ്യ സംരക്ഷണത്തിനും, ജീവിത ചെലവുകള്‍ക്കുമെല്ലാം ആവശ്യമായ തുക ജോലി എടുക്കുന്ന കാലത്ത് തന്നെ സമാഹരിക്കുകയാണ് വിരമിക്കല്‍ കാലത്തേക്കുള്ള നിക്ഷേപം വഴി ചെയ്യുന്നത്.

പ്രതിമാസം 4 ലക്ഷം രൂപ വരുമാനമുള്ള ഒരാളാണ് നിങ്ങളെങ്കില്‍ 48 വയസിലും നിക്ഷേപം ആരംഭിക്കാവുന്നതാണ്. 3 കോടി രൂപ വിരമിക്കല്‍ കോര്‍പ്പസ് അറുപതാം വയസില്‍ കെട്ടിപ്പടുക്കുന്നതിനായി എങ്ങനെ നിക്ഷേപം നടത്താമെന്ന് പരിശോധിക്കാം.

അതിനായി നിങ്ങള്‍ക്ക് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ അഥവ എസ്‌ഐപികള്‍ തിരഞ്ഞെടുക്കാവുന്നതാണ്. 12 വര്‍ഷത്തിനുള്ളിലാണ് 3 കോടി രൂപ എന്ന ലക്ഷ്യത്തിലേക്ക് ഇവിടെ നിങ്ങള്‍ എത്തിച്ചേരുന്നത്.

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളുടെ 12 മുതല്‍ 15 ശതമാനം വരെയുള്ള വരുമാനം കണക്കിലെടുക്കുമ്പോള്‍ പ്രതിമാസം 1.34 ലക്ഷം മുതല്‍ 1.68 ലക്ഷം രൂപ വരെയാകും നിങ്ങള്‍ നിക്ഷേപിക്കേണ്ടത്. എന്നാല്‍ 3 കോടി രൂപ കൊണ്ട് മാത്രം നിങ്ങളുടെ മരണം വരെയുള്ള ചെലവുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്ന് വരില്ല.

അതിനാല്‍ 10 മുതല്‍ 15 കോടി രൂപ വരെ വിരമിക്കല്‍ മൂലധനം സൃഷ്ടിക്കാമെന്ന ലക്ഷ്യം നിങ്ങളില്‍ ഉണ്ടായിരിക്കണം. 3 കോടി രൂപയ്ക്കാണ് എസ്‌ഐപി കണക്കാക്കുന്നതെങ്കിലും ജീവിതശൈലി, പണപ്പെരുപ്പം, ആയുര്‍ദൈര്‍ഘ്യം എന്നിവയ്ക്ക് അനുസൃതമായി നിങ്ങളുടെ വിരമിക്കല്‍ ലക്ഷ്യങ്ങള്‍ ക്രമീകരിക്കേണ്ടത് അനിവാര്യമാണ്.

Also Read: Sundaram Midcap Fund: 10,000 രൂപ 23 വര്‍ഷം കൊണ്ട് 5 കോടിയാക്കി; സുന്ദരം മിഡ്ക്യാപിന്റെ അത്യുഗ്രന്‍ വളര്‍ച്ച

നിലവിലുള്ള വരുമാനത്തിന്റെ 25 ശതമാനം മുതല്‍ 35 ശതമാനം വരെ വിരമിക്കല്‍ എസ്‌ഐപികള്‍ക്കായി നീക്കിവെക്കാം. ഫ്‌ളെക്‌സി ക്യാപ്, മള്‍ട്ടി ക്യാപ് ഫണ്ടുകളുടെ മിശ്രിതത്തില്‍ നിക്ഷേപിക്കുന്നതാണ് നല്ലത്. ഫ്‌ളെക്‌സി ക്യാപ് ഫണ്ട് മൂലധനവത്കരണത്തിലൂടെ വിപണി അവസരങ്ങളുമായി പൊരുത്തപ്പെടുന്നു. എന്നാല്‍ മള്‍ട്ടി ക്യാപ് ഫണ്ടുകള്‍ ലാര്‍ജ്, മിഡ്, സ്‌മോള്‍ ക്യാപ് സ്റ്റോക്കുകളില്‍ വിഹിതം നിലനിര്‍ത്തുന്നു.

12 ശതമാനം നിരക്കില്‍ നേടാവുന്ന എസ്‌ഐപി ബ്രേക്ക് ഡൗണ്‍ ഫ്‌ളെക്‌സി ക്യാപില്‍ 84,000 രൂപ, മള്‍ട്ടി ക്യാപില്‍ 84,000 രൂപ എന്നിങ്ങനെയാണ്. 15 ശതമാനം ആണെങ്കില്‍ ഫ്‌ളെക്‌സി ക്യാപില്‍ 67,000 രൂപ, മള്‍ട്ടി ക്യാപില്‍ 67,000 രൂപ.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

 

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും