AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Post Office Savings Scheme: 8 ലക്ഷം അക്കൗണ്ടിലെത്തിയാല്‍ എങ്ങനെയിരിക്കും? ഉടന്‍ തന്നെ പോസ്റ്റ് ഓഫീസിലേക്ക് വിട്ടോളൂ

Post Office RD Scheme: ബാങ്കുകളെ പോലെ തന്നെ നമ്മുടെ പോസ്റ്റ് ഓഫീസും ഒട്ടനവധി നിക്ഷേപ പദ്ധതികള്‍ സാധാരണക്കാര്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. അവയിലൊന്നും റെക്കറിങ് ഡെപ്പോസിറ്റ് അഥവ ആര്‍ഡി. നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ആര്‍ഡികള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

Post Office Savings Scheme: 8 ലക്ഷം അക്കൗണ്ടിലെത്തിയാല്‍ എങ്ങനെയിരിക്കും? ഉടന്‍ തന്നെ പോസ്റ്റ് ഓഫീസിലേക്ക് വിട്ടോളൂ
പോസ്റ്റ് ഓഫീസ് Image Credit source: Saumya Khandelwal/HT via Getty Images
shiji-mk
Shiji M K | Published: 18 May 2025 15:53 PM

പണം സമ്പാദിക്കാന്‍ ഇന്ന് ഒട്ടനവധി വഴികളുണ്ട്. അവയില്‍ മികച്ചത് തന്നെ കണ്ടെത്തുന്നതിലാണ് കാര്യം. നിക്ഷേപം ആരംഭിക്കാന്‍ പോകുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ഈ ലേഖനം തീര്‍ച്ചയായും ഉപകാരപ്പെടും.

ബാങ്കുകളെ പോലെ തന്നെ നമ്മുടെ പോസ്റ്റ് ഓഫീസും ഒട്ടനവധി നിക്ഷേപ പദ്ധതികള്‍ സാധാരണക്കാര്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. അവയിലൊന്നും റെക്കറിങ് ഡെപ്പോസിറ്റ് അഥവ ആര്‍ഡി. നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ആര്‍ഡികള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

6.7 ശതമാനം പലിശയാണ് ആര്‍ഡി വാഗ്ദാനം ചെയ്യുന്നത്. ഓരോ സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും ഈ തുക നിങ്ങളുടെ അക്കൗണ്ടില്‍ ക്രെഡിറ്റാകും. പ്രതിമാസം 5,000 രൂപ ആര്‍ഡിയില്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ എത്ര രൂപ സമ്പാദിക്കാന്‍ സാധിക്കുമെന്ന് നോക്കാം.

5,000 രൂപ മാസം നിക്ഷേപിക്കണമെങ്കില്‍ ഒരു ദിവസം നിങ്ങള്‍ മാറ്റിവെക്കേണ്ട തുക 166 രൂപയാണ്. അഞ്ച് വര്‍ഷത്തേക്കാണ് ആര്‍ഡിയില്‍ നിക്ഷേപം നടത്താന്‍ സാധിക്കുന്നത്. ഇതിന് ശേഷം നിങ്ങള്‍ക്ക് കാലാവധി നീട്ടാവുന്നതാണ്. പ്രതിമാസം 5,000 രൂപ വെച്ച് അഞ്ച് വര്‍ഷത്തേക്ക് നിങ്ങള്‍ നിക്ഷേപിക്കുന്നത് മൂന്ന് ലക്ഷം രൂപ. ഇതിലേക്ക് 6.7 ശതമാനം നിരക്കില്‍ 56,830 രൂപ പലിശ ലഭിക്കുന്നതോടെ ആകെ നിക്ഷേപം 3,56,830 രൂപ.

Also Read: ITR Filing 2025: ഐടിആർ ഫയലിം​ഗ്; എപ്പോൾ, എവിടെ, എങ്ങനെ ചെയ്യണം? നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി ഇതാ

മറ്റൊരു അഞ്ച് വര്‍ഷത്തേക്ക് കൂടി നിക്ഷേപ കാലാവധി നീട്ടുമ്പോള്‍ പത്ത് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ നിക്ഷേപിക്കുന്നത് 6 ലക്ഷം രൂപ. ഇതിലേക്ക് പലിശയായ 2,54,272രൂപ കൂടി ചേര്‍ക്കുമ്പോള്‍ ആകെ സമ്പാദ്യം 8,54,272 രൂപയായിരിക്കും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.