Anant Ambani Salary : എക്സിക്യൂട്ടീവ് ഡയറക്ടറായി പുതിയ ചുമതല; ആനന്ദ് അമ്പാനിയുടെ ശമ്പളം ഇത്രയാണ്
Anant Ambani Salary And Profit Commission : ഈ ഏപ്രിൽ മാസത്തിലാണ് ആനന്ദ് അമ്പാനിയെ റിലയൻസ് ഇൻഡസ്ട്രീസിൻ്റെ എക്സിക്യൂട്ടിവ് ഡയറക്ടറായി ചുമതലയേറ്റത്. അന്ന് മുതൽ അനന്ദിന് ശമ്പള വിഹിതം ലഭിക്കുന്നതാണ്.

Mukesh Ambani ,Anant Amabani
സ്വന്തം കമ്പനിയാണെങ്കിലും മുകേഷ് അമ്പാനിയുടെ ഇളയ മകൻ ആനന്ദ് അമ്പാനി ഇപ്പോൾ റിലയൻസിലെ മാസ ശമ്പളക്കാരനാണ്. ഈ കഴിഞ്ഞ ഏപ്രിലിലാണ് ആനന്ദ് അമ്പാനി റിലയൻസ് ഇൻഡസ്ട്രീസിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റത്. ഇത്രയും നാളും മുകേഷ് അമ്പാനിയുടെ മൂന്ന് മക്കളും കമ്പനിയുടെ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടമാരായിരുന്നു, അതിനാൽ മൂവർക്കും ശമ്പളം ഇല്ലായിരുന്നു. എന്നാൽ സിറ്റിങ് ഫീസ് നാല് ലക്ഷം രൂപയും ലാഭവിഹിതം 97 ലക്ഷം രൂപ വീതം 2023-24 സാമ്പത്തിക വർഷം ലഭിച്ചിരുന്നു. എന്നാൽ ഇളയ മകൻ ആനന്ദ് എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റതോടെ റിലയൻസിൽ നിന്നും മാസം ശമ്പളം ലഭിക്കാനും തുടങ്ങി.
പ്രതിവർഷം പത്ത് മുതൽ 20 കോടി രൂപയാണ് 30കാരനായ ആനന്ദിന് ശമ്പളമായി റിലയൻസ് നൽകുന്നതെന്നാണ് ഷെയർ ഹോൾഡേഴ്സിന് സമർപ്പിച്ച സ്റ്റോക് എക്സ്ചേഞ്ച് നോട്ടീസിൽ പറയുന്നത്. അതായത് പ്രതിമാസം 83 ലക്ഷം മുതൽ ഒരു കോടി 60 ലക്ഷത്തിൽ അധികം രൂപയാണ് റിലയൻസിലെ ആനന്ദ് അമ്പാനിയുടെ ശമ്പള വിഹിതം. അലവൻസ് എല്ലാം ഉൾപ്പെടെയാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. ഇവയ്ക്ക് പുറമെ കമ്പനി ആവശ്യങ്ങൾക്കായി കുടുംബത്തോടൊപ്പമുള്ള യാത്ര-താമസ ചിലവുകൾ തിരിച്ചടവിലൂടെ ലഭിക്കും. കമ്പനി ആവശ്യങ്ങൾക്കായി കാറും നൽകുന്നതാണ്. മെഡിക്കൽ-സുരക്ഷ ചിലവുകളും തിരിച്ചടിവലൂടെ ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമെ കമ്പനിയുടെ ആകെ ലാഭത്തിൽ നിന്നും ഒരു വിഹിതം ആനന്ദിലേക്ക് പോകും.
2023ലാണ് ഏഷ്യയിലെ ഏറ്റവും വലിയ ധനകന്മാരിൽ ഒരാളായ മുകേഷ് അമ്പാനി തൻ്റെ ബിസിനസ് സാമ്രാജ്യം മക്കളെ ഏൽപ്പിക്കാൻ തീരുമാനെടുത്തത്. മകൾ ഇഷ റിലയൻസ് റിട്ടെയിലും ജിയോ ഫിനാഷ്യൽ സർവീസിൻ്റെ ബോർഡിലുമാണുള്ളത്. മൂത്ത മകൻ ആകാശ് റിലയൻസിൻ്റെ ടെലികോ കമ്പനിയുടെ തലപ്പത്താണുള്ളത്. ഇളയ മകൻ ആനന്ദ് റിലയൻസ് ഇൻഡസ്ട്രീസ്, ഊർജം എന്നിവയുടെ തലപ്പത്തേക്കാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.