AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SIP Step Up Trick: എസ്‌ഐപി നിക്ഷേപം മാത്രം പോരാ! സ്‌റ്റെപ്പ് അപ്പ് തന്ത്രം കൂടി വേണം

How to Double Savings With SIP: മികച്ച നേട്ടമുണ്ടാക്കാന്‍ പതിവ് എസ്‌ഐപി മാത്രം പേരെന്ന് അഭിപ്രായപ്പെടുകയാണ് സാമ്പത്തിക വിദഗ്ധര്‍. അതിനായി സ്റ്റെപ്പ് അപ്പ് എസ്‌ഐപി എന്ന തന്ത്രമാണ് അവര്‍ ശുപാര്‍ശ ചെയ്യുന്നത്.

SIP Step Up Trick: എസ്‌ഐപി നിക്ഷേപം മാത്രം പോരാ! സ്‌റ്റെപ്പ് അപ്പ് തന്ത്രം കൂടി വേണം
പ്രതീകാത്മക ചിത്രം Image Credit source: TV9 Marathi
shiji-mk
Shiji M K | Published: 28 Aug 2025 11:51 AM

ജോലിയോടൊപ്പം തന്നെ വിരമിക്കല്‍ കാലത്തേക്ക് മികച്ച കോര്‍പ്പസ് സൃഷ്ടിക്കാന്‍ ഇന്ന് നിക്ഷേപം നടത്തുന്നവര്‍ ധാരാളമാണ്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപികളിലാണ് പലരും നിക്ഷേപം നടത്തുന്നത്. എന്നാല്‍ മികച്ച നേട്ടമുണ്ടാക്കാന്‍ പതിവ് എസ്‌ഐപി മാത്രം പേരെന്ന് അഭിപ്രായപ്പെടുകയാണ് സാമ്പത്തിക വിദഗ്ധര്‍. അതിനായി സ്റ്റെപ്പ് അപ്പ് എസ്‌ഐപി എന്ന തന്ത്രമാണ് അവര്‍ ശുപാര്‍ശ ചെയ്യുന്നത്.

എന്താണ് സ്റ്റെപ്പ് അപ്പ് എസ്‌ഐപി?

നിക്ഷേപം സ്ഥിരമായി തുടരുന്ന എസ്‌ഐപിയില്‍ നിന്നും വ്യത്യസ്തമായി സ്റ്റെപ്പ് അപ്പ് എസ്‌ഐപി നിക്ഷേപകര്‍ക്ക് എല്ലാ വര്‍ഷവും അവരുടെ സംഭാവനകള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കും. ശമ്പള വര്‍ധനവ് സംഭവിക്കുന്നതിന് അനുസൃതമായി നിക്ഷേപം വര്‍ധിപ്പിക്കുന്നതിലൂടെ ഓരോരുത്തര്‍ക്കും അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് പെട്ടെന്ന് എത്തിച്ചേരാന്‍ സാധിക്കും.

രണ്ടും തമ്മിലുള്ള വ്യത്യാസം?

പ്രതിമാസം 40,000 രൂപ സമ്പാദിക്കുന്ന ഒരു 30 വയസുകാരനെ ഉദാഹരണമായെടുക്കാം. അവര്‍ തങ്ങളുടെ ശമ്പളത്തിന്റെ 30 ശതമാനം, അതായത് പ്രതിമാസം 12,000 രൂപ 12 ശതമാനം വാര്‍ഷിക വരുമാനം ലഭിക്കുന്ന ഒരു സാധാരണ എസ്‌ഐപിയില്‍ 30 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നു. അങ്ങനെയെങ്കില്‍ വിരമിക്കല്‍ കോര്‍പ്പസ് ഏകദേശം 3.70 കോടി രൂപയാകും.

ഇനി ഇതേ നിക്ഷേപകന്‍ ഒരു സ്‌റ്റെപ്പ് അപ്പ് എസ്‌ഐപി തിരഞ്ഞെടുത്ത് ഓരോ വര്‍ഷവും 8 ശതമാനം വീതം അവരുടെ സംഭാവന വര്‍ധിപ്പിക്കുന്നു. അങ്ങനെയെങ്കില്‍ വിരമിക്കല്‍ തുക ഏകദേശം 7.61 കോടി രൂപയായി വളരും. ഇത് സാധാരണ എസ്‌ഐപിയുടെ സമ്പത്തിനേക്കാള്‍ ഇരട്ടിയാണ്.

കോമ്പൗണ്ടിങ് കരുത്ത്

12 ശതമാനം വാര്‍ഷിക വരുമാനത്തില്‍ 20,000 രൂപയുടെ പ്രതിമാസ എസ്‌ഐപി 30 വര്‍ഷത്തിനുള്ളില്‍ 6.17 കോടി രൂപയുടെ മൂലധനം സൃഷ്ടിക്കുന്നു. എന്നാല്‍ 8 ശതമാനം വാര്‍ഷിക വര്‍ധനവോടെ അതേ തുകയുടെ നിക്ഷേപം 12.71 കോടി രൂപയായും വളരും. ഓരോ വര്‍ഷവും നിക്ഷേപം ക്രമേണ വര്‍ധിപ്പിച്ചുകൊണ്ട് ഇത് 6.54 കോടി രൂപ കൂടി അധികമായി ലഭിക്കും.

Also Read: SIP: എസ്‌ഐപി വഴി ഭവന വായ്പ പലിശ തിരിച്ചുപിടിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

വരുമാന വളര്‍ച്ചയുമായി പൊരുത്തപ്പെടാനുള്ള കഴിവ് സ്റ്റെപ്പ് അപ്പ് എസ്‌ഐപിയ്ക്കുണ്ട്. വര്‍ഷങ്ങളായി ശമ്പളം വര്‍ധിക്കുന്നതിന് അനുസരിച്ച് നിക്ഷേപകര്‍ക്ക് ദൈനംദിന ചെലവുകളെ ബാധിക്കാതെ സമ്പത്ത് സൃഷ്ടിക്കാനായി വലിയൊരു പങ്ക് തന്നെ നീക്കിവെയ്ക്കാന്‍ സാധിക്കും. മാത്രമല്ല ദീര്‍ഘകാല ആസൂത്രണത്തിലെ നിര്‍ണായക ഘടകമായ പണപ്പെരുപ്പത്തെ മറികടക്കാനും ഈ സമീപനം സഹായിക്കുന്നു.