Kerala Budget 2025 : സംസ്ഥാന ബജറ്റ്; കെഎൻ ബാലഗോപാലിൻ്റെ ബജറ്റ് അവതരണം എപ്പോൾ, എവിടെ ലൈവായി കാണാം?
Kerala Budget 2025 Live Streaming, Date And Time : രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ അവസാനത്തെ മുഴുവൻ ബജറ്റാണ് നാളെ അവതരിപ്പിക്കുന്നത്. സംസ്ഥാനം നേരിടുന്ന പ്രതിസന്ധിക്കുള്ള പോം വഴികൾക്കുള്ള പദ്ധതികൾ എന്തെല്ലാമാകുമെന്നറിയാൻ കാത്തിരിക്കുകയാണ് നിരവധി പേർ

2025-26 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് നാളെ ഫെബ്രുവരി ഏഴാം തീയതി ധനകാര്യ വകുപ്പ് കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. കേന്ദ്ര ബജറ്റിന് പിന്നാലെ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ ഏറെ പ്രതീക്ഷയാണ് ജനങ്ങൾക്കുള്ളത്. കൂടാതെ 2026 നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള രണ്ടാം പിണറായി വിജയൻ സർക്കാരൻ്റെ അവസാനത്തെ മുഴുവൻ ബജറ്റാണ് കെ.എൻ ബാലഗോപാൽ നാളെ അവതരിപ്പിക്കുക.
ഈ വർഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പും, 2026 നിയമസഭ തിരഞ്ഞെടുപ്പും മുൻ കണ്ടാകും ബാലാഗോപാൽ നാളെ ബജറ്റ് അവതരിപ്പിക്കുക. കൂടാതെ ക്ഷേമ പെൻഷൻ, ഡിഎ കുടിശ്ശിക തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാന സർക്കാരിൻ്റെ നിലപാട് എന്താകുമെന്നും അറിയാൻ കാത്തിരിക്കുകയാണ് എല്ലാവരും. ഇവയക്ക് പുറമെ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്നത്തിനുള്ള പ്രതിവിധികൾ, കിഫ്ബിയിന്മേലുള്ള സർക്കാരിൻ്റെ നിലപാട് തുടങ്ങിയവയിൽ എന്താകുമെന്ന് അറിയാനും കാത്തിരിക്കുകയാണ് നിരവധി പേർ.
ALSO READ : Kerala DA Arrear: കഴിഞ്ഞ വർഷം 2 ശതമാനം, ഇത്തവണ കുറച്ചെങ്കിലും ലഭിക്കുമോ? ക്ഷാമബത്ത
സംസ്ഥാന ബജറ്റ് 2025-26 എപ്പോൾ, എവിടെ കാണാം?
നാളെ ഫെബ്രുവരി ഏഴാം തീയതി രാവിലെ ഒമ്പത് മണിക്കാണ് മന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുക. സംസ്ഥാന സർക്കാരിൻ്റെ സഭ ടിവി എന്ന യുട്യൂബ് ചാനൽ, ഫേസ്ബക്ക് പേജ് എന്നിവയിലൂടെ ബജറ്റ് തത്സമയം കാണാൻ സാധിക്കുന്നതാണ്. ബജറ്റിന് വിശകലനം നൽകികൊണ്ട് ടിവി9 മലയാളത്തിൻ്റെ പ്രത്യേക ലൈവ് ബ്ലോഗുമുണ്ട്.