Onam Offer 2025: സൗണ്ട് ബാര്‍ വാങ്ങാന്‍ ഇത് ബെസ്റ്റ് ടൈം; 29,999 രൂപയുടെ ഉത്പന്നത്തിന് 85 ശതമാനം ഡിസ്‌കൗണ്ട്
Soundbar Discount Onam 2025: മെറ്റാലിക് മെഷ് ഗ്രില്ലും മാറ്റ് ഫിനിഷുമാണ് ക്യാബിനറ്റുള്ള ഈ ഓഡിയോ സിസ്റ്റത്തിനുള്ളത്. 180 വാട്‌സ് ആര്‍എംഎസ് സൗണ്ട് ഔട്ട്പുട്ടാണ് Mivi Fort ഹോം തിയേറ്ററിന്. 2.1 ചാനല്‍ സൗണ്ട് സിസ്റ്റം, സൗണ്ട്ബാറും വയര്‍ഡ് എക്സ്റ്റേണല്‍ സബ് വൂഫറും ഉള്‍പ്പെടുന്നു.
സംസ്ഥാനത്തൊന്നാകെ ഓണം ഓഫര്‍ വില്‍പന തകര്‍ത്ത് മുന്നേറുകയാണ്. ടിവിയും ഫ്രിഡ്ജും ഉള്‍പ്പെടെ എല്ലാ സാധനങ്ങളും ഇപ്പോള്‍ വമ്പന്‍ ഓഫറില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. Mivi Fort Hip-Hop 1000 മോഡല്‍ സൗണ്ട്ബാറിന് വമ്പന്‍ വിലക്കുറവാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
180 W Sound bar വാങ്ങിയാലോ?
85 ശതമാനം ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ 180 ഡബ്ല്യു സൗണ്ട്ബാറിന് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2.1 ചാനല്‍ ഓഡിയോ സിസ്റ്റം നിങ്ങള്‍ക്കിപ്പോള്‍ ആമസോണ്‍ വഴി 4,499 രൂപയ്ക്ക് സ്വന്തമാക്കാം. ഇന്ത്യയില്‍ നിര്‍മിച്ച ഓഡിയോ സിസ്റ്റമാണിത്. ഇതിന് പുറമെ 1,000, 1,250, 1,500 രൂപയ്ക്ക് ബാങ്ക് ഡിസ്‌കൗണ്ടും ആമസോണ്‍ നല്‍കുന്നുണ്ട്.
മുഴുവന്‍ തുകയും നല്‍കാതെ ഇഎംഐയില്‍ സൗണ്ട്ബാര്‍ വാങ്ങിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ 218 രൂപ മാത്രം നല്‍കിയാല്‍ മതിയാകും. എംവി ഇന്ത്യയുടെ തന്നെ കമ്പനിയാണിത്. സൗണ്ട്ബാറിനൊപ്പം തന്നെ രണ്ട് റിയര്‍ സ്പീക്കറുകളും ഒരു സബ് വൂഫറും ഉണ്ടായിരിക്കും.




മെറ്റാലിക് മെഷ് ഗ്രില്ലും മാറ്റ് ഫിനിഷുമാണ് ക്യാബിനറ്റുള്ള ഈ ഓഡിയോ സിസ്റ്റത്തിനുള്ളത്. 180 വാട്‌സ് ആര്‍എംഎസ് സൗണ്ട് ഔട്ട്പുട്ടാണ് Mivi Fort ഹോം തിയേറ്ററിന്. 2.1 ചാനല്‍ സൗണ്ട് സിസ്റ്റം, സൗണ്ട്ബാറും വയര്‍ഡ് എക്സ്റ്റേണല്‍ സബ് വൂഫറും ഉള്‍പ്പെടുന്നു. രണ്ട് ഇന്‍ ബില്‍ഡ് സ്പീക്കറും ഇതിനുണ്ട്.
ബാസ് വര്‍ധിപ്പിക്കാന്‍ വയര്‍ഡ് എക്സ്റ്റേണല്‍ സബ് വൂഫര്‍ ഉണ്ട്. വ്യത്യസ്ത പരിപാടികള്‍ക്കായി സൗണ്ട് മോഡുകള്‍ മാറ്റാനുമാകും. മ്യൂസിക്, മൂവീസ്, ന്യൂസ് 3ഡി എന്നിങ്ങനെ ഇക്യൂ മോഡുകള്‍ ഇതിലുണ്ട്. ബ്ലൂടൂത്ത് വി5.3 ഉപയോഗിച്ച് ഫോണുകള്‍, ടാബ്ലെറ്റുകള്‍, ടിവി തുടങ്ങിയവയുമായി വയര്‍ലെസ് കണക്ഷനും നിങ്ങള്‍ക്ക് ഉറപ്പാക്കാം.
Also Read: Onam Offer 2025: ഓഫറായാല്‍ ഇങ്ങനെ വേണം! ഈ ഓണം മാരുതിയോടൊപ്പം ആഘോഷിക്കാം
USB, Coaxial, HDMI ARC, AUX എന്നിവ വഴിയുള്ള കണക്ടിവിറ്റിയും ലഭിക്കുന്നു. കൂടാതെ റിമോട്ട് കണ്‍ട്രോള്‍ ഓപ്ഷന്‍ വഴി സൗണ്ട്ബാര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ചെറിയ റൂമുകളില്‍ പോലും നിങ്ങള്‍ക്കിത് വെക്കാനാകും. സൗണ്ട്ബാറിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത് പ്ലാസ്റ്റിക്കിലാണ്.