Consumer Court: ഉപഭോക്തൃ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാം; നടപടിക്രമങ്ങള്‍ ഇങ്ങനെ
Consumer Court Procedure in India: നിങ്ങള്‍ക്ക് പരാതി ബോധിപ്പിക്കുന്ന സാധനങ്ങള്‍ക്കോ സേവനങ്ങള്‍ക്കോ അനുസരിച്ചാണ് അത് എവിടെ ഫയല്‍ ചെയ്യണമെന്ന് തീരുമാനിക്കപ്പെടുന്നത്. 50 ലക്ഷം രൂപ വരെ മൂല്യമുള്ള ഉത്പന്നമാണെങ്കില്‍ ജില്ലാ കമ്മീഷനിലാണ് പരാതി സമര്‍പ്പിക്കേണ്ടത്.

പ്രതീകാത്മക ചിത്രം
നമ്മള്‍ വാങ്ങിക്കുന്ന സാധനങ്ങള്‍ക്ക് സംഭവിക്കുന്ന കേടുപാടുകളോ അപര്യാപ്തമായ സേവനങ്ങളോ ചൂണ്ടിക്കാട്ടി നമുക്ക് ഉപഭോക്തൃ കോടതിയെ സമീപിക്കാവുന്നതാണ്. നിങ്ങള്‍ക്ക് അസോസിയേഷനുകള്‍, കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ തുടങ്ങിയവയ്ക്കും ഉത്പന്നത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് പരാതികള്‍ നല്‍കാവുന്നതാണ്.
നിങ്ങള്‍ക്ക് പരാതി ബോധിപ്പിക്കുന്ന സാധനങ്ങള്‍ക്കോ സേവനങ്ങള്‍ക്കോ അനുസരിച്ചാണ് അത് എവിടെ ഫയല്‍ ചെയ്യണമെന്ന് തീരുമാനിക്കപ്പെടുന്നത്. 50 ലക്ഷം രൂപ വരെ മൂല്യമുള്ള ഉത്പന്നമാണെങ്കില്‍ ജില്ലാ കമ്മീഷനിലാണ് പരാതി സമര്‍പ്പിക്കേണ്ടത്. 50 ലക്ഷം രൂപ മുതല്‍ 2 കോടി രൂപ വരെ മൂല്യമുള്ളതാണെങ്കില്‍ സംസ്ഥാന കമ്മീഷനിലും 2 കോടി രൂപയ്ക്ക് മുകളില്‍ മൂല്യമുള്ളതിന് ദേശീയ കമ്മീഷനിലും പരാതി ഫയല്‍ ചെയ്യാം.
നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തോ അല്ലെങ്കില്‍ വില്‍പനകാരന്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തോ ഉള്ള കോടതികളിലാണ് പരാതി ഫയല്‍ ചെയ്യേണ്ടത്.
എന്തെല്ലാം രേഖകള്‍ വേണം?
- ബില്ലുകളുടെ പകര്‍പ്പ്
- വാറന്റി കാര്‍ഡുകള്‍
- വില്‍പനകാരനുമായുള്ള രേഖാമൂലമുള്ള ആശയവിനിമയം
- ഉത്പന്നം വാങ്ങിയതിന്റെ തെളിവ്
- വിശദമായ പരാതി
എന്ന് തീര്‍പ്പാകും?
ഉത്പന്നം പരിശോധിക്കണമെങ്കില്‍ ജില്ലാതലത്തിലുള്ള കേസുകള്‍ 3 മാസത്തിനുള്ളില്‍ പരിഹരിക്കും. ചിലപ്പോള്‍ ഇത് അഞ്ച് മാസം വരെ എടുത്തേക്കാം. കേസിന്റെ സങ്കീര്‍ണത അനുസരിച്ചാണ് സമയം മാറുന്നത്.
പരാതിക്കാരന് അഭിഭാഷകന്റെ ആവശ്യം വരുന്നില്ല. സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന തരത്തിലാണ് കോടതിയുടെ പ്രവര്‍ത്തനം. എന്നാല്‍ സങ്കീര്‍ണമായതോ, ഉയര്‍ന്ന മൂല്യമുള്ളതോ ആയ കേസുകള്‍ അഭിഭാഷകരുടെ സഹായം നിങ്ങള്‍ക്ക് തേടേണ്ടി വന്നേക്കാം.