Patanjali Products: പതഞ്ജലി ആഗോള തലത്തിലേക്കും; ആയുർവേദ ഉൽപ്പന്നങ്ങൾ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് എങ്ങനെ എത്തുന്നു?

Patanjali Products Selling in Global Market : അന്താരാഷ്ട്രതലത്തിൽ സ്വയം വികസിക്കുന്നതിനൊപ്പം. അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലും സാന്നിധ്യം വർദ്ധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. പതഞ്ജലിയുടെ ഓൺലൈൻ സ്റ്റോറിൽ വഴി ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എളുപ്പത്തിൽ ലഭ്യമാകും

Patanjali Products: പതഞ്ജലി ആഗോള തലത്തിലേക്കും; ആയുർവേദ ഉൽപ്പന്നങ്ങൾ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് എങ്ങനെ എത്തുന്നു?

Patanjali Products Global

Published: 

10 Apr 2025 14:15 PM

ബാബ രാംദേവിൻ്റെയും ആചാര്യ ബാലകൃഷ്ണയുടെയും ശ്രമഫലമായി, പതഞ്ജലി ആഗോള തലത്തിലേക്കും മുന്നേറുകയാണ്. ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പരമ്പരാഗത ആയുർവേദ അറിവ് ലോകമെമ്പാടും പ്രചരിപ്പിക്കുക എന്ന ഉത്തരവാദിത്തം കൂടി പതഞ്ജലി ഏറ്റെടുത്തിട്ടുണ്ട്. വിദേശത്ത് പതഞ്ജലിയുടെ ജനപ്രീതിക്ക് കാരണം ഒരു തദ്ദേശീയ ബ്രാൻഡ് എന്ന നിലയിലുള്ള അംഗീകാരമാണ്. പതഞ്ജലി ബിസിനസിലുപരി, മുഴുവൻ സമൂഹത്തിന്റെയും മനുഷ്യക്ഷേമത്തിന്റെയും ഉത്തരവാദിത്തത്തിൽ പ്രതിജ്ഞാബദ്ധമായ ഒന്ന് കൂടിയാണെന്ന് ബാബാ രാംദേവ് പറയുന്നു.

അമേരിക്കയിലും ബ്രിട്ടനിലും 

ഇന്ന് ഇന്ത്യയിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലും കോടിക്കണക്കിന് ആളുകൾ പതഞ്ജലി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, ആത്മീയത, മനുഷ്യക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനാണ് പതഞ്ജലി പ്രാധാന്യം നൽകുന്നു. അന്താരാഷ്ട്രതലത്തിൽ സ്വയം വികസിക്കുന്നതിനൊപ്പം. അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലും സാന്നിധ്യം വർദ്ധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. ഇതിനുപുറമെ, പതഞ്ജലിയുടെ ഓൺലൈൻ സ്റ്റോറിൽ വഴി ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എളുപ്പത്തിൽ ലഭ്യമാകുന്നുണ്ട്.

പതഞ്ജലി

പതഞ്ജലി ആയുർവേദം തങ്ങളുടെ ഉൽപ്പന്നങ്ങളിലൂടെ ആരോഗ്യം ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സജീവമായി പ്രവർത്തിക്കുന്നു. ഇതിൽ ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, ശരീര സംരക്ഷണ ഉൽപ്പന്നങ്ങൾ, ഔഷധ വസ്തുക്കൾ, പുസ്തകങ്ങൾ എന്നിവ ഉൾപ്പെടുന്നു. വിപണിയിലുള്ള മറ്റ് രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങളെ അപേക്ഷിച്ച് തങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളും പ്രകൃതിദത്തവും സുരക്ഷിതവുമാണെന്ന് കമ്പനി അവകാശപ്പെടുന്നു. പതഞ്ജലി ഉൽപ്പന്നങ്ങളുടെ കുറഞ്ഞ വിലയും ലഭ്യതയുമാണ് ഉപഭോക്താക്കളെ അവയിലേക്ക് ആകർഷിക്കുന്നത്.

ഇ-കൊമേഴ്‌സ് വഴി

ഡിജിറ്റൽ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ പതഞ്ജലി അടുത്തിടെ ലോകത്തിലെ പല രാജ്യങ്ങളിലേക്കും തങ്ങളുടെ വിപണനം വ്യാപിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ ശക്തമായ ഒരു വിതരണ ശൃംഖല തന്നെ പതഞ്ജലി കെട്ടിപ്പടുത്തിട്ടുണ്ട്. പ്രകൃതി വൈദ്യത്തിലും പരമ്പരാഗത വൈദ്യത്തിലും ആണ് പതഞ്ജലി ശ്രദ്ധിക്കുന്നത്. ആയുർവേദത്തിൽ ജനങ്ങൾക്ക് തന്നെ ആത്മവിശ്വാസം സ്ഥാപിക്കാൻ പതഞ്ജലിക്ക് കഴിഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ പതഞ്ജലി ഉൽപ്പന്നങ്ങളുടെ സാന്നിധ്യം ക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

700 കോടിയുടെ -ഔഷധസസ്യ പാർക്ക്

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ പതഞ്ജലി അടുത്തിടെ ഒരു ഭക്ഷ്യ-ഔഷധസസ്യ പാർക്ക് ആരംഭിച്ചു. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. ഈ പദ്ധതിയിൽ കമ്പനി തുടക്കത്തിൽ 700 കോടിയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഭാവിയിൽ 1,500 കോടി നിക്ഷേപം നടത്താനും പദ്ധതിയിടുന്നുണ്ട്. കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ നേരിട്ട് പതഞ്ജലിക്ക് വാങ്ങാൻ കഴിയുന്ന തരത്തിലാണ് ഈ പാർക്ക് നിർമ്മിച്ചിരിക്കുന്നത്. ഇതുവഴി കർഷകർക്ക് മികച്ച വിപണി ലഭിക്കുന്നു. ഇത് ജൈവകൃഷിയെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്

ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ