Gold GST: സെപ്റ്റംബര്‍ 22 മുതല്‍ സ്വര്‍ണത്തിനും വെള്ളിയ്ക്കും എത്ര ജിഎസ്ടി നല്‍കണം?
GST on Gold 2025: ജിഎസ്ടി ഇല്ലാതാകുന്നതോടെ പല ഉത്പന്നങ്ങള്‍ക്കും വില കുറയുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് സ്വര്‍ണത്തിനും വെള്ളിയ്ക്കും വില കുറയുമോ എന്നറിയാനാണ്.

പ്രതീകാത്മക ചിത്രം
കഴിഞ്ഞയാഴ്ച നടന്ന 56ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പുത്തന്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) നാല് സ്ലാബുകളായ 5, 12, 18, 28 ശതമാനം എന്നിങ്ങനെയുള്ളത് 5, 18 ശതമാനം എന്നീ രണ്ട് നിരക്കുകളിലേക്ക് ചുരുക്കി. എന്നാല്‍ ഉയര്‍ന്ന നിലവാരമുള്ള കാറുകള്‍, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് 40 ശതമാനം സ്ലാബ് ഉണ്ടാകും. സെപ്റ്റംബര്‍ 22നാണ് പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ നിലവില്‍ വരുന്നത്.
ജിഎസ്ടി ഇല്ലാതാകുന്നതോടെ പല ഉത്പന്നങ്ങള്‍ക്കും വില കുറയുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് സ്വര്‍ണത്തിനും വെള്ളിയ്ക്കും വില കുറയുമോ എന്നറിയാനാണ്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ജിഎസ്ടി നിരക്കുകളില്‍ യാതൊരുവിധ മാറ്റവും കൗണ്‍സില്‍ വരുത്തിയിട്ടില്ല.
സ്വര്‍ണം, വെള്ളി എന്നിവയുടെ ജിഎസ്ടി 3 ശതമാനം എന്നതില്‍ തുടരും. പണികൂലി 5 ശതമാനം മുതലും ആരംഭിക്കും. സ്വര്‍ണനാണയങ്ങള്‍ക്കും ബാറുകള്‍ക്കുമെല്ലാം ഈ ജിഎസ്ടി ബാധകമാണ്. അതായത് ജിഎസ്ടി 2.0 പരിഷ്‌കാരണങ്ങള്‍ ഇവ രണ്ടിനെയും നേരിട്ട് ബാധിക്കുന്നില്ല.
രാജ്യത്ത് നിന്ന് 10 ഗ്രാം സ്വര്‍ണാഭരണം വാങ്ങിക്കുകയാണെങ്കില്‍ എത്ര രൂപ ചെലവാക്കേണ്ടി വരുമെന്നതിന്റെ ഏകദേശം കണക്കുകള്‍ ചുവടെ കൊടുത്തിരിക്കുന്നു.
സ്വര്‍ണത്തിന്റെ വില ഗ്രാമിന് 10,650 രൂപ (വിലയില്‍ മാറ്റം വരാം)
ആകെ സ്വര്‍ണത്തിന്റെ മൂല്യം- 10 ഗ്രാം- 10,650 × 10= 1,06,500
Also Read: GST on Insurance: സെപ്റ്റംബര്‍ 22 മുതല്‍ ഇന്‍ഷുറന്‍സില്‍ വന്‍ മാറ്റം; എത്ര രൂപ വരെ ലാഭിക്കാം?
പണികൂലി- സ്വര്‍ണ മൂല്യത്തിന്റെ പത്ത് ശതമാനം- 10,650
ജിഎസ്ടി- 10,650 ന്റെ 3 ശതമാനം- 3,195
പണികൂലിയുടെ ജിഎസ്ടി- 10,650 ന്റെ 5 ശതമാനം- 532.5
ആകെ ജിഎസ്ടി- 3,195 + 532.5 = 3,727.5
ആകെ നല്‍കേണ്ട തുക- 1,06,500 + 10,650 + 3,727.5 = 1,20,877.5